1. Health & Herbs

കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

നിലത്ത് പറ്റി വളരുന്ന ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് കച്ചോലം. സുഗന്ധവ്യജ്ഞന വിളകളുടെ കൂട്ടത്തിലാണ് ഇതിൻറെ സ്ഥാനം. വയലറ്റ് കലർന്ന വെള്ള നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്. ജൈവാംശം വും നീർവാർച്ചയുള്ള മണ്ണിൽ നല്ല രീതിയിൽ വളരുന്ന സസ്യമാണ് കച്ചോലം.

Priyanka Menon

നിലത്ത് പറ്റി വളരുന്ന ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് കച്ചോലം. സുഗന്ധവ്യജ്ഞന വിളകളുടെ കൂട്ടത്തിലാണ് ഇതിൻറെ സ്ഥാനം. വയലറ്റ് കലർന്ന വെള്ള നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്. ജൈവാംശം വും നീർവാർച്ചയുള്ള മണ്ണിൽ നല്ല രീതിയിൽ വളരുന്ന സസ്യമാണ് കച്ചോലം. കച്ചോലം ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു സസ്യമാണ്. ഈ കാരണം കൊണ്ട് തന്നെ വ്യവസായിക അടിസ്ഥാനത്തിൽ ഒട്ടനവധിപേർ കച്ചോലം കൃഷി ചെയ്യുന്നുണ്ട്. മണ്ണിലും ചെടിച്ചട്ടിയിലും കച്ചോലം നട്ടു പരിപാലിക്കാവുന്നതാണ്. ഇതിൻറെ ഔഷധഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പല്ലു വേദന മാറുവാൻ കച്ചോലം ചതച്ച് പല്ലിൽ വെച്ചാൽ മതി. ഇതിൻറെ കിഴങ്ങ് കഴിക്കുന്നതുമൂലം ശരീരത്തിന് നല്ല മാർദവം വരുന്നു. കച്ചോലത്തിൻറെ വേര് അരച്ച് പുരട്ടുന്നത് നീര് ഇളക്കത്തിന് സഹായിക്കുന്നതാണ്. കച്ചോലം നസ്യം ചെയ്യുന്നത് മൂക്കിലെ രോഗങ്ങൾ ഭേദമാക്കുവാൻ നല്ലതാണ്. കച്ചോല കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് ചുമ മാറുവാൻ നല്ലതാണ്. കച്ചോലം ചേർത്ത് കാച്ചിയ എണ്ണ ശിരോരോഗങ്ങൾ ഭേദമാവാൻ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറുവേദന തുടങ്ങിയവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ഇതിൻറെ വേരിൽ നിന്ന് ഉണ്ടാകുന്ന എണ്ണ ചൈനീസ് മരുന്നുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നുണ്ട്. ചവനപ്രാശം, അഗസ്ത്യരസായനം, മഹാരാസ്നാദി കഷായം തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് കച്ചോലം. ചുമ, വായ നാറ്റം തുടങ്ങിയവ ശമിപ്പിക്കുന്നതിന് വെറ്റിലയും കച്ചോലം ചേർത്ത് വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. കച്ചോല പൊടി തുളസി നീരിയൽ ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും. ഇതിൻറെ നീര് കുട്ടികൾക്ക് നൽകുന്നത് കൃമി ശല്യം ഇല്ലാതാക്കാൻ നല്ലതാണ്.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

Co5 തീറ്റപുല്ല് ഇനം വാങ്ങാം

കൃത്രിമമായി മുട്ട വിരിയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

 

English Summary: kaempferia galanga

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds