നിങ്ങൾ പച്ചക്കറികൾ എങ്ങനെ കഴിക്കുന്നുവെന്നും ദൈനംദിന ഭക്ഷണക്രമത്തിൽ അവയിൽ ഏതൊക്കെ ഉൾപ്പെടുത്തുന്നു എന്നതും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് ബാധിക്കുന്നു.
കാരറ്റ്, വെള്ളരിക്ക എന്നിവ വൈവിധ്യമാർന്നതും അസംസ്കൃതമോ വേവിച്ചതോ ആയ ഏത് രൂപത്തിലും കഴിക്കാൻ കഴിയുന്നതുമായ ചില പച്ചക്കറികളാണ്. ഇവ സാലഡ്, ഡെസേർട്ട് എന്നിവയിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഒരു പ്രധാന ഭക്ഷണ വിഭവമായി പോലും കഴിക്കാം.
ബീറ്റാ കരോട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് ഏറ്റവും മികച്ച കാൻസർ വിരുദ്ധ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. കാരറ്റ്, വെള്ളരിക്ക എന്നിവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ കണ്ടുപിടിച്ച്, അവയിൽ കൂടുതൽ ആരോഗ്യകരമായത് ഏതാണ് എന്ന് നമുക്ക് നോക്കാം.
കാരറ്റ്
കാരറ്റ് പ്രത്യേകിച്ച് ശരീരത്തിന് ഗുണകരമായ വിറ്റാമിനുകളുടെ ഏറ്റവും നല്ല ഉറവിടമാണ്. ശരീരത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ പോഷകങ്ങളായ മൾട്ടിവിറ്റാമിനുകൾ ഇവയിൽ നിറഞ്ഞിരിക്കുന്നു. കൂടാതെ, കാരറ്റിൽ ബീറ്റാ കരോട്ടിൻ, ഫൈബർ, വിറ്റാമിൻ കെ 1, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഫലപ്രദമായ ഭക്ഷണം കൂടിയാണ് കാരറ്റ്. അവ നിങ്ങളുടെ കണ്ണുകൾക്ക് നല്ലതാണെന്നും, ഇത് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുമെന്നും തെളിയിക്കപ്പെട്ടതുമാണ്.
ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് കാരറ്റിനെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് അതിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ. കാൻസർ തടയുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. കാരറ്റിന് 41 കലോറിയെ ഉള്ളുവെങ്കിലും പ്രോട്ടീൻ മൂല്യം കുറവാണ്.
വെള്ളരിക്ക
പച്ചക്കറി എന്നാണ് കൂടുതൽ അറിയപ്പെടുന്നതെങ്കിലും, ഇത് നിങ്ങളുടെ ശരീരത്തിന് ജലാംശം നൽകുന്ന ഏറ്റവും നല്ല പഴമാണ്. നിങ്ങളുടെ ശരീരത്തിന് എന്തെങ്കിലും ദ്രാവക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ജലാംശം പകരുവാനും ദ്രാവകങ്ങളുടെ നഷ്ടം നികത്തുന്നതിനും വെള്ളരിക്ക മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പോഷക സമ്പുഷ്ടമായ വെള്ളരിക്കയിൽ, കലോറിയുടെ അളവ് കുറവാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിന് ജലാംശം നൽകാനും അനുയോജ്യമായ നല്ല അളവിൽ വെള്ളവും ലയിക്കുന്ന നാരുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
ഇവയിൽ ഉയർന്ന ജലാംശം ഉണ്ടെങ്കിലും, നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്. ഓക്സിഡേഷനെ തടയുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്ന ചില ആന്റിഓക്‌സിഡന്റുകളും വെള്ളരിക്കയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും മലബന്ധം തടയുന്നതിനും ഇവ സഹായിക്കുന്നു.
വെള്ളരിക്കയിൽ കലോറി കുറവാണ്, പക്ഷേ ഉയർന്ന അളവിൽ ജലാംശവും നിരവധി പ്രധാന വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. തൊലി കളയാതെ വെള്ളരിക്ക കഴിക്കുന്നത് പരമാവധി പോഷകങ്ങൾ നൽകുന്നു. കാരറ്റിൽ അന്നജം, നാരുകൾ, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ ഉൾക്കൊള്ളുന്നു. അവയിൽ പ്രോട്ടീൻ കുറവാണ്, പക്ഷേ നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും നല്ലതാണ്.
ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തിന് തുല്യപ്രാധാന്യമുള്ളതും മനുഷ്യശരീരത്തിന്റെ ക്ഷേമത്തിനായി ഉത്തമവും ആണെങ്കിലും, വെള്ളരിക്കയാണ് ഇവ രണ്ടിലും കൂടുതൽ ആരോഗ്യകരമെന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഇത് ഒരു പഴം അല്ലെങ്കിൽ പച്ചക്കറിയായി ദിവസവും കഴിക്കാനും കഴിയും.