ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അസാധാരണമായി ഉയരുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം.
നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത്. എന്നാൽ പ്രമേഹ രോഗികൾക്ക് ഇൻസുലിൻറെ ശരിയായ ഉൽപ്പാദനമില്ലാത്തതിനാൽ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് ക്രമീകരിക്കാൻ സാധിക്കാതെ പോകുകയും ആയതിനാൽ ഗ്ലുക്കോസിൻറെ അളവ് രക്തത്തിൽ കൂടുകയും ചെയ്യുന്നു.
പ്രമേഹം കൂടുമ്പോൾ ഹൃദയം, വൃക്കകൾ, കണ്ണുകൾ, ദഹനനാളങ്ങൾ, എന്നിവയെ എല്ലാം സാരമായി ബാധിക്കുന്നു.
പ്രമേഹം ഭേദമാക്കാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങളിൽ ഒന്നാണ് ഇൻസുലിൻ ചെടി. ഇത് പ്രമേഹ ചികിത്സക്ക് പ്രകൃതി നൽകിയ ഒരു അനുഗ്രഹം തന്നെയാണെന്ന്പറയാം. സാധാരണയായി നാട്ടിൻപുറങ്ങളിലെ തൊടികളിലും മറ്റും കാടുപോലെ വളരുന്ന ഒരു ചെടിയാണിത്. പൊതുവെ, ഇതിനെ കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാൽ പലരും ഈ ചെടിയെ അവഗണിക്കുകയാണ് പതിവ്.
ഇൻസുലിൻ പ്ലാന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
വിവിധ ഗവേഷണങ്ങളും പരീക്ഷണങ്ങളും തെളിയിക്കുന്നത് Costus igneus അതായത് ഇൻസുലിൻ ചെടിയുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറയ്ക്കാൻ സഹായിക്കുന്നു. അത് മാത്രമല്ല! ഈ അത്ഭുതകരമായ ചെടിയുടെ ഇലകളിൽ വിലയേറിയ പോഷകങ്ങളും അടങ്ങിയിരിക്കുന്നു: പ്രോട്ടീൻ, ടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, അസ്കോർബിക് ആസിഡ്, അയൺ, ബി കരോട്ടിൻ, കോർസോളിക് ആസിഡ് തുടങ്ങിയവ.
ഇൻസുലിൻ ഇലകൾ കഴിക്കേണ്ട വിധം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ ഡോക്ടർമാരടക്കം ഒരു മാസത്തേക്ക് ഈ ചെടിയുടെ ഇലകൾ ചവയ്ക്കാൻ ശുപാർശ ചെയ്യുന്നുണ്ട്.
ഈ ചെടിയുടെ ഇലകൾ തണലിൽ ഉണക്കി പൊടിച്ച്, ദിവസവും ഓരോ ടേബിൾ സ്പൂൺ വീതം കഴിക്കാം.
(പ്രമേഹം കൂടുമ്പോൾ അധിക പരീക്ഷണങ്ങൾക്ക് മുതിരാതെ വിദഗ്‌ധരുടെ നിർദേശം അനുസരിച്ചുള്ള മെഡിസിൻ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്).
വീട്ടുവളപ്പിൽ ഉണ്ടായിരിക്കേണ്ട ഔഷധ സസ്യങ്ങൾ
പ്രമേഹം ഒരു രോഗമല്ല! ഒരവസ്ഥയാണ്. പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ?