Updated on: 16 May, 2021 12:17 PM IST
ഡെങ്കിപ്പനിയെ പ്രതിരോധിക്കാം

ആലപ്പുഴ: കൊറോണ വ്യാപനത്തിൻറെ കരുതലനിടയിലും ഡെങ്കിപ്പനിയേയും പ്രതിരോധിക്കേണ്ടതുണ്ട്.മഴ പെയ്തുതുടങ്ങിയതോടെ ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മെയ് 16 ദേശീയ ഡെങ്കിദിനമായി ആചരിക്കുകയാണ്. മഴപെയ്യുന്നത് അലക്ഷ്യമായി പുറത്തുകിടക്കുന്ന വസ്തുക്കളിൽ ശുദ്ധജലം കെട്ടിക്കിടക്കാനിടയാക്കും. 

കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടും. വീടിൻറെ പരിസരം നിരീക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും ഈ ദിവസം വിനിയോഗിക്കുക. ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌ക്കരിക്കുക, റഫ്രജറേറ്ററിൻറെ പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ മാറ്റി കൊതുക് വളരുന്നില്ല എന്നുറപ്പാക്കണം.

വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമൻറ് തൊട്ടികൾ തുടങ്ങിയ ആഴ്ചയിൽ ഒരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക.കൊതുക് കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് പൂർണ്ണമായി മൂടുക. കരിക്കിൻതൊണ്ട്, മച്ചിങ്ങ, ചിരട്ടകൾ, കമുകിൻ പാള, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക,

ടെറസിലേയും സൺഷെയ്ഡിലേയും വെള്ളം ഒഴുക്കിക്കളയുക, പാഴ്‌ച്ചെടുകളും ചപ്പുചവറുകളും യഥാസമയം നീക്കം ചെയ്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും വ്ൃത്തിയായി സൂക്ഷിക്കുക, അങ്കോലച്ചെടിയുടെ (വേലിച്ചെടിയുടെ) കൂമ്പ് വെട്ടി മാറ്റുക, പ്ലാസ്റ്റിക് വേലിയുടെ അടിഭാഗത്ത് വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കരുത്.

Alappuzha: Despite the spread of corona, dengue fever needs to be prevented. May 16 is National Dengue Day. Rainfall can cause freshwater to accumulate in inadvertently exposed objects. Mosquitoes that spread dengue fever lay their eggs in fresh water. Outbreaks appear to be exacerbated when source destruction is not ensured for cochlear control. Use this day to monitor and clean your home. Dispose of disposable utensils safely without disposal, change the water in the tray at the back of the refrigerator, the container under the pots, the container for ornamental plants, and the container for feeding the pets once a week to ensure that mosquitoes do not grow. Rinse water storage containers, tanks, cement tanks, etc. once a week and collect water. Cover completely with mosquito netting or cloth.

സെപ്റ്റിക്ക് ടാങ്കിൻറെ വെൻറ് പൈപ്പിൻറെ അഗ്രം കൊതുക്വല കൊണ്ട് മൂടിക്കെട്ടുക, പാഴ്‌ച്ചെടികൾ വെട്ടികളയണം, ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി മൽസ്യം വളർത്തുക, വാതിലുകൾ ജനാലകൾ എയർഹോളുകൾ എന്നിവിടങ്ങളിൽ വല പിടിപ്പിക്കുന്നതും കൊതുക്വലയുടെ ശരിയായ ഉപയോഗവും പ്രോത്സാഹിപ്പിക്കുക, ആഴ്ചയിൽ ഒരിക്കൽ കൊതുകിൻറെ ഉറവിട നശീകരണം (ഡ്രൈഡോ ആചരണം) നടത്തുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസ് ഇറക്കിയ അറിയിപ്പിൽ പറയുന്നു.

English Summary: Despite the spread of corona, dengue fever needs to be prevented. May 16 is National Dengue Day
Published on: 16 May 2021, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now