Updated on: 6 January, 2024 11:40 PM IST
ചെത്തി

അലങ്കാരപ്പൂച്ചെടിയായി പരമ്പരാഗതമായി നട്ടുപരിപാലിച്ചുവരുന്ന ചെത്തി ഏകദേശം ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ക്ഷേത്രങ്ങളിൽ പൂജയ്ക്കും, പ്രസാദത്തിനും, മാലകെട്ടുന്നതിനും മറ്റും ചുവന്ന ചെത്തിപ്പൂവ് ധാരാളമായി ഉപയോഗിച്ചുവരുന്നു. പൂവിന്റെ നിറത്തെ ആധാരമാക്കി ചുവപ്പുകൂടാതെ മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പലതരം ചെത്തിയിനങ്ങൾ നമ്മുടെ നാട്ടിൽ വളർത്തിവരുന്നു. ശാഖകളും ഉപശാഖകളുമായി വളരുന്ന ചെത്തിയുടെ ഇലകൾ തണ്ടിന്റെ മുട്ടുകളിൽ എതിർവശത്തേക്കായി രണ്ടെണ്ണമായിട്ടാണ് ഉണ്ടായി വരിക.

പൂക്കൾ കുലകളായി ശാഖാഗ്രങ്ങളിൽ കാണുന്നു. കാലവ്യത്യാസമില്ലാതെ എല്ലാസമയത്തും ചെത്തിയിൽ പൂക്കൾ കാണാം. ഗോളാകൃതിയിലുള്ള ഫലത്തിനുള്ളിൽ രണ്ടു വിത്തുകളാണുള്ളത്. കായ്കൾ നല്ലതുപോലെ പഴുക്കുമ്പോൾ ഇരുണ്ട് ചുവപ്പുനിറത്തിൽ കാണപ്പെടുന്നു. വിത്തുവഴി വംശവർദ്ധനവ് നടത്തുന്ന ചെത്തി വീടുകളിൽ കമ്പു മുറിച്ചു നട്ടാണ് സാധാരണ വളർത്തിയെടുക്കുക.

ഔഷധപ്രാധാന്യം

  • ചെത്തിപ്പൂവ്, കീഴാർനെല്ലി ഇവ ചതച്ച് കിഴികെട്ടി മുലപ്പാലിൽ മുക്കി കണ്ണിൽ ഇറ്റിക്കുന്നത് ചെങ്കണ്ണിന് നല്ല ഒരു ഔഷധമാണ്.
  • ചെത്തിയുടെ പൂമൊട്ടും ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ട് അരിച്ചെടുത്ത് കണ്ണു കഴുകുന്നത് കണ്ണു വീക്കത്തിന് നല്ലതാണ്. കുട്ടികളിലുണ്ടാകുന്ന കരപ്പന് ചെത്തിപ്പൂവിട്ടു തിളപ്പിച്ച വെള്ളത്തിൽ ദിവസവും കുളിപ്പിക്കുന്നത് ഫലപ്രദമാണ്.
  • തെച്ചിപ്പൂവ് ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ചു തേച്ചാൽ കുഞ്ഞുങ്ങൾക്ക് നല്ല നിറവും ചർമ്മകാന്തിയും ഉണ്ടാകും.
  • ചെത്തി പൂമൊട്ടും കുരുമുളകും സമം ചേർത്ത് അരച്ച് വെളിച്ചെണ്ണയിൽ കലർത്തി കാച്ചി തലയിൽ പുരട്ടിയാൽ കുഞ്ഞുങ്ങളുടെ തലയിലുണ്ടാകുന്ന ചിരങ്ങ് മാറികിട്ടും.
  • ചെത്തിപ്പൂവ് അരച്ചെടുത്ത് വെളിച്ചെണ്ണയിൽ കലർത്തിയെടുത്ത് ചൊറിയുള്ള ഭാഗത്ത് പുരട്ടിയാൽ കുട്ടികളിലെ ചൊറി മാറികിട്ടും.
  • ചെത്തിപൂവ്, തുളസി, വെറ്റില എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തലയിൽ തേച്ചുകുളിച്ചാൽ താരൻ പോകും.
  • ചെത്തിപ്പൂവെടുത്ത് അകത്തെ കീലം നീക്കി 100 മി.ലി. തിളച്ച വെള്ളത്തിലിട്ട് ആറിയ ശേഷം പൂവ് നീക്കം ചെയ്ത് വെളുത്ത തുണിയിൽ അരിച്ചെടുത്തത് രണ്ട് കണ്ണുകളിലും ദിവസം രണ്ടു തവണ ഒഴിക്കുന്നത് കണ്ണിലെ ചുവപ്പിന് പ്രതിവിധിയാണ്.
  • 4 അമിത ആർത്തവമുള്ള സ്ത്രീകൾ ചെത്തിപൂവ് ഒരു പിടി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് 4 ഗ്ലാസാക്കണം. ആർത്തവ ദിവസങ്ങളിൽ 2 നേരം വീതം 3 ദിവസം സേവിച്ചാൽ ഫലം കിട്ടും.
English Summary: Chetthi flower is best for hair and skin
Published on: 06 January 2024, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now