Updated on: 2 June, 2021 10:08 AM IST

ആരോഗ്യദായകം ആണ് ചേമ്പ് (Colocasia Health Benefits)

ഭക്ഷ്യയോഗ്യമായ അനവധി ഇലവർഗങ്ങൾ ആണ് നമുക്കുചുറ്റും തഴച്ചുവളരുന്നത്. എന്നാൽ നമ്മുടെ വീട്ടു മുറ്റത്തും പറമ്പുകളിലും തഴച്ചുവളരുന്ന സസ്യങ്ങളിൽ ഏതൊക്കെയാണ് നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതെന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല. അത്തരത്തിൽ ഏറെ പോഷകാംശമുള്ള നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന ഇല വർഗ്ഗമാണ് ചേമ്പ്. ചേമ്പിന്റെ ഇലയും തണ്ടും വിത്തും എല്ലാം പോഷകാംശം നിറഞ്ഞതാണ്. വിറ്റാമിൻ എ, ബി, സി,ഇ കോപ്പർ, അയേൺ, മെഗ്നീഷ്യ, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ചേമ്പ്. നാരുകളുടെ കലവറയായ ചേമ്പ് ഭക്ഷ്യ വിഭവമായി ഉൾപ്പെടുത്തുന്നത് വഴി ദഹനപ്രക്രിയ സുഗമമാക്കുകയും, ഉദരസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. പ്രമേഹ നിയന്ത്രണത്തിനും, ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും ചെമ്പിനു സാധിക്കും. കൊളസ്ട്രോൾ കുറച്ച് അമിതവണ്ണം ഇല്ലാതാക്കുവാൻ ചേമ്പിനെക്കാൾ മികച്ചത് മറ്റൊന്നില്ല. ജീവകം എ സമ്പുഷ്ടമായി ഉള്ളതിനാൽ നേത്ര ആരോഗ്യത്തിനു ചേമ്പിന്റെ ഉപയോഗം ഫലവത്താണ്. കാൽസ്യവും ഫോസ്ഫറസും ധാരാളമുള്ള ചേമ്പ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 35 കലോറിയും ഫൈബറുകളും ചെറിയതോതിൽ കുഴപ്പുമാണ് ഒരു ചേമ്പിലയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചേമ്പ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഔഷധഗുണങ്ങൾഏറെയുള്ളത് കൊണ്ടാണ് പഴമക്കാർ ഇതിന്റെ തണ്ടും ഇലയും വിത്തും എല്ലാം കറികൾ ആയും തോരൻ ആയും ഉപയോഗിച്ചത്.

ചേമ്പുകൾ പലതരം (Variety of Colocasia)

ചേമ്പിൽ തന്നെ വിത്തില്ലാ ചേമ്പ്  എന്ന ഒരു ഇനം ഉണ്ട്. ഇതാണ് കൂടുതലും ഭക്ഷ്യവിഭവം ആയി ഉപയോഗിക്കുന്നത്. ഇതിന് വിത്ത് ഇല്ല എന്നതാണ് ഇതിൻറെ പ്രത്യേകത. പുളിപ്പ് കലർന്ന മാധുര്യമാണ് രുചി. ഇതിൻറെ ഇല മറ്റുള്ളവയെക്കാൾ മൃദുലം ആയിരിക്കും. നിലത്തോ ഗ്രോബാഗിൽ ഇത് നട്ടു പരിപാലിക്കാം. ഒരിക്കൽ നട്ടാൽ അഞ്ചുവർഷത്തോളം അതിൻറെ ഫലം നമുക്ക് എടുക്കാം. കാര്യമായ പരിചരണം ഒന്നും തന്നെ വേണ്ട. കീടബാധ ഇല്ലാത്ത ഇനമാണ് ചേമ്പ്. ഇതു മാത്രമല്ല പലതരത്തിൽ ചെമ്പുകൾ ഉണ്ട്. കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, താമരക്കണ്ണൻ വെട്ടത്തുനാടൻ, ശീമ ചേമ്പ്, കരി ചേമ്പ് അങ്ങനെ അനവധി പേരുകളിൽ ചേമ്പുകൾ ഉണ്ട് കേരളത്തിൽ. 78.5 ആണ് ഇതിലടങ്ങിയിരിക്കുന്ന ജലാംശം. അകാല വാർദ്ധക്യത്തെ പോലും ചേമ്പ് കഴിക്കുന്നത് വഴി നമുക്ക് തടയാം. ഇതിനു കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും കാൽസ്യമാണ്. ജീവകം ഇ ധാരാളമുള്ളതിനാൽ മുടി വളർച്ച വേഗത്തിലാക്കുവാൻ ചേമ്പിനു സാധിക്കും. മാത്രമല്ല ചേമ്പ് കഴിക്കുന്നവർക്ക് ക്ഷീണമോ തളർച്ചയോ ഒന്നും തന്നെ ഉണ്ടാകില്ല. ശാരീരിക ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷ്യവിഭവമാണ് ചേമ്പ് . ഇതിലടങ്ങിയിരിക്കുന്ന ഫൈബറുകൾ കുടൽ കാൻസറിനെ വരെ പ്രതിരോധിക്കും. കോശങ്ങളുടെ നാശം തടയുവാൻ ഇതിലെ ഫിനോളിക്കു ആസിഡും കരാറ്റനോയിഡുകൾക്കും സാധിക്കും. ഗർഭിണികൾ ഇത് കഴിക്കുന്നത് നല്ലതാണ്. കാരണം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ച നല്ല രീതിയിൽ നടക്കുവാൻ ചേമ്പിന്റെ ഉപയോഗം കൊണ്ട് സാധിക്കും.

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

കൊടുവേലിയിലെ താരം 'ചെത്തിക്കൊടുവേലി'

മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

English Summary: colocasia
Published on: 01 December 2020, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now