നമ്മുടെ രക്തത്തിന്റെ PH 7.4 ൽ നിർത്താനായാൽ കാൻസർ ഉൾപ്പെടെ ഉള്ള ഒരു രോഗവും പിടികൂടുകയില്ലെന്ന് 1931 ലെ റാബൽ സമ്മാന ജേതാവായ ഡോ. ഒട്ടോ വാർബർഗ് നടത്തിയ പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. അതേ തുടർന്ന് മറ്റനേകം ശാസ്ത്രകാരന്മാരും ഡോ. ഒട്ടോയുടെ പഠനങ്ങൾ ശരിയാണെന്നു അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
ഡോ. ഒട്ടോയുടെ പഠനങ്ങൾ പൂർണമായും നടപ്പിലാക്കാൻ നമുക്ക് പ്രയോജനപ്രദമാകുന്ന ഒരു സലാഡ് ഉണ്ടാക്കുന്ന രീതി താഴെ കൊടുക്കുന്നു. ഓരോ ദിവസവും ഉച്ചയ്ക്കോ വൈകുന്നേരമോ ഒരു നേരം എങ്കിലും ഈ സലാഡ് കഴിക്കാൻ തയ്യാറാകുന്നവർക്ക് ഒരു രോഗവും വരില്ലെന്ന് കേരളത്തിലെ അനേകായിരം ആളുകളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
1. കുക്കുമ്പർ (കക്കിരി) - 1 എണ്ണം
2. ക്യാരറ്റ് - 1 എണ്ണം
3. ബീറ്റ്റൂട്ട് - (പച്ചയ്ക്ക് കഴിക്കുമെങ്കിൽ മാത്രം) - 1 എണ്ണം
4. തക്കാളി - 1 എണ്ണം
5. സവാള - 1 എണ്ണം 6.
6 .പച്ചമുളക് - 2 എണ്ണം (അധികം മൂക്കാത്തത്)
7. കുരുമുളക് പൊടി - ആവശ്യത്തിന്
8. കറിവേപ്പില - ഒരു തണ്ട്
9. മുത്തിൾ (കുടവൻ കുടങ്ങൽ) - 10 ഇലകൾ (തണ്ട് ഒഴിവാക്കാം )
10. ഇഞ്ചി നീര് - 1/2 സ്പൂൺ
ജൈവവളമിട്ടുണ്ടാക്കുന്ന പച്ചക്കറികൾ അരമണിക്കൂർ നേരം ഉപ്പു വെള്ളത്തിൽ, ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് ഇടുക. പച്ചക്കറികൾ കഴുകി തൊലി ചിരണ്ടികളഞ്ഞു ഏറ്റവും ചെറുതായി അരിയുക. സവാളയും തൊലി കളഞ്ഞു ഇതോടൊപ്പം ചെറുതായി അരിഞ്ഞു ചേർക്കുക. 2 ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ ഒഴിക്കുക.
ആവശ്യത്തിന് മാത്രം ഉപ്പ് ചേർക്കുക. പച്ചമുളക് മൂക്കാത്തതാണെങ്കിൽ ചെറുതായി അരിഞ്ഞിടുക. ബാക്കിയുള്ള ഐറ്റംസ് എല്ലാം കൂടി ചേർത്തിളക്കി കഴിക്കുക. കറിവേപ്പിലയും പച്ചമുളകും വലുതായാണ് ഇട്ടതെങ്കിൽ എടുത്തു മാറ്റി കഴിക്കാം.