1. Health & Herbs

വിറ്റാമിൻ സി ധാരാളമുള്ള പറങ്കി മുളക്

പറങ്കി മുളക്, കപ്പൽമുളക് എന്നിങ്ങനെ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഇവ നിത്യജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

Priyanka Menon
പറങ്കി മുളക്
പറങ്കി മുളക്

പറങ്കി മുളക്, കപ്പൽമുളക് എന്നിങ്ങനെ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഇവ നിത്യജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്തുകൊണ്ട് ഇവയുടെ പേര് കപ്പൽമുളക് പറങ്കി മുളക് എന്ന് വന്നു എന്ന് നമ്മളിൽ പലർക്കും ഒരു ആശങ്ക ഉണ്ടായിക്കാണും. പറങ്കികൾ കൊണ്ടുവന്ന മുളക് എന്ന അർത്ഥത്തിലും, കപ്പലിൽ കൊണ്ടുവന്ന് മുളക് എന്ന മറ്റൊരു അർത്ഥത്തിലും ആണ് ഇവയ്ക്ക് ഈ പേരുകൾ ലഭിച്ചത്.

അനവധി ഔഷധ ഗുണങ്ങളുടെ കലവറയാണ് പറങ്കി മുളക്. അച്ചാറുകളിലും കറികളിലും നാം ഉപയോഗിക്കുന്ന ഈ മുളക് നിരവധി രോഗങ്ങൾക്കുള്ള ഒരു പരിഹാരമാർഗമാണ്. ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. പാലിൽ മുളകുപൊടി സമൂലം കുതിർത്ത് അരച്ചെടുത്ത് പുറമേ പുരട്ടിയാൽ വീക്കം, കട്ടിയായ മുഴ എന്നിവ കുറഞ്ഞു വരുന്നതായിരിക്കും. ടോൺസിലൈറ്റിസിന് പച്ചമുളക് കടുക് ചേർത്ത് അരച്ച് പുറമേ പുരട്ടുന്നത് ആശ്വാസപ്രദമാണ്.

പച്ചമുളക്, ഇഞ്ചി, ഞെരിഞ്ഞാപുളി കിഴങ്ങ് എന്നിവ സമം ചേർത്ത് പാലിൽ കഴിക്കുന്നത് വയറു വേദനയ്ക്ക് കുറവുണ്ടാക്കും. ചുവന്നമുളക്, കായം കർപ്പൂരം എന്നിവ ചേർത്ത് ഗുളിക ആയി നിർമ്മിച്ചു കോളറക്ക് ഉപയോഗിക്കാവുന്നതാണ്. കാച്ചിയ മോര് ചേർത്ത് കഴിക്കുകയാണ് നല്ലത്. പച്ചമുളകും വെളുത്തുള്ളിയും ശുദ്ധജലത്തിൽ അരച്ച് കടുകെണ്ണയിൽ ചേർത്തു പുരട്ടിയാൽ നടുവേദന മാറും.

Known by various local names such as Parangi Chilli and Kappal Chilli, they are an integral part of our daily lives. Many of us may have wondered why these came to be known as ship chili peppers. They get their name from the word 'chilli' brought by the Parangis and another meaning of 'chilli brought by ship'.

Chili is a storehouse of many medicinal properties. This chili we use in pickles and curries is a remedy for many ailments. It is rich in Vitamin C. Soaking chilli powder in milk and frying it on the outside will reduce swelling and thickening. For tonsillitis, add green chilli mustard and apply it on the scalp.

സ്ത്രീകളിൽ കാണുന്ന അമിത രക്തപോക്ക് മാറുവാൻ പച്ചമുളക് പുളിച്ച മോരിൽ അരച്ചുചേർത്ത് ദിവസം രണ്ടു നേരം തുടർച്ചയായി കഴിച്ചാൽ മതി. മദ്യപാനത്തിൽ നിന്ന് നിത്യ മുക്തി നേടുവാൻ മുളക് കറുവാപ്പട്ടയും കൂട്ടി കഷായംവെച്ച് രണ്ടുനേരം മൂന്നു മാസം തുടർച്ചയായി ചന്ദനം അരച്ച് മേമ്പൊടി ആക്കി കഴിച്ചാൽ മതി.

English Summary: Known by various local names such as Parangi Chilli and Kappal Chilli, they are an integral part of our daily lives Chili is a storehouse of many medicinal properties

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds