Food Receipes

ഇഞ്ചിപ്പുൽ ചായ

മഴയുള്ളപ്പോൾ  പലപ്പോഴും നമ്മൾ ചൂട് ചായ കുടിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് .എന്നാൽ ആ ചായ കൂടുതൽ മണവും രുചിയും ഉള്ളതാണെങ്കിൽ നമ്മുക്ക് അത് ഏറെ ഉന്മേഷം തരും .അത്തരം ഒരു ചായയാണ് ഇഞ്ചിപുൽ  ചായ .ഇഞ്ചി പുൽ നല്ല ഒരു ഔഷധം കൂടിയാണല്ലോ .ഇഞ്ചി പുൽ ചായ ചൂടൊടെ കുടിച്ചാൽ പനിയും ജലദോഷവും വരെ അകന്ന് പോകും .ഒരു ഗ്ലാസ്സ് ഇഞ്ചിപുൽ ചായ കുടിക്കാം .
ചേരുവകൾ
ഇഞ്ചിപുല്ല്  - ഒരു തണ്ട് ചെറുതായി നുറുക്കിയത്
ശർക്കര  പൊടിച്ചത് - 2 ടേബിൾ സ്പൂൺ
തേയില - 2 ടേബിൾ സ്പൂൺ 
പാൽ.    - ഒരു ഗ്ലാസ്സ്
ഉപ്പ്     - ഒരു നുള്ള്
ഉണ്ടാകുന്ന വിധം
 ഒരു പാനിൽ രണ്ട് ഗ്ലാസ്സ് വെള്ളം വച്ച് നന്നായി തിളപ്പിക്കുക  .തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ഇഞ്ചി പുൽ ഇടുക ഇത് നന്നായി തിളക്കാൻ അനുവദിക്കുക .അതിന് ശേഷം ശർക്കരയും തേയിലയും ചേർക്കുക  ശർക്കരയിട്ട് തിളച്ച ശേഷം പാൽ ഒഴിക്കുക പാൽ ഒഴിച്ച് രണ്ട് മിനിറ്റ് നേരം തിളപ്പിക്കുക വാങ്ങുന്നതിന് മുൻപ് ഒരു നുള്ള് ഉപ്പ് ചേർക്കുക . അതിന് ശേഷം അരിപ്പയിൽ അരിച്ചെടുത്ത് ആറ്റി പതപ്പിച്ച് ചൂടോടെ തന്നെ കഴിക്കണം .

English Summary: Injippul tea

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine