Updated on: 6 September, 2020 4:09 PM IST
സൗന്ദര്യസംരക്ഷണത്തിനും തേങ്ങാപ്പാൽ നല്ലതാണ്
പാചകത്തിൽ മലയാളികൾ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപാൽ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള തേങ്ങാപ്പാലിൽ വൈറ്റമിൻ സി , കാൽസ്യം , അയേൺ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
തേങ്ങാപ്പാലിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണം കുറക്കാൻ ഡയറ്റ് ചെയ്യുന്നവർക്ക് ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഉൾപ്പെടുത്താം. 
ഇതിനു പുറമെ സൗന്ദര്യസംരക്ഷണത്തിനും തേങ്ങാപ്പാൽ നല്ലതാണ്  തലമുടി , ചർമ്മം എന്നിവയുടെ സംരക്ഷണ ത്തിനു തേങ്ങാ പാലിലെ വൈറ്റമിനും മിനറലുകളും സഹായിക്കും  ആഴ്ചയിൽ രണ്ടു തവണ തേങ്ങാപ്പാൽ  ഉപയോഗിച്ചു തല കഴുകുന്നത് തലമുടി മൃദുലമാകാൻ സഹായിക്കും . മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോ ചർമ്മത്തിലെ ചൊറിച്ചിൽ അസ്വസ്ഥത എന്നിവ ഒഴിവാക്കാനും സഹായിക്കും.
ചർമ്മത്തിന് മൃദുലത നൽകും

ചർമ്മത്തിന് മൃദുലത നൽകാനും ചുളിവുകൾ അകറ്റാനും വെയിലേറ്റു മുഖത്തിന് ഉണ്ടാവുന്ന കരുവാളിപ്പ് അകറ്റാനും തേങ്ങപ്പാൽ സഹായിക്കും .ഇതിനായി രണ്ടു ടീ സ്പൂൺ തേങ്ങാപ്പാലിൽ മുന്ന് തുള്ളി ബദാം എണ്ണയും ഒരു ടീസ്പൂൺ തേനും ചേർത്ത് തയാറാക്കിയ മിശ്രിതം മുഖത്തു പുരട്ടാം , അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.തേങ്ങാപ്പാൽ കൊണ്ടുള്ള ഒരു മാസ്ക് നമുക്കു ചെയ്യാവുന്നതാണ്. ഇതിനായി പകുതി അവകാഡോ യും അര കപ്പ് തേങ്ങാപ്പാൽ കൂടി അരച്ചെടുക്കുക ഇതിലേക്ക് രണ്ടു ‌ടീസ്‌പൂൺ തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം ഇത് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിക്കുക.രണ്ടു മണിക്കൂറിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം. തലമുടിയുടെ ആരോഗ്യത്തിന് ഇങ്ങനെ പതിവായി ചെയുന്നത് നല്ലതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജൈവ വളം മോര്-തേങ്ങാപ്പാല് മിശ്രിതം

#coconut#Farm#Farmer#Agriculture

English Summary: Coconut milk which has explosive properties
Published on: 06 September 2020, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now