ഓരോ നാട്ടിലും ഓരോ പേരുകള്‍ ചിലപ്പോള്‍ ഏറ്റവും അധികം വ്യത്യസ്ത പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന ചെടിയായിരിക്കും ഞൊടിഞെട്ട,(ഇംഗ്ലീഷിൽ : Cape Gooseberry , Little Gooseberry എന്നൊക്കെ പറയും ശാസ്ത്രീയനാമം: Physalis minima)
ഓരോരോ ഇടങ്ങളിൽ ഇതിനു ഓരോരോ അറിയപ്പെടുക ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി ഇതൊക്കെ ഇതിന്റെ പേരുകളാണ് എന്റെ നാട്ടില്‍ ഞൊട്ടങ്ങ പറയും കുട്ടിക്കാലത്ത് ഇത് തേടി പറമ്പുകളില്‍ നടന്നവർക്ക് ഇന്നത് ഗൃഹാതുരത്വം ഓർമയാണ് . കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിച്ചവർ ഉണ്ടായിരിക്കും അതിനാലാണ് ഇതിന് ഞൊടിഞെട്ട എന്ന പേര് വന്നിട്ടുണ്ടാവുക . ബാല്യകാല സ്മരണകളില്‍ ഇത് നിറഞ്ഞു നില്‍ക്കുന്നു നിങ്ങള്‍ക്കും ഇത്തരം ബാല്യകാല ഓര്‍മകളില്‍ ഈ കുഞ്ഞു ചെടിയും കടന്നുവരും. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ഹവായിൽ നിന്നാണ് ഇത് വന്നതെങ്കിലും നാടൻ ചെട്ടിയായാണ് നമ്മൾ ഇതിനെ കരുതിപ്പോരുന്നത്. അല്പം പുളിപ്പോടു കൂടിയ ഇതിന്റെ പഴുത്ത കായകൾ കുട്ടികൾ പൊട്ടിച്ചു കഴിക്കാറുണ്ട് ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ കൂടിയ വിലക്ക് വിൽക്കുന്നുമുണ്ട്.
Physalis peruviana, a plant species of the genus Physalis in the nightshade family Solanaceae, has its origin in Peru.The plant and its fruit are commonly called Cape gooseberry, goldenberry, and physalis, among numerous regional names. The history of Physalis cultivation in South America can be traced to the Inca. It has been cultivated in England since the late 18th century, and in South Africa in the Cape of Good Hope since at least the start of the 19th century. Widely introduced in the 20th century, P. peruviana is cultivated or grows wild across the world in temperate and tropical regions.
നമ്മുടെ പറമ്പുകളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോൾ തന്നെ ഇത്തരം വിപണന സാദ്ധ്യതകൾ തിരിച്ചറിയുന്നവർ അവസരം മുതലാക്കുന്നു എന്ന് മാത്രം. നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നത് വർണ്ണ കടലാസ്സിൽ പൊതിഞ്ഞു നമുക്ക് തന്നെ തിരിച്ചു തരുന്ന വിപണന തന്ത്രം നാം തിരിച്ചറിയാതെ പോകുന്നുവോ? കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്. അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം.
Cape gooseberries, more commonly known as Rasbhari in India, is a small orange berry fruit. It has various names like golden berries, inca berry and ground berries. They are usually grown in warm regions like South Africa, South America, Central America, India and China. Its tarty taste has many admirers who can’t wait for the arrival of this seasonal fruit. The fruit is named as Cape gooseberry because it is first cultivated in Cape of Good Hope in South Africa. It is known as Peruvian ground cherry, Peruvian cherry, golden berry, Chinese lantern and Inca berry in different parts of the country.
നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയന്‍, നൊട്ടങ്ങ മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി എന്നീ പേരുകളും പ്രചാരത്തിലുണ്ട്) കായ് നെറ്റിയില്‍ ശക്തിയായ് ഇടിച്ച് ശബ്ദം കേള്‍പ്പിച്ച് കളിക്കാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതില്‍ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്.
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോള്‍ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ് ഇവയ്ക്ക്.
നമ്മള്‍ വിനോദത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ പാഴ്‌ച്ചെടി കടലുകടന്നാല്‍ വിലയേറിയ ‘ഗോള്‍ഡന്‍’ ബെറിയായി മാറും. ഫൈസിലിസ് മിനിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് പൊന്നും വിലയാണ് വിദേശത്ത്. ഇതിന്റെ ഒരു പഴത്തിന് 17 രൂപയാണ് വില.
ശരീര വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യുത്തമമായ ഗോള്‍ഡന്‍ ബെറി വൃക്ക രോഗങ്ങള്‍ക്കും മൂത്ര തടസത്തനിമുള്ള ഔഷധമാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിയിക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്. അതുപോലെ അലര്‍ജിയ്ക്കുള്ള നല്ലൊരു മരുന്നാണ്. ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം.
കായിക താരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായിട്ടും ഇത് ഉപയോഗിക്കാറുണ്ട്.
കൂടാതെ, ആയുര്‍വേദത്തിലും ഇതിന്റെ ഔഷധ ഗുണത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഔഷധ നിര്‍മാണത്തിന് ഇത് ഉപയോഗിച്ചിരുന്നു.