Updated on: 4 August, 2021 11:18 PM IST
ഡ്രാഗൺ ഫ്രൂട്ട്

ഒട്ടേറെ വിദേശ ഇനം പഴവർഗങ്ങൾ ഇന്നുണ്ട്. ഇവയിൽ പലതും കേരളത്തിൽ കൃഷി ചെയ്യുന്നുമുണ്ട്. കേരളത്തിൽ കൃഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാഗത്തിൽ പെടുന്ന വിദേശ ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്.

ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യ വിളയുമാണ് ഡ്രാഗൺ ചെടികൾ. തായ് ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷി ചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്.

പ്രധാനമായും മൂന്നിനങ്ങളാണുള്ളത്.

1) പുറം ചുവന്ന്, ഉള്ളിൽ വെളുത്ത മാം സളഭാഗമുള്ളത് 2) പുറം ചുവന്ന് ഉള്ളിൽ ചുവന്ന മാംസളഭാഗമുള്ളത്

3) പുറം മഞ്ഞ, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത 20-30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും. അധിക വെയിലിൽ തണൽ നൽകണം. ചുവട്ടിൽ പുതയിടുന്നത് വേരുകളുടെ സംരക്ഷണ ത്തിനും ചെടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണ് നല്ലത്. മണ്ണിൽ അധികം ആഴത്തിൽ വേരുകൾ ഇറങ്ങാത്തതിനാൽ വെള്ളക്കെട്ടുണ്ടായാൽ ചെടി അഴുകിപ്പോകാനിടയുണ്ട്. അതുകൊണ്ട് നീർവാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്. പോട്ടിങ് മിശ്രിതത്തിൽ 20 സെ.മീ. നീളമുള്ള കാണ്ഡഭാഗങ്ങൾ മുളപ്പിച്ചെടുത്താണ്‌ തൈയുണ്ടാക്കുന്നത്. രോഗപ്രതിരോധശക്തിയും അത്യുൽപാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.

കോൺക്രീറ്റ് തൂണുകൾ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 - 6.5 അടി ഉയര ത്തിൽ താങ്ങുകാലുകൾ കുഴിച്ചിട്ടശേഷം അവയ്ക്ക് ചുവട്ടിൽ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗൺ തൈകൾ പിടിപ്പിക്കാം. തൂണിനു മുകളിൽ വൃത്താകൃതിയിലുള്ള ചട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകൾ ഉപയോഗിക്കാം താങ്ങുകാലിന്മീതെ വളർന്ന ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ട് ഇറക്കണം.

അവയുടെ വളർച്ച കൂടുതൽ സുഗമമാക്കും. കുഴികൾ തമ്മിൽ ഏഴടി അകലവും വരികൾ തമ്മിൽ ഒൻപത് അടി അകലവും. 

ജൈവ വളത്തിനു പുറമെ നല്ല വിളവിന് മതിയായ അളവിൽ രാസവളവും നൽക ണം ഒരു കുഴിയിൽ 10 - 15 കിലോ ജൈവ വളം ചേർക്കാം. പൂവിടൽ കായിടൽ സമയ ങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേർക്കാം. വളം ചേർക്കൽ പോലെ പ്രധാനമാണ് നടീൽ, പൂവിടൽ, കായിടൽ സമയ ത്തും ചൂടുകാലത്തും നന കീടരോഗബാധ പൊതുവേ കുറവാ ണ്. ചിലപ്പോൾ പുഴുക്കൾ, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതിൽ കാണാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീടനാശിനി പ്രയോഗിക്കാം.

ശരിയായ പരിചരണത്തിൽ നട്ട് രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20-25 ദിവസത്തിനകം പൂവ് വിടരും രാത്രിയിലാണ് പൂവ് വിടരുന്ന ത്. പൂവ് വിടർന്ന് 25-30 ദിവസത്തിനുള്ളിൽ അതു പഴമായിത്തുടങ്ങും. പഴമായവ 4 - 5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വർഷം നാലു തവണ വരെ ഡ്രാഗൺ ചെടി വിളവ് നൽകുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ജൂലൈ ഡിസംബർ മാസത്തിനിടെ കായ്ഫലം ലഭിക്കും. പഴു ഉദ്ദേശ 8 - 10 കിലോ വരെ കായ്കൾ ഒരു ചെടിയിൽനിന്ന് ലഭിക്കും. പഴത്തിന് 300 പഴത്തിന് 200 - 250 രൂപ വിലയുണ്ട്.

മുഖലേപനം എന്നാൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടമാനിൻ അവയുടെ വളർച്ച കൂടുതൽ സുഗമമാക്കും.

English Summary: concrete slabs are good for growth of dragon fruit
Published on: 04 August 2021, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now