അമിതമായി ഉളളി കഴിക്കുന്നത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമായേക്കും. ചില ആളുകളില്‍ നെഞ്ചെരിച്ചിലും ഉണ്ടായേക്കും. അമിതമായി കഴിക്കുമ്പോള്‍ മാത്രമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്.
അമിതമായി ഉളളി കഴിച്ചാല്‍ ചിലര്‍ക്ക് ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കും. എക്‌സിമ, കരപ്പന്‍ പോലുളള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ധാരാളം ഉള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുപോലെ ആസിഡ് റിഫ്‌ലക്‌സ് ഉള്ളവര്‍ ഉളളി ഒഴിവാക്കണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.. കാരണം ഇത് നെഞ്ചെരിച്ചില്‍ സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉളളി അലര്‍ജി ഉളളവര്‍ക്ക് കണ്ണില്‍ ചൊറിച്ചിലും ചെറിയ നിറവ്യത്യാസവുമെല്ലാം അനുഭവപ്പെടാറുണ്ട്.
വര്‍ഷങ്ങളായി പ്രചരിക്കുന്ന മറ്റൊരു കാര്യമാണ് തൊലി കളഞ്ഞ ശേഷമോ മുറിച്ചോ തുറന്നുവയ്ക്കുന്നത് ഉളളി വിഷമയമാക്കുമെന്നതാണ്. ഉളളി ഉപയോഗിക്കുമ്പോള്‍ പുതിയത് മുറിച്ച് ഉടനടി വേവിക്കണമെന്നും പൊതുവെ പറയാറുണ്ട്. ഉള്ളി മുറിച്ചുവെച്ചാല്‍ അതില്‍ ബാക്ടീരിയകള്‍ പെരുകും. കൂടാതെ ഓക്‌സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഉളളി മുറിക്കുമ്പോള്‍ അതില്‍ നിന്ന് വെളളം പുറത്തുവരും. പോഷകങ്ങളടങ്ങിയ ഇവ ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ ആവശ്യമുളള സമയത്ത് മാത്രം ഉളളി തൊലി കളഞ്ഞ് ഉപയോഗിക്കാം.