Features

വീട്ടുവളപ്പിൽ ഉണ്ടായിരിക്കേണ്ട ഔഷധ സസ്യങ്ങൾ 

herbs
ആദ്യകാലങ്ങളിൽ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത് മൂന്നുതരം തോട്ടങ്ങളാണ് പൂന്തോട്ടം, അടുക്കളത്തോട്ടം, ഔഷധ തോട്ടം ഇതിൽ ഏറ്റവും പ്രധാനവും ഗുണകരവുമായിരുന്നത് ഔഷധ തോട്ടമാണ് എന്നതിൽ സംശയം വേണ്ട. വീട്ടിൽ മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന അസുഖങ്ങൾക്ക് ഒരുപോലെ ചികിത്സ നല്കാൻ ഔഷധ തോട്ടങ്ങളിലെ ചില ഒറ്റമൂലികൾക്കു സാധിച്ചിരുന്നു .നാട്ടിൻപുറങ്ങളിലെ പല അപൂർവങ്ങളായ ഒറ്റമൂലികളും ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം ഔഷധങ്ങളെ സംരക്ഷിക്കാൻ സര്‍ക്കാര്‍ തലത്തില്‍ ദേശീയ ഔഷധ സസ്യ ബോര്‍ഡും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും പല പദ്ദതികളുമായി മുന്നോട്ടു വരുന്നുണ്ട് .പല കാര്‍ഷിക വിളകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ആദായം ഔഷധ സസ്യ കൃഷിയിലൂടെ ലഭിക്കുന്നുണ്ട് കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് എന്ത്കൊണ്ടും നല്ലതാണു. വീട്ടുവളപ്പിൽ അത്യാവശ്യം നാട്ടു പിടിപ്പിക്കേണ്ടതായ ചില ഔഷധ സസ്യങ്ങളെ പരിചയപ്പെടാം.

തുളസി, പനിക്കൂര്‍ക്ക - തുളസി, പനിക്കൂര്‍ക്കഎന്നിവയുടെ നീര് പനിക്ക് വളരെ ഫലപ്രദമാണ്. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന നീര്ദോഷ കഫ  ശല്യത്തിന് തുളസി പനിക്കൂർക്ക നീര് അത്യുത്തമമാണ് . കൂടാതെ ദഹനസംബന്ധമായ പല പ്രശ്ങ്ങൾക്കും പനിക്കൂർക്ക അത്യുത്തമമാണ്.

ആടലോടകം -  ചുമയ്ക്ക്‌ പ്രതിവിധിയായി പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആടലോടകം ഒരു കുറ്റി ചെടിയായ ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ച് വരുന്നു.

ആര്യവേപ്പ് - ആര്യവേപ്പിന്റെ മരം വീട്ടുവളപ്പില്‍ വളര്‍ത്തിയാല്‍ അന്തരീക്ഷം തന്നെ അണുവിമുക്തമാകുന്നു.ഏത് രോഗത്തേയും തുരത്താൻ  സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ് .പ്രമേഹ രോഗികള്‍ക്ക് പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നതിലുപരി ശരീരത്തിലെ വിഷാംശത്തെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ആര്യവേപ്പ്. 

മഞ്ഞൾ - പ്രകൃതി തന്ന ആന്റിബൈക്കോടിക് ആണ് മഞ്ഞൾ ഭാരതീയ ചികിത്സാവിധികളില് ഏറ്റവും പരാമര്ശിക്കപ്പെട്ടിട്ടുള്ല ഒന്നാണ്  മഞ്ഞള് .ഒരു സുഗന്ധവ്യജ്ഞന സസ്യമാണെങ്കിലും നിത്യജീവിതത്തില് ഭക്ഷണത്തിന് പുറമെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം  മഞ്ഞളിന് സ്ഥാനമുണ്ട് വിഷഹാരിയും അണുനാശിനിയുമായ മഞ്ഞള് സൌന്ദര്യ സംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്നുണ്ട്. ആധുനികശാസ്ത്രം ഔഷധങ്ങള്ക്കായി ഏറ്റവും കൂടുതല് പരീക്ഷണ നിരീക്ഷണങ്ങള് നടത്തിവരികയാണ് .

കറ്റാർവാഴ
- സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. വാതം, പിത്തം, കഫം എന്നിവയ്ക്ക് വളരെ ഫലം ചെയ്യുമിത്. പൊള്ളല്‍, വ്രണം, ചൊറിച്ചില്‍, കുഴിനഖം എന്നിവയ്ക്കുള്ള മരുന്നായും പോളനീര്‍ ഉപയോഗിക്കുന്നു.  ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്‌സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം.

Share your comments