Updated on: 1 May, 2024 11:42 PM IST
ചെത്തിക്കൊടുവേലി

കൊടുവേലിപ്പൂവിന്റെ്റെ നിറവ്യത്യാസമനുസരിച്ച് ചുവപ്പ്, നീല, വെള്ള എന്നിങ്ങനെ മൂന്നിനങ്ങൾ നമ്മുടെ നാട്ടിൽ കാണാം. ഇവയിൽ ചുവന്ന പൂക്കളുള്ള ചെത്തിക്കൊടുവേലിക്കാണ് കൂടുതൽ ഔഷധഗുണം.

കേരളത്തിൽ ചുവന്നകൊടുവേലി ഉദ്യാനങ്ങളിൽ പൂച്ചെടിയായി നട്ടു പരിപാലിച്ചു വരുന്നു. കൂടാതെ വീട്ടുവളപ്പുകളിൽ ഗൃഹവൈദ്യാവശ്യത്തിനായും ഈ ചെടി വളർത്തുന്നുണ്ട്.

ഔഷധപ്രാധാന്യം

ഒരു ഗ്രാം ചുവന്ന കൊടുവേലിയുടെ വേര് 100 മി.ലി. മോരിൽ നന്നായി അരച്ചു കലക്കി 2 നേരം കഴിച്ചാൽ ഗ്രഹണി മാറും.

കൊടുവേലി, അമൃത് ഇവ സമമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും.

കൊടുവേലിക്കിഴങ്ങ് ഗോമൂത്രത്തിൽ അരച്ച് മന്തുള്ള ഭാഗത്ത് പുരട്ടുന്നത് രോഗശമനത്തിന് നല്ലതാണ്.

കൊടുവേലിക്കിഴങ്ങ് കള്ളിച്ചെടിയുടെ പാലിൽ അരച്ച് ശർക്കരയും ചേർത്ത് അരിമ്പാറയുള്ള ഭാഗത്ത് പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞു പോകും.

കൊടുവേലിക്കിഴങ്ങ് അരച്ച് നെല്ലിക്കയോളം വലുപ്പത്തിൽ ഉരുളകളാക്കി ആട്ടിൻ പാലിൽ ചേർത്തു കുടിച്ചാൽ വായുകോപത്തിന് ശമനമുണ്ടാകും.

കൊടുവേലിക്കിഴങ്ങ് നന്നായി ശുദ്ധീകരിച്ച് ഉണക്കി പൊടിച്ച് നിത്യവും സേവിച്ചാൽ കുഷ്‌ഠരോഗം ഭേദമാകും.

കൊടുവേലിക്കിഴങ്ങ്, തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, ചുക്ക് ഇവ കൊണ്ടുണ്ടാക്കിയ കഷായം സേവിച്ചാൽ എല്ലാ വിധ മഹോദരത്തിൽ നിന്നും ആശ്വാസം ലഭിക്കും.

കൊടുവേലിക്കിഴങ്ങ് ഔഷധത്തിനായി ഉള്ളിൽ കഴിക്കുവാൻ ഉപയോഗിക്കുന്നതിനു മുൻപ് ചാണകം കലക്കിയ വെള്ളത്തിൽ പുഴുങ്ങിയെടുത്തോ കിഴങ്ങ് നുറുക്കി ചുണ്ണാമ്പു വെള്ളത്തിൽ കഴുകിയോ ശുദ്ധീകരിക്കണം.

English Summary: Chethikoduveli is best for Tuberculosis
Published on: 01 May 2024, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now