കേരളത്തിൽ പ്ലാവിന്റെ തണൽ ഏൽക്കാത്ത വീടുകളോ, ചക്കയുടെ രുചി അറിയാത്ത മലയാളികളും ഇല്ലെന്ന് നിസ്സംശയം പറയാം. എന്നാൽ പ്ലാവില ഗുണങ്ങൾ അറിയാത്ത ഒട്ടേറെ മലയാളികൾ ഉണ്ട്. നമ്മളിൽ പലരും അനുഭവിക്കുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഏകുവാൻ പ്ലാവിൽ ഒരാൾ വിചാരിച്ചാൽ മതി.
പ്ലാവിലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.
1.അമിതവണ്ണം ഇല്ലാതാക്കുന്നു. പ്ലാവില വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടാറിയതിനു ശേഷം കുഴി കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും കുറയ്ക്കുവാനും സഹായകമാകുന്നു.
2. വിറ്റാമിൻ എ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന പ്ലാവില നേത്ര ആരോഗ്യം മികവുറ്റതാക്കുന്നു.
3. ആൻറി ഏജിംഗ് ഗുണങ്ങൾ ഉള്ള പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി നിത്യ യൗവനം നമുക്ക് നേടിയെടുക്കാം. ചർമ്മത്തെ പുതുക്കാൻ ഈ വെള്ളത്തിന് കഴിയുമെന്നാണ് കണ്ടെത്തൽ.
4. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പ്ലാവില വെള്ളത്തിൻറെ ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്
5. പ്രമേഹ നിയന്ത്രണത്തിലുള്ള ഫലപ്രദമായ മാർഗമാണ് പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക എന്നത്. ടൈപ്പ് 2 പ്രമേഹരോഗികളിൽ ശരീരത്തിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ഇത് ഫലവത്താണ്. പ്ലാവില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന തെറാപ്യൂട്ടിക് ഗുണങ്ങൾ പ്രമേഹത്തെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
6. പ്രമേഹനിയന്ത്രണം മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ഈ വെള്ളം അത്യുത്തമം. കാരണം എന്തെന്ന് വെച്ചാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ സവിശേഷ കഴിവുണ്ട് പ്ലാവില വെള്ളത്തിന്.
7. ധാരാളം ഫൈറ്റോ കെമിക്കൽസ് അടങ്ങിയിരിക്കുന്ന പ്ലാവില വെള്ളം ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നു.
8. ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങളുള്ള പ്ലാവില അരച്ചുപുരട്ടുന്നത് ശരീരത്തിലെ മുറിവ് പെട്ടെന്ന് ഭേദമാകാൻ കാരണമാകുന്നു.
9. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പ്ലാവില ഹൃദയസംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ ഈ വെള്ളത്തിൻറെ സാധിക്കും.
10. പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം ദഹനസംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുന്നു.
ഇനി പ്ലാവില്ല ആരും വെറുതെ കളയേണ്ട കാര്യമില്ല. വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിച്ചാൽ അത്ഭുതാവഹമായ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും എന്നുള്ള കാര്യം തീർച്ച...