1. Health & Herbs

No Sugar Diet: ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?

ഒരു മാസത്തേക്ക് ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് ശരീരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. ചിലതരം പഞ്ചസാര ശരീരത്തിന് ആവശ്യമാണെങ്കിലും, വലിയ അളവിൽ ശുദ്ധീകരിച്ച പഞ്ചസാര പല ആരോഗ്യ വൈകല്യങ്ങൾക്കും കാരണമാകും.

Raveena M Prakash
What happens when sugar has cut out from diet
What happens when sugar has cut out from diet

ഒരു മാസത്തേക്ക് ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് ശരീരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. ചിലതരം പഞ്ചസാര ശരീരത്തിന് ആവശ്യമാണെങ്കിലും, വലിയ അളവിൽ ശുദ്ധീകരിച്ച പഞ്ചസാര പല ആരോഗ്യ വൈകല്യങ്ങൾക്കും കാരണമാകുന്നു. ഭക്ഷണത്തിൽ പല തരത്തിൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. മധുരപലഹാരങ്ങൾ, പാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഴങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര കാണപ്പെടുന്നു. ശുദ്ധികരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണം, കലോറി വർദ്ധിപ്പിക്കുകയും പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ വിവിധ ഉപാപചയ വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 

ഭക്ഷണത്തിൽ അധിക പഞ്ചസാര കുറയ്ക്കുന്നത് വഴി ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഒരു മാസത്തേക്ക് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുമ്പോൾ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്, ഇത് വേഗത്തിൽ രക്തത്തിൽ ചേരുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണമായും ഒഴിവാക്കുമ്പോൾ, തലച്ചോറിന് ആവശ്യമായ സിഗ്‌നൽ ലഭിക്കുന്നു, ഇത് നിങ്ങൾ മൊത്തത്തിൽ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു.

പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുമെന്നും, ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും വർദ്ധനവിന് കാരണമാകുമെന്നതിനാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഒരു മാസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നതിന്റെ മറ്റൊരു നേട്ടം, ഇത് ശരീരത്തിലെ ഊർജ്ജ നില മെച്ചപ്പെടുത്തുന്നു. പഞ്ചസാര നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു, ഇത് കൂടുതൽ ക്ഷീണവും മന്ദതയും ശരീരത്തിൽ അനുഭവപ്പെടുത്തുന്നു. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതിലൂടെ, ഊർജ്ജ നില കൂടുതൽ സ്ഥിരത കൈവരിക്കും, കൂടാതെ ദിവസം മുഴുവൻ നിങ്ങൾക്ക് കൂടുതൽ ഉണർവും ഉന്മേഷവും അനുഭവപ്പെടുത്തുന്നു. 

ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിനാൽ പഞ്ചസാര ഒഴിവാക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും മോശമായി ബാധിക്കും. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങൾ എന്നിവയ്ക്ക് പഞ്ചസാര ഒരു പ്രധാന കാരണമാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഗുണം ചെയ്യുന്നു.  ആരോഗ്യമുള്ള തലച്ചോറിന്റെ കാര്യത്തിൽ കുടലിന്റെ ആരോഗ്യം ഒരു പ്രധാന ഘടകമാണ്. പഞ്ചസാരയുടെ അളവ് കൂടുന്നത് കുടലിൽ വീക്കം ഉണ്ടാക്കുകയും, കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു, ഇത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പിയിൽ അടങ്ങിയ കഫീൻ അമിതവണ്ണവും പ്രമേഹ സാധ്യതയും കുറയ്ക്കും

English Summary: What happens when sugar has cut out from diet

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds