ഏറെ ഗുണഗണങ്ങൾ ഉള്ള, എന്നാൽ നല്ല വിലയുള്ള ഒന്നാണ് കശുവണ്ടി. പോഷകഗുണങ്ങൾ ഏറെ ഉള്ളത് കൊണ്ടു തന്നെ ദിവസവും കശുവണ്ടി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഏറെ സ്വാദിഷ്ടമായതു കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടമാണ്. ദിവസവും ഒരു പിടി കശുവണ്ടി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.
കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ, അല്ലാതെയോ കൊടുക്കുന്നത് ആരോഗ്യത്തിനും അതുപോലെ തന്നെ ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. കശുവണ്ടിയിൽ നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങളെ തടയാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ് കശുവണ്ടി. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പുരുഷന്മാർ ദിവസവും കശുവണ്ടി കഴിക്കുന്നത് അവരെ പലതരത്തിലാണ് സഹായിക്കുന്നത്. ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്.
എന്നാൽ കശുവണ്ടി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യം കൂട്ടാനും സഹായിക്കുന്നു. കശുവണ്ടിയില്‍ നിങ്ങളുടെ ചര്‍മ്മം ആരോഗ്യവും തിളക്കവുമാക്കുന്ന മികച്ച പോഷകങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കള്‍ മുതല്‍ മറ്റ് പ്രധാന മൈക്രോ ന്യൂട്രിയന്റുകള്‍ വരെ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കളുമുണ്ട്. കശുവണ്ടി കൊണ്ട് നല്ല രുചികരമായ വിഭവങ്ങളും തയ്യാറാക്കാം.
ബന്ധപ്പെട്ട വാർത്തകൾ
തരിശ് ഭൂമിയില്‍ ഇനി കശുവണ്ടി വിളയും
കശുവണ്ടി ഇഷ്ടാനുസരണം കഴിക്കാമോ
വിറ്റാമിൻ സി ധാരാളമുള്ള പറങ്കി മുളക്