Updated on: 21 December, 2022 10:56 PM IST
നിത്യകല്യാണി

വേര്, ഇല എന്നിവയാണ് നിത്യകല്യാണിയുടെ ഔഷധയോഗ്യ - ഭാഗം, അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബാസ്റ്റിൻ, വിൻക്രിസ്റ്റിൻ എന്നീ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു എന്നതാണ് ഔഷധ രംഗത്ത് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. ക്യാൻസർ ചികിത്സക്ക് ഇതിന്റെ ആൽക്കലോയ്ഡുകൾ ഉപയോഗിക്കുന്നു. രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കുറക്കുന്നതിന് ചെടിയുടെ ഉപയോഗം ഫലപ്രദമാണെന്ന പരീക്ഷണങ്ങളിലൂടെയാണ് ഈ നിഗമനത്തിലെത്തിയിട്ടുള്ളത്.

രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും കുറക്കുന്നതിനും ഇത് സാധാരണയായി ഉപയോഗിക്കുന്നു. മൂത്രാശയരോഗങ്ങൾ മാറികിട്ടുന്നതിന് ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ മതി. ചെടി ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം, കൃമി എന്നിവ ഇല്ലാതാകും. പ്രമേഹ ചികിത്സക്കുള്ള നാടൻ മരുന്നായും ശവം നാറി ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു. ഇലയുടെ നീര് അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തപ്രവാഹം നിലക്കും.

കടന്നൽ കുത്തുമ്പോഴുണ്ടാകുന്ന നീരും വേദനയും അകറ്റുന്നത് മുതൽ നേത്രരോഗങ്ങളുടെ ചികിൽസയിൽ വരെ ഇതിന് പ്രമുഖസ്ഥാനമുണ്ടായിരുന്നു. വിഷരഹിതശേഷിയും നിത്യകല്യാണിയുടെ പ്രത്യേകതയാണ്. തേളുകൾ കടിച്ചാൽ ഇതരച്ച് മുറിവായിൽ പുരട്ടിയാൽ വിഷാംശം ഇല്ലാതാകുന്നു. നിത്യകല്യാണി ഉപയോഗിച്ചുള്ള ഒരുപാട് ഔഷധപ്രയോഗങ്ങൾ നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചിരുന്നു.

നിത്യകല്യാണിയുടെ ഒരിലയും അഞ്ചു പൂവും തിരുമ്മി വിഴുങ്ങി കഴിച്ച് മേലെ ചൂടുവെള്ളം കുടിച്ചാൽ ദഹനക്കുറവ്, വയർ സ്തംഭനം എന്നിവ മാറും. മലബന്ധത്തിന് നിത്യകല്യാണിയുടെ വേര് ചതച്ച് 31 ഗ്രാം രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ്സ് ആക്കി വറ്റിച്ച് മൂന്ന് പ്രാവശ്യം കഴിച്ചാൽ മതിയാകും.

പിങ്ക് ഉഷമലരിയുടെ വേര് 60 ഗാം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലി ആക്കി വറ്റിച്ച് 100 മില്ലി വിതം അരസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടുനേരം തുടർച്ചയായി ഏഴുദിവസം സേവിച്ചാൽ രക്തസമ്മർദ്ദം കുറയും. രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിന് വെള്ളപ്പൂ അഞ്ചെണ്ണം എടുത്ത് അരഗ്ലാസ് ചൂടുവെള്ളത്തിൽ ഞരടി ആ വെള്ളവും തേനും കൂടി കഴിച്ചാൽ 20 മിനിറ്റിൽ രക്തസമ്മർദ്ദം സാധാരണ നിലയിലാകും.

നിത്യകല്യാണിയുടെ പിങ്ക് പൂവും ഇലയും ഉണക്കിപ്പൊടിച്ച ഓരോ സ്പൂൺ പൊടി വീതം ചൂടുവെള്ളത്തിൽ കലക്കി ദിവസം 2 നേരം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും, വെള്ള ഉഷമലരി ഒരു ചെടി, വയലറ്റ് ഉഷമലരി ഒരു ചെടി ഇവ സമൂലം പറി കടുത്ത് കഴുകി അരിഞ്ഞ് ഒരു കപ്പ് വെള്ളത്തിൽ രണ്ട് മിനിറ്റ് തിളപ്പിച്ചു ഒരു ഗ്ലാസ്സാക്കി അതിൽ ചെറുനാരങ്ങനീര് പിഴിഞ്ഞ് മൂന്ന് നേരം കഴിച്ചാൽ ഔളവുവരെ വയറിന്റെ എല്ലാ അസുഖങ്ങളും മാറും.

English Summary: CATHARANTHUS ROSEUS IS BEST TO REDUCE PRESSURE
Published on: 21 December 2022, 10:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now