1. Health & Herbs

സവാള അമിതമാകല്ലേ ദോഷം ചെയ്യും

സവാള നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സവാള ഇല്ലാതെ ഒരു പാചകം നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഇന്ത്യന്‍ വീടുകളില്‍ പ്രധാനമായ ഒരു പച്ചക്കറിയാണ് സവാള. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സവാള.

Saranya Sasidharan
Onion
Onion

സവാള നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സവാള ഇല്ലാതെ ഒരു പാചകം നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഇന്ത്യന്‍ വീടുകളില്‍ പ്രധാനമായ ഒരു പച്ചക്കറിയാണ് സവാള. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സവാള. സള്‍ഫറിന്റെയും, ക്യുവെര്‍സെറ്റിന്റെയും സാന്നിധ്യമാണ് സവാളയ്ക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്റി ഓക്‌സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം അമിതമായാലോ? ഒരു വിഭവത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിൽ പ്രധാനഘടകമാണിത്. ഉള്ളി ഇല്ലാതെ പലര്‍ക്കും തങ്ങളുടെ ഭക്ഷണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ധാരാളം പോഷക മൂല്യങ്ങള്‍ ഉണ്ടെങ്കിലും സവാള അമിതമായാല്‍ ചില പാര്‍ശ്വഫലങ്ങളുമുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

രാജ്യമെമ്പാടുമുള്ള മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി എന്നത് വ്യക്തമാണ്. വര്‍ഷം മുഴുവനും ലഭ്യമായ സവാള അതിന്റെ പോഷകമൂല്യത്തിന് പേരുകേട്ടതാണ്. പക്ഷേ ഇത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായും ബാധിക്കും. പതിവായി ഉള്ളി കഴിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. സവാളയില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിയ്ക്കുന്നത് ഗ്യാസും വയറ്റില്‍ കനവും വയറിന് അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കും.
ഈ പച്ചക്കറിയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്, ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.
ഈ പച്ചക്കറിയുമായുള്ള ചര്‍മ്മ സമ്പര്‍ക്കക്കം അലര്‍ജിയുണ്ടാക്കും. എക്‌സിമ അഥവാ കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങൾ അനുഭവപ്പെടാം, ചിലര്‍ക്ക് ചര്‍മം ചൊറിഞ്ഞു തടിയ്ക്കാനും കണ്ണു ചുവന്നു വെള്ളം വരാനുമെല്ലാം കാരണമാകും

ധാരാളം ഉള്ളി കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന, രക്തം കട്ട പിടിക്കുന്നത് തടയാനുള്ള മരുന്നുകളെ തടസ്സപ്പെടുത്തുന്നു.
സവാള നീര് ഭക്ഷണത്തില്‍ അമിതമായാല്‍ വയറിനു പ്രശ്നങ്ങളും എക്കിളുമെല്ലാം വരും.
അമിതമായി സവാള കഴിച്ചാല്‍ ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകും. ശ്വാസത്തിനു മാത്രമല്ല, വിയര്‍പ്പിനും ദുര്‍ഗന്ധമധികരിയ്ക്കും.

ബന്ധപ്പെട്ട വാർത്തകൾ

സവാള  നിസാരക്കാരനല്ല 

പച്ച സവാളയ്ക്കു പകരം ഉണക്ക സവാള വിൽപ്പനയ്ക്ക്

English Summary: Side effect of onion

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters