Updated on: 13 July, 2023 11:09 PM IST
ഗന്ധരാജൻ ചെടി

മാറി മാറി വരുന്ന ഋതുപകർച്ചകളോടൊപ്പം ഗ്രാമീണചാരുതയുടെ മുഖശ്രീയെന്ന പോലെ താനേ വളർന്ന് വേറിട്ട രൂപത്തിലും നിറത്തിലും ഗന്ധത്തിലും വസന്തം വിരിയിച്ചു നിന്ന ഒരുപാട് നാട്ടുപൂക്കൾ നമുക്കുണ്ടായിരുന്നു. ഒരുകാലത്ത് നമ്മുടെ തൊടിയിലും വയലരികകളിലും കാവുകളിലും കുന്നിൻ ചരിവുകളിലും പുഴയോരത്തുമെല്ലാം തനതായ സ്വഭാവ സവിശേഷതകളോടെ പൂത്തുലഞ്ഞു നിന്നവ പിന്നിടെപ്പോഴോ പ്രകൃതിയിൽ നിന്നും നമ്മുടെ മനസിൽ നിന്നുപോലും കുടിയിറങ്ങിപ്പോയവ. ഇവയിൽ ചിലതിനെ പരിചയപ്പെടാം.

മരമുല്ല

കേരളത്തിൽ മുൻകാലങ്ങളിൽ സർവസാധാരണമായി കണ്ടു വരുന്ന കറിവേപ്പിനോട് രൂപസാദൃശ്യമുള്ള ഒരു ചെറുമരമാണ് മരമുല്ല. 2 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത ചെറുമരമാണ് മരമുല്ല. അപൂർവമായി മാത്രം ഇത് 7 മീറ്റർ വരെ ഉയരത്തിൽ വള രുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാധാരണയായി മിനുസമാർന്നതും ഏകദേശം 60 സെ.മി വ്യാസമുള്ളതുമായ തടിയാണ് ഇവയുടേത്.

പാരമ്പര്യവൈദ്യത്തിൽ ഇല, പൂവ്, കായ എന്നിവയെല്ലാം ഔഷധ യോഗ്യ ഭാഗങ്ങളായി ഉപയോഗിച്ചു വരുന്നു. ഇലയുടെ കഷായം പല്ലു വേദനക്ക് മൗത്ത് വാഷായി ഉപയോഗിക്കുന്നു. പൊടിച്ച ഇലകൾ മുറിവുണക്കുന്നതിനും നല്ലതാണ്. ഉളുക്ക്, ശരീരത്തിലുണ്ടാകുന്ന വീക്കം, കൂടാതെ പാമ്പുവിഷത്തിനെതിരേയും ഇത് ഔഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തണ്ടുകളുടേയും വേരുകളുടേയും പുറം തൊലി വയറിളക്കത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നു. വേരുകളുടെ പുറം തൊലി ശരീരവേദനയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു. പൂക്കൾ നല്ലൊരു ടോണിക് ആണ്.

രക്തചംക്രമണം സജീവമാക്കുന്നതിനും, മസ്തിഷ്കാഘാതം ഒഴിവാക്കുന്നതിനും ഇത് വേദനാസംഹാരിയായി ഉപയോഗിക്കുന്നു. ഇതിന് ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതായി പറയുന്നു. ആന്റി അമിബിക് ഗുണമുള്ളതാണെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇലകൾ വയറിളക്കം, അതിസാരം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു.

ഗന്ധരാജൻ ചെടി

മുൻകാലങ്ങളിൽ കേരളീയഭവനങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു ഗന്ധരാജൻ ചെടി. തിളങ്ങുന്ന ഇലകളും സൗരഭ്യമാർന്ന പൂക്കളുമുള്ള നിത്യഹരിതമായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ അതീവശ്രേഷ്ഠമായ ഗന്ധമുള്ളതിനാലാണ് ഗന്ധരാജൻ എന്ന പേര് വന്നതും.

ഏതുതരം ഉറക്കപ്രശ്നത്തേയും ഗന്ധരാജൻ പരിഹരിക്കുമെന്ന് പറയുന്നു. പൂവിന്റെ ഗന്ധം ഏത് സുഗന്ധവസ്തുക്കളേയും വെല്ലുവിളിക്കുന്നതാണ്. തലച്ചോറിനേയും ശരീരത്തേയും റിലാക്സ് ചെയ്യിക്കുന്നതിന് ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്.

ഉൽകക്ഷോഭം, മൂത്രസഞ്ചിയിൽ അണുബാധ, മലബന്ധം, വിഷാദം, പ്രമേഹം, പനി, പിത്തസഞ്ചിരോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്ത സമ്മർദം, ഇൻഫ്ളുവൻസ, ഉറങ്ങുന്നതിന് ബുദ്ധിമുട്ട്, കരൾ തകരാറുകൾ, ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ, വേദന, നീർവീക്കം, പാൻക്രിയാസ്, റൂമറ്റോയിഡ്, ആർത്രൈറ്റിസ് തുടങ്ങി ഒരുപാട് രോഗങ്ങൾക്ക് ഗന്ധരാജൻ പ്രയോജനപ്പെടുത്താവുന്നതാണ്.

English Summary: Desi flowers have good healing power
Published on: 13 July 2023, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now