Updated on: 4 April, 2024 4:06 PM IST
വെള്ളരികൾ

ഉയർന്ന രീതിയിൽ ജലാംശമടങ്ങിയ വെള്ളരിക്കകൾ ധാരാളം പോഷകങ്ങൾ അടങ്ങിയവയാണ്. ഇവ വേനൽക്കാലത്ത് കഴിക്കുന്നത് ശരീരത്തെ പല രീതിയിലും സഹായിക്കും.ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വെള്ളരിക്ക് ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ വെള്ളരിക്ക കൃഷി ഇന്ത്യയിലെ കാർഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ്.ശരീരഭാരം കുറക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഭക്ഷണത്തിനുമൊക്കെ വെള്ളരികളെ നാം ആശ്രയിക്കാറുണ്ട്. ലോകത്തെമ്പാടും നിരവധി തരത്തിലുള്ള വെള്ളരി വൈവിധ്യങ്ങൾ കാണുവാൻ കഴിയും. ഇവയിൽ 95 ശതമാനവും ജലം അടങ്ങിയിട്ടുണ്ട് എന്നതിനാൽ തന്നെ വേനൽക്കാലത്തു കഴിക്കാൻ അനുയോജ്യമായവയാണ് ഇവ. വെള്ളരികളെ സാലഡുകൾക്കായാണ് സാധാരണയായി ഉപയോഗിക്കുന്നത്.

വെള്ളരികൾ നിലത്തു വേരുപിടിച്ച് വള്ളികളായ് പടർന്ന് പെട്ടെന്ന് വിളവുതരും. വെള്ളരിക്കയുടെ 100 ഗ്രാം ഭാഗത്തിൽ വെറും 16 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കേരളത്തിൽ കണിവെള്ളരി ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വിവിധതരം വെള്ളരികൾ നമ്മുക്ക് ചുറ്റുമുണ്ട് ഇവ പല നിറത്തിലും രുചിയിലും വലുപ്പത്തിലും കാണപ്പെടുന്നു. ഇന്ത്യയിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ടൺ കണക്കിന് വെള്ളരി കയറ്റുമതി ചെയ്യുന്നുണ്ട്. വർധിച്ചു വരുന്ന ഇവയുടെ ആവശ്യകത ഇന്ത്യയിൽ നിന്നുള്ള വെള്ളരിക്ക കയറ്റുമതി വർഷങ്ങളായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കയറ്റുമതി ഇപ്പോൾ ഇന്ത്യയിലെ പ്രാദേശിക കച്ചവടക്കാർക്കും കർഷകർക്കും ഒരു മികച്ച ബിസിനസ് അവസരമാണ്. ആഷ്‌ലി, ജാപ്പനീസ് ലോംഗ് ഗ്രീൻ, പൂസ സന്യോഗ് തുടങ്ങി വിവിധയിനം വെള്ളരികൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.

വിവിധയിനം വെള്ളരികളെ പരിചയപ്പെടാം

  • ആഷ്‌ലി

    ആറ് മുതൽ എട്ട് ഇഞ്ച് വരെ നീളത്തിലുള്ള വെള്ളരികൾ ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇവയുടെ തണ്ടിൻ്റെ അറ്റത്ത് നേരിയ കനം ഉണ്ടായിരിക്കും. ഏകദേശം 65 ദിവസത്തിനുള്ളിൽ ഈ ഇനത്തിൻ്റെ കായ്കൾ വിളവെടുക്കാൻ പാകമാകും. പൂപ്പലിനെ പ്രതിരോധിക്കുന്ന ഈ ഇനം ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥകളിൽ കർഷകർക്ക് നല്ലൊരു ഓപ്ഷനാണ്. ഗുഡ് ഡൗണി, മിൽഡ്യു ഉൾപ്പെടെയുള്ള രോഗങ്ങളെ ഇവ പ്രതിരോധിക്കും. മികച്ച വിളവ് തരുന്ന കർഷകരുടെ പ്രിയപ്പെട്ട വെള്ളരി ഇനമാണ് ആഷ്‌ലി.

  • ജാപ്പനീസ് ലോംഗ് ഗ്രീൻ

    ഹോം ഗാർഡനിലെ ഏറ്റവും മികച്ച ജാപ്പനീസ് ഇനങ്ങളിൽ ഒന്നായി ഈ ഇനം അറിയപ്പെടുന്നു. ഇവയ്ക്ക് മധുരമുള്ള രുചിയാണ്. പെട്ടന്നുതന്നെ ദാഹിക്കുന്ന ഇനമായ ജാപ്പനീസ് ലോംഗ് ഗ്രീൻ ഇനത്തിൻ്റെ കായ്കൾക്ക് ഒരടി വരെ നീളവും കുറച്ച് വിത്തുകളുമുണ്ട്. വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ രണ്ടാമത്തെ നടീൽ ആരംഭിക്കുന്നത് നല്ല വിള നൽകും.

  • പുസ സന്യോഗ്

    അൻപത് ദിവസത്തിൽ വില നൽകുന്ന ഇനമാണ് പുസ സന്യോഗ്. ഇവ വെള്ളരികളിലെ ഒരു F1 ഹൈബ്രിഡ് ആണ്(ജാപ്പനീസ് ഗൈനോസിയസ് ലൈൻ X ഗ്രീൻ ലോംഗ് ഓഫ് നേപ്പിൾസ്) ആണ്. മഞ്ഞ വരകളുള്ള സിലിണ്ടർ ആകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമായ ഇവ പെട്ടെന്ന് വിളവ് നൽകുകയും നല്ല കായ്ഫലം തരുകയും ചെയ്യും.

  • പന്ത് ഖിര 1 (PCUC 28)

    ഈ ഇനത്തിൻ്റെ കായ്കൾക്ക് ഏകദേശം 20 സെൻ്റീമീറ്റർ നീളമുണ്ടായിരിക്കും. സിലിണ്ടർ ആകൃതിയിൽ ഇളം വെളുത്ത വരകളുള്ള ഈ ഇനത്തിൻ്റെ വിളവ് ഏകദേശം 150 ക്യു/ഹെക്ടറാണ്.

  • പന്ത് ശങ്കര് ഖിര 1

    ഇത് ഒരു സങ്കരയിനമാണ് (PCUC 28 X PCUC 8) പന്ത്നഗറിൽ വികസിപ്പിച്ചെടുത്ത ഇവ 1999-ൽ പുറത്തിറങ്ങി. ഈ ഇനത്തിൻ്റെ കായ്കൾക്ക് ഏകദേശം 20 സെൻ്റീമീറ്റർ നീളമുണ്ട്. ഈ ഇനത്തിൻ്റെ വിളവ് ഹെക്ടറിന് ഏകദേശം 200 ക്യു/ ഹെക്ടറാണ്.

  • ഏർലി പ്രൈഡ്

    ഏർലി പ്രൈഡിൻ്റെ വിളവെടുപ്പ് നേരത്തെ ആരംഭിക്കുകയും ആഴ്ചകളോളം ഉൽപ്പാദനം തന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഇനത്തിൻ്റെ കായ്കൾക്ക് കടും പച്ച നിറമുണ്ടായിരിക്കും.

 

ആരോഗ്യഗുണങ്ങൾ


ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന ജലത്തിൻ്റെ അളവ് ദഹനത്തിന് സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്. വെള്ളരിക്ക പ്രമേഹരോഗികൾക്ക് നല്ലതാണ്. പ്രമേഹം ഭേദമാക്കാനും പ്രമേഹം വരാതെ തടയുന്നതിനും വെള്ളരിക്ക സഹായിക്കുന്നു.വെള്ളരിക്കയിൽ ലിഗ്നാൻസ് എന്ന പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് സ്തനാർബുദം, ഗർഭാശയം, അണ്ഡാശയം, പ്രോസ്റ്റേറ്റ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കാൻസർ വിരുദ്ധ ഗുണങ്ങളുള്ള കുക്കുർബിറ്റാസിൻ എന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അവയിലുണ്ട്.മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനു ഗുണകരമായ സിലിക്ക വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിലിക്ക കൈകാലുകളിലെ നഖങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു.

English Summary: Cucumbers to cope up with summer
Published on: 04 April 2024, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now