Updated on: 11 March, 2021 10:31 AM IST
പല വേനല്‍ക്കാല രോഗങ്ങളും ഭേദമാക്കാന്‍ പുരാതന കാലം മുതല്‍ തേങ്ങാവെള്ളം ഉപയോഗിച്ച് വരുന്നുണ്ട്.

അള്‍സര്‍ നിരവധി തരത്തിലാണ്, ഇതില്‍ വായിലും വയറ്റിലും എല്ലാം അള്‍സര്‍ ഉണ്ടാവുന്നുണ്ട്. വായിലുണ്ടാവുന്ന അള്‍സര്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മസാലകള്‍ അടങ്ങിയ ഭക്ഷണവും പോഷകങ്ങളുടെ കുറവും ഉണ്ടെങ്കില്‍.

വയറിന് അസ്വസ്ഥതയോ, നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴോ ധാരാളം പുകവലിക്കു മ്പോഴോ ഇത് സംഭവിക്കുന്നു. കാരണം എന്തായാലും,വായിലുണ്ടാവുന്ന അള്‍സര്‍ വേദനാജന കമാണ്.

സംസാരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള നിങ്ങളുടെ കഴിവിനെ ഇത് പലപ്പോഴും ബാധിക്കുന്നു. ഒന്നോ രണ്ടോ ദിവസം അതിരാവിലെ തേങ്ങാവെള്ളം കുടിക്കുന്നത് വായിലെ അള്‍സര്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.കടുത്ത വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് വായ അള്‍സര്‍ വരാനുള്ള സാധ്യതകൂടുതലാണ് .അതിനാല്‍ അതിരാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് വായിലെ അള്‍സറിനെ നേരിടാന്‍ സഹായിക്കുന്നു.

പല വേനല്‍ക്കാല രോഗങ്ങളും ഭേദമാക്കാന്‍ പുരാതന കാലം മുതല്‍ തേങ്ങാവെള്ളം ഉപയോഗിച്ച് വരുന്നുണ്ട്. ഇതില്‍ അതിശയകരമായ ഈ വേനല്‍ക്കാല പാനീയത്തിന്റെ ഗുണങ്ങള്‍ ആയുര്‍വേദം പോലും പ്രകീര്‍ത്തിക്കുന്നു.

തേങ്ങാവെള്ളം വളരെ പോഷകഗുണമുള്ളതാണ്, ഇതില്‍ 94 ശതമാനം വെള്ളവും അടങ്ങി യിരിക്കുന്നു. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. വേനല്‍ക്കാലത്ത് വിയര്‍പ്പ് മൂലം നഷ്ടപ്പെടുന്ന എല്ലാ ധാതുക്കളും നിറയ്ക്കുന്ന ഉയര്‍ന്ന പോഷക പാനീയ മാണിത്.

ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വളരെ ഉത്തമം, മാത്രമല്ല ഈ പാനീയത്തിന്റെ മറ്റെല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. തേങ്ങാവെള്ളത്തിന്റെ ഏറ്റവും മികച്ച കാര്യം ഈ പാനീയം കഴിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങളൊന്നുമില്ല എന്നതാണ്.

ശരീരത്തിലെ അമിത ചൂട് കാരണമാണ് പലപ്പോഴും വായയില്‍ അള്‍സര്‍ വരുന്നത്.ഇങ്ങനെ വരുമ്പോൾ ദിവസത്തില്‍ രണ്ടുതവണ തേങ്ങാവെള്ളം കുടിക്കുക, അതിരാവിലെയും, ഉച്ചതിരിഞ്ഞും ആണ് ഇത് കുടിക്കേണ്ടത്. എന്നാല്‍ തേങ്ങാവെള്ളം കുടിക്കുന്നത് പലപ്പോഴും വെറുംവയറ്റിലായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

എന്തെങ്കിലും കഴിക്കുന്നതിന് മുമ്പ്. രണ്ടോ മൂന്നോ ദിവസം ഇത് സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മറ്റ് പരിഹാരങ്ങള്‍ എന്തൊക്കെ എന്നും നോക്കാം.

ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഉപ്പുവെള്ളം വായിലുണ്ടാവുന്ന അള്‍സര്‍ ചികിത്സിക്കുന്നതിന് സഹായിക്കുന്നുണ്ട്. വേദനയില്‍ നിന്ന് മോചനം നേടാന്‍ ഉപ്പുവെള്ളം സഹായിക്കുന്നു. അതിന് വേണ്ടി പകുതി ഗ്ലാസ് വെള്ളം എടുത്ത് അതില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക. ഒരു സിപ്പ് ഉപ്പ് വെള്ളം എടുത്ത് 30 സെക്കന്‍ഡ് വായില്‍ കൊണ്ടതിന് ശേഷം പുറത്തേക്ക് തുപ്പേണ്ടതാണ്. ഉപ്പുവെള്ളം തീരുന്നതുവരെ ആവര്‍ത്തിച്ച് ചെയ്യുക. വേഗത്തിലുള്ള ആശ്വാസത്തിനായി ഒരു ദിവസം 2 മുതല്‍ 3 തവണ ഇത് പരീക്ഷിക്കുക.

തുളസി ഇലകള്‍ തുളസി ഇലകള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലഭ്യമായ പ്രകൃതിദത്ത ഔഷധസസ്യങ്ങളാണ് തുളസി ഇലകള്‍. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് പ്രോപ്പര്‍ട്ടികള്‍ ആണ് വായിലെ അള്‍സര്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത്. അതിനായി തുളസിയില കഴുകിയ ശേഷം 3-4 തുളസി ഇല ചവയ്ക്കുക. ചവയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജ്യൂസ് വായ അള്‍സര്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു. വേഗത്തിലുള്ള ആശ്വാസത്തിനായി ഇത് ദിവസത്തില്‍ 2 തവണ ചെയ്യുക.

മല്ലിയില വായിലെ അള്‍സര്‍ ചികിത്സിക്കാന്‍ മല്ലിയില ഉപയോഗപ്രദമാണ്. മല്ലി നിങ്ങളുടെ ഭക്ഷണത്തിന്റെ പതിവ് ഇനമാണെങ്കില്‍ വായില്‍ അള്‍സര്‍ വരാനുള്ള സാധ്യത വളരെ കുറയുന്നു. കുറച്ച് മല്ലിയില ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആ വെള്ളം തണുത്തതി നു ശേഷം കുടിക്കുക.അള്‍സറില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദിവസത്തില്‍ 2 തവണയെങ്കി ലും ഇങ്ങനെ ചെയ്യുക. ഇനി മല്ലിയില ലഭ്യമല്ലെങ്കില്‍ വിത്തുകള്‍ ഇട്ട വെള്ളവും കുടിക്കാം.

English Summary: Coconut water is effective for mouth ulcers
Published on: 11 March 2021, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now