Updated on: 16 November, 2020 3:22 PM IST

വെറും വയറ്റില്‍ കരിക്ക് - നാളികേരവെള്ളം കുടിച്ചാല്‍

കരിക്കിന്‍ വെള്ളത്തിനും നാളികേരവെള്ളത്തിനുമെല്ളാം ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എല്ളാത്തിലും മായം കലരുന്ന ഇക്കാലത്ത് ശുദ്ധമായ, പ്രകൃതിദത്തമായ പാനീയ
മെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്.
കരിക്കിന്‍വെള്ളം മാത്രമല്ള, നാളികേരവെള്ളവും ആരോഗ്യഗുണങ്ങള്‍ക്കായി ഉപയോഗിക്കാം. കരിക്കിന്‍വെള്ളത്തിന് സ്വാദും കുളിര്‍മ്മയും അല്‍പ്പം കൂടുമെന്ന് മാത്രം. ദാഹിക്കുമ്ബോള്‍ അല്ളെങ്കില്‍ ചൂടുള്ളപ്പോള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാല്‍, ഇതല്ള, വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ ആരോഗ്യഗുണങ്ങള്‍
ഏറുന്നുവെന്നതാണ് പ്രത്യേകത. കരിക്കിന്‍വെള്ളം അല്ളെങ്കില്‍ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ച്‌ വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതേക്കുറിച്ചറിയൂ

ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിക്കും. ഇതിലെ ഇലക്‌ട്രോളൈറ്റുകളാണ് ഈ ഗുണം
നല്‍കുന്നത്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള നല്ളൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിനും ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിക്കുമ്ബോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു. രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയും.

നല്ല ശോധനയ്ക്ക് വയറിന് സുഖം നല്‍കാനും ഇത് ഏറെ നല്ലതാണ്.
ഇതിലെ ഇലക്‌ട്രോളൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.
ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെറുവയറ്റില്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.

തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറും വയറ്റില്‍ തേങ്ങാ, കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ് . യൂണിനറി ബ്ളാഡര്‍ വൃത്തിയാക്കാനും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവ അകറ്റാനും ഇത് ഏറെ നല്ലതാണ് .

ശരീരത്തിലെ ആസിഡ് ഉല്‍പ്പാദത്തെ ചെറുക്കാന്‍ കരിക്കിന്‍വെള്ളം ഗുണകരമാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ അകറ്റും. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും
തിളക്കം നല്‍കാനുമെല്ലാം  കരിക്കിന്‍വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്
ഗുണകരമാണ്. ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ് . മോണിംഗ് സിക്നസ് അടക്കമുള്ള
പ്രശ്നങ്ങള്‍ക്ക് ഗുണകരമാണ്.

English Summary: COCONUT NALEEKERA WATER DRINK
Published on: 16 November 2020, 03:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now