Updated on: 16 September, 2021 6:12 PM IST
Different types of tea

സൗന്ദര്യത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും വളരെയധികം ബോധമുള്ളവരാണോ നിങ്ങള്‍? നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും ചേര്‍ക്കുന്നത് മൂലം നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടും, എങ്കില്‍ ഹെര്‍ബല്‍ ടീ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ? നിങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല ഓപ്ഷനാണ് ഹെര്‍ബല്‍ ടീ. ഇത് രുചികരമായത് മാത്രമല്ല, വിവിധ ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം.

ചമോമൈല്‍ ടീ:
ആര്‍ത്തവ വേദനയും വീക്കവും കുറയ്ക്കുക, പ്രമേഹം ഭേദമാക്കുക, രക്തത്തിലെ പഞ്ചസാര കുറയ്ക്കുക എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ട് ചമോമൈല്‍ ടീയ്ക്ക്. ക്യാന്‍സര്‍ തടയുന്നതിനും ചികിത്സിക്കുന്നതിനും ഇത് സഹായകമാണ്.
ഇഞ്ചി ചായ:
രോഗങ്ങളെ ചെറുക്കുന്ന സുപ്രധാന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മസാലയും സുഗന്ധവുമുള്ള പാനീയമാണ് ജിഞ്ചര്‍ ടീ. ഇത് വീക്കം ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാനും സഹായിക്കുന്നു, ഇത് ചര്‍ദ്ദിയ്ക്കുള്ള മികച്ച പരിഹാരമായും അറിയപ്പെടുന്നു. ദഹനപ്രശ്നങ്ങളും ജലദോഷ ലക്ഷണങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ഔഷധമാണിത്. ഇഞ്ചി ചായ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും കഴിയും.

എക്കിനേഷ്യ ചായ:
വളരെക്കാലമായി രോഗപ്രതിരോധവ്യവസ്ഥയിലെ അണുബാധ വര്‍ദ്ധിപ്പിക്കുന്നതിനും തടയുന്നതിനുമുള്ള ഒരു പരിഹാരമാണ് എക്കിനേഷ്യ ടീ. എക്കിനേഷ്യയില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, അത് നിങ്ങളെ രോഗത്തില്‍ നിന്നും തടയുന്നു. എക്കിനേഷ്യ ചായ പതിവ് ജലദോഷവും പനിയും ഉണ്ടാക്കുന്ന ലക്ഷണങ്ങളും വേദനയും കുറയ്ക്കാന്‍ സഹായിക്കും.
നാരങ്ങ ബാം ടീ:
നാരങ്ങ ബാം ടീയില്‍ ശക്തമായ ആന്റിഓക്സിഡന്റും ആന്റി ബാക്ടീരിയല്‍ സ്വഭാവവുമുള്ള റോസ്‌മേരി ആസിഡ് എന്ന പദാര്‍ത്ഥമുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് ദോഷം വരുത്തുന്നത് തടയുന്നു, അതേസമയം ബാക്ടീരിയ പോലുള്ള അണുബാധയ്ക്ക് കാരണമാകുന്ന ജീവികളെ ആന്റിമൈക്രോബയലുകള്‍ കൊല്ലുന്നു. ഉറക്കമില്ലായ്മ, ഉയര്‍ന്ന കൊളസ്‌ട്രോള്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ പരിഹരിക്കുന്നതിന് ഇത് സഹായകമാണ്.

റോസ് ഹിപ് ടീ:
റോസ് ചെടിയുടെ പഴത്തില്‍ നിന്നാണ് റോസ് ഹിപ് ടീ തയ്യാറാക്കുന്നത്. ഇതില്‍ വിറ്റാമിന്‍ സിയും മറ്റ് സസ്യ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് നല്ലതാണ്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിവയുള്ള ആളുകളില്‍ വീക്കം ഒഴിവാക്കാനുള്ള കഴിവ് റോസ് ഹിപ് പൗഡറിനുണ്ട്.
പുതിന ചായ:
ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഹെര്‍ബല്‍ ടീകളില്‍ ഒന്നാണ് പുതിന ടീ. ഇന്ന്, ഇത് ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ പുതിന ചായയില്‍ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യ മൂല്യങ്ങളുള്ള ചെമ്പരത്തി പൂവ് കൊണ്ടൊരു ചായ!!

നീല ചായ അഥവാ ശംഖുപുഷ്പ്പം ചായ കുടിച്ചിട്ടുണ്ടോ?

ഇഞ്ചിപ്പുൽ ചായ

English Summary: Different types of tea's that you must try
Published on: 16 September 2021, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now