സ്ത്രീ ഹോർമോണാണ് ഈസ്ട്രോജൻ എന്നറിയപ്പെടുന്നത്. ഇത് സ്ത്രീ ശരീരത്തിലെ ആരോഗ്യ, പ്രത്യല്‍പാദന, ചര്‍മ, മുടി സംബന്ധമായ കാര്യങ്ങള്‍ക്ക് ഏറെ പ്രധാനമാണ്.
സ്ത്രീയില്‍ ചര്‍മത്തില്‍ ചുളിവു വീഴാതിരിയ്ക്കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍, മുടി വളരാന്‍, മാറിട വളര്‍ച്ചയ്ക്ക്, ലൈംഗിക താല്‍പര്യത്തിന്, ആര്‍ത്തവ, ഓവുലേഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് എല്ലാം തന്നെ സ്ത്രീ ഹോര്‍മോണ്‍ ഏറെ പ്രധാനമാണ്. ഇതിന്റെ കുറവ് മുകളില്‍ പറഞ്ഞ കാര്യങ്ങളെ ബാധിയ്ക്കുകയും ചെയ്യും. ഈസ്ട്രജന്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
ഈസ്ട്രജൻറെ അളവ് വർദ്ധിപ്പിക്കാൻ ചില ഭക്ഷണ വസ്തുക്കൾ
ഭക്ഷണങ്ങളാണ് ഇതിനുള്ള ഒരു പ്രധാന വഴി. ഈസ്ട്രജന്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. എള്ള്, ഫ്‌ളാക്‌സ് സീഡുകള്‍, സോയാബീന്‍സ് എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ഫൈറ്റോഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഇവയെല്ലാം തന്നെ. ഇതു പോലെ തന്നെ മത്തി പോലുള്ള മീനുകളും സ്ത്രീ ഹോര്‍മാണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഇവയ്ക്ക് പുറമേ നട്‌സ്, വെളുത്തുള്ളി, പീച്ച്, ബെറികള്‍, ടോഫു, കോളിഫ്‌ളവര്‍, ക്യാബേജ് പോലുള്ളവയെല്ലാം തന്നെ ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയതാണ്.
വ്യായാമം
ഹോര്‍മോണ്‍ ആയതു കൊണ്ടു തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ വേണ്ട ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ ജീവിത ശൈലികള്‍ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതരീതി ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. സ്‌ട്രെസ് പോലുള്ളവ ഒഴിവാക്കുക. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതു പോലെ തന്നെ മദ്യപാന, പുകവലി ശീലങ്ങള്‍ ഒന്നും നല്ലതല്ല. തൈറോയ്ഡ് പോലുള്ള ചില രോഗങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.
ചില പ്രത്യേക വൈറ്റമിന്‍
ചില പ്രത്യേക വൈറ്റമിന്‍, ധാതുക്കള്‍, ഹോര്‍മോണ്‍ സപ്ലിമെന്റുകള്‍ ഇതിനായി സഹായിക്കുന്നു. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഉപയോഗിയ്ക്കുക. ഈസ്ട്രജന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന ഇത്തരം വൈറ്റമിനുകളില്‍ ബി വൈറ്റമിനുകള്‍, വൈറ്റമിന്‍ ഡി, ബോറോണ്‍, ഡിഎച്ച്ഇഎ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇതില്‍ ബോറോണ്‍ ഒരു മിനറലാണ്. ഡിഎച്ച്ഇഎ ഒഒരു ഹോര്‍മോണും. ഇതെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ത്രീ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നവയാണ്.
മെനോപോസ്
മെനോപോസ് അഥവാ ആര്‍ത്തവ വിരാമം വരുമ്പോള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത് സാധാരണയാണ്. ഇതിനാല്‍ തന്നെ പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടാം. മൂഡ് മാറ്റം, ഉറക്കക്കുറവ്, ഡിപ്രഷന്‍, ദേഷ്യം തുടങ്ങിയ പലതും ഇതില്‍ പെടുന്നു. ഇതിന് ജീവിത ചിട്ടകള്‍ ഒരു പരിധി വരെ സഹായിക്കും. കൂടുതല്‍ പ്രശ്‌നമെങ്കില്‍ ഇതിന് ചികിത്സ തേടാം.
ഇതിന് ഹോര്‍മോണ്‍ റിപ്ലേയ്‌സ്‌മെന്റ് തെറാപ്പി പോലെ പല ചികിത്സാ വിധികളുമുണ്ട്. ഇവയെല്ലാം മെഡിക്കല്‍ രീതികളിലൂടെ ചെയ്യാവുന്നതേയുള്ളൂ.