നമ്മുടെ ഭക്ഷണ വിഭവത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ജീരകം. പ്രധാനമായും ജീരകം നാല് വിധത്തിലുണ്ട് പെരിഞ്ചീരകം, പീത ജീരകം, കൃഷ്ണ ജീരകം, വെളുത്ത ജീരകം. നമ്മളെല്ലാവരും ജീരക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടുമെന്നു മാത്രമല്ല തടി കുറയ്ക്കുവാനും ഈ വെള്ളത്തിൻറെ ഉപയോഗം കൊണ്ട് സാധ്യമാകും. ചർമസംരക്ഷണത്തിലും കേശ സംരക്ഷണത്തിലും ജീരകം ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. ജീരക വെള്ളം കുടിക്കുന്നത് മുടിവളർച്ചയെ ത്വരിതപ്പെടുത്തും. ഇത് കഴിച്ചാൽ ദഹന പ്രക്രിയ സുഗമമാക്കും. ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കും. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഇതിലും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വഴി വേറെയില്ല. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ജീരകം. കുറഞ്ഞ കലോറി മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ. ഒരു ടീസ്പൂൺ ജീരകത്തിൽ ഏഴു കലോറി മാത്രമാണ് ഉള്ളത്.
ഇത് കൂടാതെ ജീവകങ്ങൾ ആയ എയും സിയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ജീവകം സി ഉള്ളതിനാൽ ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും നിങ്ങളെ അലട്ടുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ജീരകത്തിന് സാധിക്കും. ഇതുകൂടാതെ ജീരകം ഓർമശക്തി വർദ്ധിപ്പിക്കുവാനും നാഡീവ്യവസ്ഥ ഉത്തേജിപ്പിക്കാനും ഇതിൻറെ ഉപയോഗം നല്ലതാണ്. വിറ്റാമിൻ എ ധാരാളം ഉള്ള ജീരകം നേത്ര ആരോഗ്യ മികവുറ്റതാക്കുന്നു. ജീരകം ചെറുനാരങ്ങാനീര് ചേർത്ത് ഉപയോഗിക്കുന്നത് ഗർഭിണികൾക്ക് ശർദ്ദി മാറുവാൻ നല്ലതാണ്. ഇരുമ്പിന്റെ അംശം ധാരാളമുള്ള ജീരകം ഗർഭിണികളുടെ ആരോഗ്യത്തിന് നല്ലതാണ്. നിത്യജീവിതത്തിൽ ജീരകം ഇട്ട വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഒട്ടനവധി ഗുണങ്ങളാണ് നമ്മൾക്ക് സമ്മാനിക്കുക. പ്രത്യേകിച്ച് ഡയറ്റ് നോക്കുന്ന വ്യക്തികൾ ജീരകവെള്ളം ശീലമാക്കിയാൽ വേഗത്തിൽ ഫലം ലഭിക്കുന്നതാണ്.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..