പാചകത്തിന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സവാള. അത് കറികൾക്ക് സ്വാദും, ശരീരത്തിന് ആരോഗ്യവും നൽകുന്നു. ഉള്ളി ഉപയോഗിക്കാത്ത കറികൾ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല അല്ലെ.. അത്രയ്ക്കും പ്രാധാന്യമുള്ള വസ്തുവാണ് സവാള.
എന്നാൽ പാചകത്തിന് എടുത്ത സവാള മുറിച്ചതിന് ശേഷം പകുതി ഫ്രിഡ്ജിൽ അല്ലെങ്കിൽ വെറുതെ വെക്കുന്നത് എല്ലാവരുടേയും സ്ഥിരം ശീലമാണ്.
ഇങ്ങനെ വെക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇതിൽ അണുക്കൾ അല്ലെങ്കിൽ ബാക്ടീരിയ കേറുമോ? ഇത്തരം സംശയമുള്ളവർ ഒരുപാടാണ് എന്നിരുന്നാൽ പോലും ഇങ്ങനെ ചെയ്യുന്നവരാണ് അധികവും.
അരിഞ്ഞ ഉള്ളി എപ്പോഴും അപ്പോഴത്തെ ആവിശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. മുറിച്ച ഉള്ളി വീണ്ടും ഉപയോഗിക്കുന്നത് ഒഴുവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതിന് കാരണം പക്ഷെ ബാക്ടീരിയ അല്ല. പകരം അങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് യാതൊരു വിധത്തിലുമുള്ള ഗുണവും ചെയ്യില്ല എന്നത് കൊണ്ടാണ് അത്. ഉള്ളിയിലുള്ള എല്ലാ വിധത്തിലുമുള്ള ഗുണങ്ങളും അരിഞ്ഞ് ഒരുപാട് സമയം വെച്ചാൽ നഷ്ടപ്പെട്ട് പോകുന്നു.
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന അസിഡിക്കിൻ്റെ പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കൾ, ബാക്ടീരിയ എന്നിവയുടെ വളർച്ച തടയുന്നു. അത് കൊണ്ട് തന്നെ ഉള്ളിയിൽ വിഷത്തിൻ്റെ അംശം ഉണ്ടാകുന്നില്ല. ഉള്ളി മുറിച്ച് ഫ്രിഡ്ജിൽ 7 ദിവസം വരെ ആതായത് അടച്ച പാത്രത്തിൽ സൂക്ഷിക്കാമെന്നാണ് U.S ലെ നാഷനൽ ഒനിയൻ അസോസിയേഷൻ പറയുന്നത്.
എന്തൊക്കെയായായും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് സവാള. വിറ്റാമിൻ സി. സൾഫർ. ഫൈറ്റോകെമിക്കൽസ്, എന്നിവ ഉള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ കലോറിയവും കുറവാണ്.
സവാള രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കൊളാജൻ്റെ ഉത്പാദനത്തിനേയും നിയന്ത്രിക്കുന്നു, ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുടിയ്ക്കും നല്ലതാണ്. സവാള കൊണ്ട് എണ്ണ കാച്ചി മുടിയിൽ തേക്കുന്നത് മുടി വളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല അത് താരൻ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഗുണങ്ങൾ മാത്രമല്ല ഇതിന് അതിൻ്റേതായ പാർശ്വ ഫലങ്ങളും ഉണ്ട്.
ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. അത് കൊണ്ട് തന്നെ ഇത് വയറ് വേദന വരുന്നതിനും ദഹനക്കുറവിനും, ചില ആളുകൾക്ക് മാത്രം നെഞ്ചെരിച്ചിലും കാരണമാകുന്നു.
ചില ആളുകൾക്ക് മാത്രം ചർമ്മത്തിന് അലർജി ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഉള്ളി ചില പാർശ്വ ഫലങ്ങൾ ഉണ്ടാക്കുമെങ്കിലും ഇത് ആരോഗ്യത്തിന് ഹാനികരമല്ല. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഏത് ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ : നരച്ച മുടിയെ കറുപ്പിക്കാൻ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.