Updated on: 26 May, 2023 4:54 PM IST
Craving for sweet dishes, these foods are good

മധുരം കഴിക്കാൻ കൊതിയുള്ളവരാണോ? എങ്കിൽ ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് പഞ്ചസാര കുറയ്ക്കുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗം. മധുരം അടങ്ങിയ ഭക്ഷണങ്ങൾ വളരെ സങ്കീർണ്ണമായ ഭക്ഷണമാണ് ശരീരത്തിന്. ശരീരത്തിന്റെ ഊർജ്ജത്തിനും അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും, പഞ്ചസാര ആവശ്യമാണെങ്കിലും, കരിമ്പ്, പഞ്ചസാര ബീറ്റ്റൂട്ട് അല്ലെങ്കിൽ ചോളം തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് പ്രകൃതിദത്ത പഞ്ചസാര വേർതിരിച്ചെടുത്തുകൊണ്ട് നിർമ്മിക്കുന്ന ശുദ്ധീകരിച്ച പഞ്ചസാര ആവശ്യമായ ഗുണങ്ങൾ നൽകുന്നില്ല.

പലപ്പോഴും നമ്മൾ മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നത്, എന്തുകൊണ്ടാണെന്ന് മനസിലാക്കിയാൽ നമ്മുടെ മധുരം കഴിക്കാനുള്ള ആസക്തി കുറയും. വ്യക്തികളിൽ മധുരം കഴിക്കാൻ തോന്നുന്നതിൽ, നമ്മുടെ മസ്തിഷ്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പലരും പകൽ സമയത്ത് പലതവണ മധുരം കഴിക്കുന്നത് ശീലമാക്കുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. എന്നാൽ ഇത് കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് മാറാൻ സഹായിക്കുന്നു. നിത്യേനെ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് പഞ്ചസാര കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതമായ ഒരു മാർഗ്ഗം.

പഞ്ചസാര അമിതമായാൽ എന്ത് സംഭവിക്കും? 

മധുരപലഹാരങ്ങൾ, പാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഴങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര കാണപ്പെടുന്നു. ശുദ്ധികരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണം, കലോറി വർദ്ധിപ്പിക്കുകയും പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ വിവിധ ഉപാപചയ വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണത്തിൽ അധിക പഞ്ചസാര കുറയ്ക്കുന്നത് വഴി ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പഞ്ചസാരയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്, ഇത് വേഗത്തിൽ രക്തത്തിൽ ചേരുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. 

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോൾ, തലച്ചോറിന് ആവശ്യമായ സിഗ്‌നൽ ലഭിക്കുന്നു, ഇത് ശരീരം മൊത്തത്തിൽ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുമെന്നും, ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും വർദ്ധനവിന് കാരണമാകുമെന്നതിനാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ചക്കചുള കഴിക്കാം, ഗുണങ്ങൾ നേടാം...

Pic Courtesy: Pexels.com 

English Summary: Craving for sweet dishes, these foods are good
Published on: 26 May 2023, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now