Updated on: 13 April, 2021 12:15 PM IST
ബദാം, കശുവണ്ടി,ഇലക്കറികൾ,മത്തി, അയല, കോര, സാൽമൺ തുടങ്ങിയവയൊക്കെ പ്രമേഹ രോഗികൾക്ക് കഴിക്കാം

നമ്മുടെ ജീവിതശൈലീ രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഈ രോഗത്തെ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നത് ആരോഗ്യ രംഗത്തിന് കടുത്ത വെല്ലുവിളിയാണ്. ധാരാളം പഠനങ്ങൾ നടക്കുന്ന രോഗം കൂടിയാണ് പ്രമേഹം. പ്രമേഹം വന്നാൽ ജീവിതമേ തീർന്നു എന്ന് കരുതുന്നവരാണ് പലരും.

ഭക്ഷണത്തിൽ നിയന്ത്രണം, ജീവിതചര്യകളിൽ നിയന്ത്രണം , കുടിക്കുന്ന പാനീയങ്ങളിൽ നിയന്ത്രണം എന്നിങ്ങനെ ആകെ നിയന്ത്രണമാണ് പിന്നീട് പ്രമേഹ രോഗികളിൽ നാം ഏർപ്പെടുത്തുന്നത്. അത് മാത്രമല്ല രോഗി സ്വന്തമായും തങ്ങളെ കടുത്ത ചിട്ടകളിൽ പിടിച്ചു കെട്ടുന്നു.

എന്നാൽ രോഗിയെ ശരിയായ രീതിയിൽ ബോധവത്കരിക്കുകയും ചിട്ടയായ വ്യായാമം പിന്തുടരുകയും ഭക്ഷണ ശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌താൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രണവിധേയമാക്കാവു ന്നതേയുള്ളൂ.

എന്നാൽ പല പ്രമേഹ രോഗികൾക്കും എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നൊന്നും ഇപ്പോഴും വലിയ നിശ്ചയമില്ല. ശരീരത്തിലെ പോഷക ഘടകങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഭക്ഷണക്രമത്തിൽ വ്യത്യാസം കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്.

പലരുടെയും ധാരണ അരി ആഹാരങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം എന്നതാണ്. ഗോതമ്പും ഓട്സുമൊക്കെ പ്രമേഹ രോഗിയുടെ ആഹാരമാണെന്നാണ് കരുതപ്പെടുന്നത് .എന്നാൽ അരി, ഗോതമ്പ്, ഓട്സ്, മൈദ, റവ, ചോളം തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. അളവിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. അതുകൊണ്ട് പ്രമേഹ രോഗികൾ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കാമെന്ന ധൈര്യത്തിൽ മധുരം കഴിക്കുന്നവരും ധാരാളമുണ്ട്.

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

അണ്ടിപ്പരിപ്പുകൾ

നല്ല കൊഴുപ്പടങ്ങിയ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും നിലക്കടല കഴിക്കുന്നത് 21 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബദാം, കശുവണ്ടി മുതലായവയൊക്കെ പ്രമേഹരോഗികൾക്ക് കഴിക്കാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും. മാത്രമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ഒക്കെ പ്രമേഹരോഗികളുടെ ഇഷ്ടവിഭവമായി മാറ്റുന്നു.

​ഇലക്കറികൾ

പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികൾ പ്രമേഹം പിടിപെട്ടവർ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹത്തെ ചെറുക്കുന്ന ഒരു സൂപ്പർ ഫുഡ് ആണ് ചീര. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും മഗ്നീഷ്യവും പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു. വേവിച്ചെടുത്ത ചീരയിൽ അല്പം ഒലിവ് ഓയിൽ ചേർത്ത് മിക്സ് ചെയ്ത കഴിക്കാം. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഷുഗർ ലെവൽ കൂടാതെ നോക്കുകയും ചെയ്യുന്നു.

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

ചിലയിനം മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. മത്തി, അയല, കോര, സാൽമൺ തുടങ്ങിയവയൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം. അന്നജത്തിന്റെ അളവ് ഇവയിൽ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന പേടിയും വേണ്ട.

ഇനി പ്രമേഹ ബാധിതർ തങ്ങൾക്കിഷ്ടമുള്ള ഭക്ഷണം സ്വയം നിയന്ത്രണത്തിൽ കഴിച്ചോട്ടെ, അവരെ രോഗികൾ എന്ന് കരുതി കടുത്ത നിയന്ത്രണത്തിൽ നിർത്തണമെന്നില്ല.

English Summary: Do diabetics need strict diet control?
Published on: 13 April 2021, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now