Updated on: 15 March, 2021 10:05 AM IST
കോളിഫ്ലവർ

ക്രൂസിഫെറേ സസ്യ കുലത്തിൽപ്പെട്ട കോളിഫ്ലവർ സംസ്കൃതഭാഷയിൽ ആകർഷണീയ പുഷ്പം എന്നറിയപ്പെടുന്നു. പ്രമേഹരോഗികൾക്ക് ദിവസവും ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. വിറ്റാമിൻ സി, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 5, ഒമേഗ ത്രീ ഫാറ്റി ആസിഡ്, നിരവധി ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ സമ്പുഷ്ടമായ അടങ്ങിയ കോളിഫ്ലവർ ആരോഗ്യജീവിതത്തിന് അനവധി ഗുണങ്ങളാണ് പകർന്നുനൽകുന്നത്.

വിവിധ നിറങ്ങളിൽ കോളിഫ്ലവർ ഇന്ന് വിപണിയിൽ ലഭ്യമാണ്. കോളിഫ്ലവർ പൂവാണ് സാധാരണ കറിവെക്കാൻ ഉപയോഗിക്കുന്നതെങ്കിലും ഇതിൻറെ ഇതിൻറെ ഇലയും തണ്ടും ഭക്ഷ്യയോഗ്യം തന്നെയാണ്. എന്നാൽ മൂത്രക്കല്ല് ഉള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ, കിഡ്നി തകരാറുള്ളവർ കോളിഫ്ലവർ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. കോളിഫ്ലവർ സൂപ്പ് നിർമിച്ച് അതിൽ ശർക്കര ചേർത്ത് കഴിക്കുന്നത്

സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനവിന് മികച്ചതാണ്. ഇരുമ്പ് സത്ത് ധാരാളം ഉള്ളതുകൊണ്ട് കോളിഫ്ലവർ മുലയൂട്ടുന്ന അമ്മമാർ ഗർഭിണികൾക്കും കഴിക്കുന്നത് നല്ലതാണ്. ഇത് നിത്യേന കഴിക്കുന്നത് വഴി ഹിമോഫീലിയ നിയന്ത്രിക്കാവുന്നതാണ്. രണ്ടു പിടി കോളിഫ്ലവർ കഴുകി അരിഞ്ഞ് പച്ച വെള്ളത്തിൽ കുതിർത്തു വച്ച് അതേ വെള്ളത്തിൽ അരച്ച് പോലെയാക്കി ഇതിനെ നേരിയ തുണിയിൽ അരിച്ചെടുത്ത് അതിൽ പഞ്ചസാരയും ഒരു ഏലക്കായും ഒരു ടീസ്പൂൺ നെയ്യും രണ്ട് കരയാമ്പൂ ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് വറ്റിച്ച് കഴിക്കുന്നത് അപസ്മാരം,

ഹിസ്റ്റീരിയ,ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒരു പരിഹാരമാർഗമാണ്. ഈയടുത്ത് നടന്ന പഠനങ്ങളിൽ കോളിഫ്ലവർ കൂടുതൽ കഴിക്കുന്നത് പ്രോസ്ട്രേറ്റ് ക്യാൻസർ സാധ്യത ഇല്ലാതാക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. നാഷണൽ കാൻസർ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധീകരണത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കോളിഫ്ലവർ മികച്ചതാണ്.

Cauliflower, a member of the genus Cruciferae, is a fascinating flower in Sanskrit. Cauliflower is a vegetable that can be used daily by diabetics. Cauliflower is rich in Vitamin C, Vitamin B6, Vitamin B5, Omega 3 fatty acids and many phytonutrients. Cauliflower is available in different colors in the market today. Cauliflower flower is commonly used for curry but its leaves and stalks are edible. However, people with urinary stones, thyroid problems and kidney problems are advised to avoid cauliflower. Cauliflower soup made with jaggery is good for women to increase breast milk. Cauliflower is good for breastfeeding mothers and pregnant women as it is rich in iron.

കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥം എല്ലുകളുടേയും പല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിൻ k ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തപ്രവാഹത്തിനും, രക്തം കട്ടപിടിക്കാതിരിക്കാൻ ഇവ സഹായകമാകുന്നു. ചർമസംരക്ഷണത്തിനും, കേശ സംരക്ഷണത്തിനും ഒരുപോലെ ഗുണം പകർന്ന പച്ചക്കറി കൂടിയാണ് കോളിഫ്ലവർ.

English Summary: Cauliflower, a member of the genus Cruciferae, is a fascinating flower in Sanskrit Cauliflower is a vegetable that can be used daily by diabetics
Published on: 15 March 2021, 08:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now