1. Health & Herbs

ഡെങ്കിപ്പനി എന്ത്?

മഴക്കാലം വരുന്നു. ഈ കോവിഡ് കാലത്ത് ഡങ്കിപ്പനി കൂടെ പടർന്ന് പിടിച്ചാലോ? സമൂഹത്തിനാകെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരാവ്യാധിയായി മാറും. അതുകൊണ്ട് ഡങ്കിപ്പനിക്കെതിരേ മുൻ കരുതലെടുക്കാം. ‘ഈഡിസ് ഈജിപ്തി’ കൊതുകുകള് പ്രധാന വാഹകരായുള്ള വൈറല് പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്പ്പുകള് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്.

K B Bainda

മഴക്കാലം വരുന്നു. ഈ കോവിഡ് കാലത്ത്  ഡങ്കിപ്പനി കൂടെ പടർന്ന് പിടിച്ചാലോ? സമൂഹത്തിനാകെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരാവ്യാധിയായി മാറും. അതുകൊണ്ട് ഡങ്കിപ്പനിക്കെതിരേ മുൻ കരുതലെടുക്കാം.

‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഡങ്കി എങ്ങനെ..?

ഡെങ്കിപ്പനി ഈഡിസ് വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് പരത്തുന്നത്. ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. ശക്തമായ പനി, സന്ധിവേദന, അസ്ഥിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളിലും ശിശുക്കളിലും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍. ഒന്നിലേറെ തവണ രോഗാണുബാധയേല്‍ക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഡെങ്കിപ്പനിയുണ്ടാക്കുക. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറക്കാനും, രക്തസ്രാവത്തിനും ഇടയാകും. മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടാകുന്നുവെന്നതാണ് മറ്റു പനികളില്‍നിന്നു ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമര്‍ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. രക്തസ്രാവമുള്ള രോഗികള്‍ക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. എത്രയുംവേഗം ചികിത്സ നല്‍കിയാല്‍ അപകടം ഒഴിവാക്കാം. ദേഹത്തെ ചുവന്ന പാടുകള്‍, കറുത്ത നിറത്തിലുള്ള മലം പോകുക, വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള രക്തസ്രാവം, ഭക്ഷണ വിരക്തി, സ്വഭാവ വ്യതിയാനം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കൈകാലുകള്‍ തണുത്തിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കാം. ഇത്തരം ഘട്ടങ്ങളില്‍ തീവ്രപരിചരണ ചികിത്സയാണ് രോഗിക്ക് നല്‍കേണ്ടിവരിക.ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന മാരകമായ രോഗമാണ് ഡെങ്കിപ്പനി. അതിശക്തമായ പേശീവേദന, കടുത്ത പനി, അസ്ഥികളെ നുറുക്കുന്ന വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. പനി ശക്തമാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ചെറിയ പനിയും, ചുവന്ന പാടുകളും മാത്രമേ പലപ്പോഴും കുട്ടികളില്‍ കാണാറുള്ളു. രക്തസ്രാവത്തോടൊപ്പം മയക്കം, മരവിച്ച കൈകാലുകള്‍, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം സങ്കീര്‍ണമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസങ്ങള്‍ക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായ കൊതുകുകള്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നു. മുന്തിരി, കരിങ്കൂവളം, നറുനീണ്ടി, നെല്ലിക്ക, പാച്ചോറ്റി, രാമച്ചം, ചിറ്റീന്തല്‍ തുടങ്ങിയ ' ഔഷധങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തെ കൂട്ടാറുണ്ട്.

തടയാൻ എന്ത് ചെയ്യാം.

⏩ വീടും പരിസരവും ശുചിത്വമുള്ളതായിരിക്കുക.

⏩ കൊതുക് മുട്ടയിടാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ.

ഉദ: ചെടിച്ചട്ടി, ഫ്രിൻജിന്റെ പിൻവശം, Ac യുടെ വെള്ളം കെട്ടി നിൽക്കുന്ന ഭാഗം, ചിരട്ടകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, കുപ്പികളുടെ അടപ്പുകൾ, റബ്ബർ തോട്ടങ്ങളിൽ വച്ചിട്ടുള്ള ചിരട്ടകൾ, വെള്ളം കെട്ടി നിൽക്കാവുന്ന ചെറിയ കുഴികൾ, വാഹനങ്ങളുടെ ടയറുകൾ, ടെറസ്, സെഫ്റ്റിക് ടാങ്കുകൾ , etc. എന്നിവയിലെ ജലം  പൂർണമായും ഒഴുക്കിക്കളയുകയോ മാലിന്യ മുക്തമാക്കുകയോ ചെയ്യുക.

⏩കൊതുക് ഉള്ള മേഖലകളിൽ അവയുടെ കടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക. കിടക്കുമ്പോൾ നെറ്റ് ഇട്ട് സുരക്ഷിതമാക്കുക.

സംസ്ഥാനത്ത് ഈ സീസണില്‍ ഡങ്കി ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചക്കിടെ നിരവധി പേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇടുക്കി, തിരുവനന്തപുരം, വയനാട്. ഉൾപ്പടെ വിവിധ ജില്ലകൾ ഡങ്കിയുടെ വലിയ സാധ്യതാ മേഖലകളാണ്. കട്ടപ്പനയുൾപ്പടെ പല സ്ഥലങ്ങളും സംസ്ഥാനത്തെ തന്നെ ഡങ്കിയുടെ കൂടിയ കണക്കുകൾ സൂചിപ്പിക്കുന്നത് അപകടകരമാണ്.. ആയിരക്കണക്കിന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.

വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രവർത്തനം ശ്രദ്ധിക്കുന്നതിനാൽ ആരോഗ്യ വകുപ്പും ,മറ്റു സംവിധാനങ്ങളും ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ കൈക്കൊണ്ട ജാഗ്രത ഈ വർഷം ഇല്ലാ എന്നതാണ് വാസ്തവം. അതിനാൽ പൊതുജനങ്ങൾ തന്നെ ഇത്തരം വിപത്തിനെതിരെ കരുതൽ സ്വീകരിക്കുക തന്നെ വേണം.

English Summary: What is Dengue Fever?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds