Updated on: 6 April, 2020 2:16 PM IST

പൈനാപ്പിൾ വൈൻ (pineapple wine) തയ്യാറാക്കുന്ന വിധം


ചേരുവകൾ:
1. പൈനാപ്പിൾ - 1.5 കിലോ
2. പഞ്ചസാര - 1.25 കിലോ
3. തിളപ്പിച്ച് ചൂട് ആറിയ വെള്ളം - 2.25 ലിറ്റർ
4. യീസ്റ്റ് - 1.5 ടീസ്പൂൺ
5. ഗോതമ്പ് - ഒരു പിടി
6. കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം
7. ഗ്രാമ്പു - 3 എണ്ണം

തയ്യാറാക്കുന്ന വിധം:
പൈനാപ്പിൾ നന്നായി കഴുകി തുടച്ച് രണ്ടറ്റവും മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. കുറച്ചു കഷ്ണങ്ങൾ ഒന്ന് ചതച്ചെടുക്കണം .
തൊലി ചെത്തിക്കളയേണ്ട. മുള്ള് പോലെ ഉള്ളത് മാത്രം ചെത്തിക്കളഞ്ഞാൽ മതി.

കാൽ കപ്പ് ചെറിയ ചൂടു വെള്ളത്തിൽ അര ടി സ്പൂൺ പഞ്ചസാരയും യീസ്റ്റും ഇട്ട് ഇളക്കി കുറച്ചു സമയം മൂടി വെയ്ക്കുക.
അഞ്ചു ലിറ്റർ കൊള്ളുന്ന ഭരണി അല്ലെങ്കിൽ ചില്ല് കുപ്പിയിലേക്ക് പൈനാപ്പിൾ, പഞ്ചസാര, യീസ്റ്റ് , ഗോതമ്പ്, കറുവപ്പട്ട, ഗ്രാമ്പു, വെള്ളം എന്നിവ ഇട്ട് നന്നായി മുറുക്കിക്കെട്ടി മൂടി വെയ്ക്കുക.

അടുത്ത ദിവസം മുതൽ എഴുദിവസം തുടർച്ചയായി എല്ലാ ദിവസവും ഒരു നേരം ഒരു തടിത്തവി കൊണ്ട് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടി വെയ്ക്കണം. ഇളക്കാൻ ഉപയോഗിക്കുന്ന തവി നന്നായി കഴുകി ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് കഴിഞ്ഞ് രണ്ടാഴ്ച ഇളക്കാതെ വെയ്ക്കുക. ശേഷം അരിച്ചെടുത്ത് കുപ്പിയിലേക്ക് പകരാം. കുപ്പിയിൽ പകർന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാൽ വൈൻ നന്നായി തെളിഞ്ഞു കിട്ടും. തണുപ്പിച്ച് ഉപയോഗിക്കാം. ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റർ വൈൻ കിട്ടും.

 

 

പൈനാപ്പിൾ ജാം തയ്യാറാക്കുന്ന വിധം


Ingredients
പൈനാപ്പിൾ - 1
പഞ്ചസാര. - 3-4 റ്റീകപ്പ്
പൈനാപ്പിൾ എസ്സെൻസ്സ് -1 റ്റീസ്പൂൺ
നാരങ്ങ നീരു - 2റ്റീസ്പൂൺ
Method
Step 1
പൈനാപ്പിൾ ചെറുതായി അരിഞ്ഞ് മിക്സിയിൽ അരച്ച് എടുക്കുക(വെള്ളം ചേർക്കരുത്).

Step 2
പാൻ അടുപ്പത് വച്ച് പൈനാപ്പിൾ അരച്ചത് ഒഴിച്ച് ചൂടാക്കി ,പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കുക.ചെറിയ ഫ്ലെയിമിൽ വേണം ചെയ്യാൻ.

Step 3
കുറച്ച് കഴിയുമ്പോൾ പഞ്ചസാര അലിയാൻ തുടങ്ങും.ഏകദെശം15- 20 മിനുറ്റ് കഴിയുമ്പോൾ പഞ്ചസാര ഒക്കെ നന്നായി അലിഞ്ഞ് ജാം പരുവം ആകാൻ തുടങ്ങും. ആ സമയതത്ത് എസ്സെൻസ്സ്,നാരങ്ങാനീരു ഇവ കൂടി ചേർത്ത് നന്നായി ഇളക്കി യൊജിപ്പിച്ച 2 മിനുറ്റ് ശെഷം തീ അണക്കാം.

Step 4
ഒരു പാടു കട്ടി ആകും മുൻപെ തീ ഓഫ് ചെയ്യണം( കുറച്ച് വാട്ടെറി ആയിട്ട്) ,അല്ലെങ്കിൽ ചൂടാറി കഴിയുമ്പോൾ കൂടുതൽ കട്ടി ആകും.

Step 5
ചൂടാറിയ ശെഷം വായു കടക്കാത്തെ കുപ്പിയിലാക്കി സൂക്ഷിക്കാം.

മറ്റ് ജാമുകളും ഇങ്ങനെ ഉണ്ടാക്കാവുന്നതാണ്

പൈനാപ്പിൾ സ്ക്വാഷ് (pineapple  squash) തയ്യാറാക്കുന്ന വിധം


തകര്‍പ്പന്‍ പൈനാപ്പിള്‍ സ്ക്വാഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

പൈനാപ്പിള്‍ 1 കിലോഗ്രാം
പഞ്ചസാര 2 കിലോഗ്രാം
വെള്ളം 1 ലിറ്റര്‍
സിട്രിക് ആസിഡ് 30 ഗ്രാം
മഞ്ഞ കളര്‍ കുറച്ച്
പൈനാപ്പിള്‍ എസന്‍സ് 3 മിലി

പാകം ചെയ്യേണ്ട വിധം

പൈനാപ്പിള്‍ കഷ്ണങ്ങളാക്കിയ ശേഷം വെള്ളമൊഴിച്ച് ചൂടാക്കുക. ചൂടായ ശേഷം തവി കൊണ്ട് കഷ്ണങ്ങള്‍ ഉടയ്ക്കുക. ഇത് അരിച്ച് പിഴിഞ്ഞെടുക്കണം. പഞ്ചസാരയില്‍ വെള്ളം ചേര്‍ക്കുന്നതിനു മുന്‍പ് അടുപ്പത്ത് വച്ച് പാനിയാക്കുക. ഇറക്കുന്നതിനു മുന്‍പ് സിട്രിക്ക് ആസിഡ് ചേര്‍ക്കുക. വാങ്ങിവച്ച ശേഷം പാവ് നന്നായി തണുപ്പിച്ച് അതില്‍ എസന്‍സും പൈനാപ്പിള്‍ ജ്യൂസും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം കുപ്പികളിലാക്കണം

.here are some recipes to make pineapple jam,squash and wine. They are very useful since all are sitting in house due to COVID -19 Lockdown 

English Summary: covid lock down period - make pineapple Jam, Squash and wine
Published on: 05 April 2020, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now