Health & Herbs

ഞാവൽ മരത്തിന്റെ തടിയും പഴവും പ്രമേഹരോഗികളുടെ ഉറ്റസുഹൃത്ത്‌

df

KANGRA VALLEY HERBAL PRODUCTS Company Details : Contact Person : PARVESH DHAWAN Address : 306, Gupta Tower-Ii, Opp. Pvr, Vikas Puri, , Delhi , Delhi , India Telephone : - - 011 25520515 Mobile : 9811088443

ഞാവൽപ്പഴങ്ങൾ (Jamun fruit) കാറ്റിൽ കൊഴിയുന്ന മീനം മേടം മാസങ്ങളിൽ ആ മരത്തിന് കീഴിൽ കൂട്ടംകൂടി കളിക്കാത്ത ബാലികാ ബാലൻമാർ കേരളത്തിൽ ചുരുങ്ങും. എന്നാൽ ഈ കുട്ടികൾ വളരുമ്പോൾ അവർക്ക് ഞാവൽ പഴം തിന്നുക എന്നത് ഒരു സ്ഥിതികുറവ് ആണ്. ഒരുപക്ഷേ മുതിർന്നവർക്ക് ആണ് അതിൻറെ ആവശ്യകത അധികം ആയിട്ടുള്ളത് എന്ന കാര്യം പലർക്കും അജ്ഞാതമായിരിക്കുന്നു.

ഈ അന്തസ്സ് കാണിക്കുന്നവരിൽ പലരും ഉയർന്ന രക്തസമ്മർദ്ദമുള്ളവരോ പ്രമേഹമുള്ളവരോ അല്ലെങ്കിൽ അതിവേഗം അവയ്ക്ക് അടിമകൾ ആകാൻ സാധ്യതയുള്ളവരോ ആയിരിക്കും.

ഈ രണ്ട് അസുഖങ്ങൾ തടയാനോ അല്ലെങ്കിൽ അവയുടെ കാഠിന്യം കുറയ്ക്കുവാനോ സഹായിക്കുന്ന അതിശയകരമായ ഗുണം ഞാവൽ പഴത്തിനും അതിൻറെ കുരുവിനും ഉണ്ടെന്നത് ഒരു സത്യം മാത്രമാണ്.

രക്തദോഷം, രക്തം കട്ടിയാകൽ, വിഷരക്തം എന്നിവ ഇല്ലായ്മ ചെയ്യാനുള്ള അദൃശ്യഗുണം ഈ പഴത്തിൽ ഉണ്ടെന്നാണ് വൈദ്യ പണ്ഡിതന്മാരുടെ ബലമായ അനുമാനം.


ഈ അഭിപ്രായം കണക്കിലെടുത്ത് ആധുനിക രീതിയിൽ പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. പ്രമേഹത്തെ പറ്റി രണ്ട് വാക്ക് പറയട്ടെ.
ശരീരത്തിന് മറ്റു പല ഹോർമോണുകളുടെ ആവശ്യമുള്ളത് പോലെ ഇൻസുലിനും(Insulin) അത്യന്താപേക്ഷിതമാണ്. ഈ ഹോർമോൺ ആഗ്നേയഗ്രന്ഥിയാണ് ഉൽപ്പാദിപ്പിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലടങ്ങിയിരിക്കുന്ന അന്നജം പഞ്ചസാര ആയി രൂപാന്തരം പ്രാപിച്ചു രക്തം വഴി പാൻക്രിയാസിൽ എത്തുന്നു. അതിലുള്ള ഒരുപറ്റം സവിശേഷ കോശങ്ങളിൽ സ്രവിക്കപ്പെടുന്ന ഇൻസുലിനാണ് പഞ്ചസാരയെ ശരീരത്തിന് ആവശ്യമായ വിധത്തിൽ രൂപപ്പെടുത്തി എടുക്കുന്നത്.ആഗ്നേയഗ്രന്ഥിക്കു തകരാറ് പറ്റുമ്പോൾ ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുകയും തന്മൂലം രക്തത്തിൽ പഞ്ചസാരയുടെ അളവ് അധികരിച്ചു വൃക്കകൾ വഴി വിസർജിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കാണ് പ്രമേഹം അഥവാ മധുമേഹം (Diabetes)എന്ന് പറയുന്നത്.
പല കാരണങ്ങളാൽ പ്രമേഹം ഉണ്ടാകാം. പ്രധാനമായി 1. ആഗ്നേയഗ്രന്ഥിയുടെ പ്രാപ്തികുറവ്, 2. പിറ്റ്യൂട്ടറി, അഡ്രീനൽ ഗ്രന്ഥികളുടെ തകരാറ് 3. ശരീരത്തിൽ ഇൻസുലിന്റെ നശീകരണം

അമിതമായും അടുപ്പിച്ചും ഉണ്ടാകുന്ന മൂത്ര വിസർജനം അധികമായ വിശപ്പും ദാഹവും പൊടുന്നനെ ശരീരത്തിനു ശോഷിപ്പും ബലക്കുറവും നിദ്രാരാഹിത്യം ആലസ്യം മയക്കം കാഴ്ചമങ്ങൽ ,ചർമത്തിൽ ചൊറിച്ചിലും നിറം മാറ്റവും കുരു പഴുപ്പ് മുതലായവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

പ്രമേഹത്തിന്റെ ആരംഭത്തിൽ ഞാവൽ കുരു (Jamun seed) ഉണക്കിപ്പൊടിച്ച് കഷായം ഉണ്ടാക്കി കഴിക്കുന്നത് പലപ്പോഴും ഫലവത്തായി കണ്ടിട്ടുണ്ട്.


കുരുവിൽ ജാംബുലിൻ ഗ്ലുക്കാസൈഡ്, എണ്ണ, കൊഴുപ്പ്, ഗാലിക്ക് ആസിഡ്, ആൽബുമിൻ എന്നിവ ഉണ്ട്. തോലിൽ 12% ടാനിനും ഒരുതരം പശയും ഉണ്ട്.

വളരെ പഴക്കമുള്ള പ്രമേഹരോഗികൾക്ക് ഞാവൽകുരു കൊണ്ടുമാത്രം രോഗശാന്തി സിദ്ദിക്കണം എന്നില്ല. ആയുർവേദം 20 തരം പ്രമേഹത്തെ പറ്റി പരാമർശിക്കുന്നുണ്ട്. രോഗനിലയും ശരീരപ്രകൃതിയും കണക്കിലെടുത്ത് ഞവര ,നെല്ലിക്ക ,മഞ്ഞൾ ചക്കരക്കൊല്ലി എന്നിവയും മറ്റും ചേർത്ത കഷായം സേവിക്കേണ്ടത് ആയി വന്നേക്കാം. ഇരുപതോ അതിലധികമോ നൂറ്റാണ്ടുകൾക്കുമുമ്പ് ആയുർവേദത്തിൽ പ്രമേഹത്തെയും അതിനു ചെയ്യേണ്ട ചികിത്സാവിധികളും പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. ചരകനും വാഗ്ഭടനും സുശ്രുതനും ഞാവൽ കുരുവിനെക്കുറിച്ചും ഞാവൽ മരത്തിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

എന്നാൽ അടുത്തകാലത്താണ് ആധുനികശാസ്ത്രം ഞാവൽ ഫലങ്ങളിൽ വെളിച്ചം വീശിയത്.


ഡോക്ടർ.സി.ക്രേസർ ആണ് ഞാവൽകുരു പ്രമേഹത്തിന് നല്ലതാണെന്ന് ആദ്യമായി പരീക്ഷിച്ച മൂലം തെളിയിച്ചത്. അദ്ദേഹം നായയിൽ ഫ്ളോറിഡ്സിൻ കുത്തിവെച്ച് പ്രമേഹം ഉണ്ടാക്കുകയും അവയ്ക്ക് ഞാവൽകുരുസത്ത് നൽകി സുഖം ആക്കുകയും ചെയ്തു.
ഈ പരീക്ഷണം പിന്നീട് തുടർന്നത് ഡോക്ടർ.മെഹ്റിൻ ആയിരുന്നു. അതിനുശേഷം സൊസൈറ്റി ഓഫ് അപ്പോത്തിക്കിരിസിലെ കെമിസ്റ്റ് ആയിരുന്ന ആർ.എച്ച്.ഡേവിസും ഇതേ പരീക്ഷണം ആവർത്തിച്ചപ്പോൾ മേൽഫലം തന്നെ സിദ്ധിക്കുക ഉണ്ടായി.


ഡോക്ടർ.ഡഡ്ജ്ൻ ആണ് ഇത് ഹോമിയോ വിധിപ്രകാരം പരീക്ഷണം നടത്തിയ ആദ്യ വ്യക്തി.

തുടർന്ന് പലരും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഹോമിയോ ഡോക്ടർമാർ പ്രമേഹത്തിന് ഫലപ്രദമായി നൽകി വരുന്ന സിസ്സിജിയം ഞാവൽകുരു സത്താണ്.

df

മദർടിങ്ചർ പച്ചവെള്ളത്തിൽ മൂന്ന് നേരം തുടർന്നാൽ പഞ്ചസാരയുടെ അളവ് കുറയുന്നതാണ്. ഹാൻസൺ ഈ ഔഷധം പ്രമേഹവുമായി ബന്ധപ്പെട്ട പഴുപ്പുകൾക്കും വിധിക്കുന്നു.

ഉണങ്ങിയ കുരു പൊടിച്ചത് വ്രണങ്ങൾക്കും പൊള്ളലുകൾക്കും നല്ലതാണെന്ന് ചരകനും രേഖപ്പെടുത്തിയിട്ടുണ്ട്.

ചില പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം സാക്കറിൻ ഉപയോഗിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് അഭിലഷണീയമല്ല എന്നുതന്നെയല്ല ആത്മഹത്യാപരമാണ്.

സാക്കറിൻ പഞ്ചസാരയേക്കാൾ 550 ഇരട്ടി മധുരമുള്ള ഒരു രാസവസ്തുവാണ്.സാക്കറിൻ പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു നിരീക്ഷണ ഫലം അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിലെ ഡോക്ടർ.ആൻഡ്രൂസ് ട്രാത്സ് വെളിപ്പെടുത്തുകയുണ്ടായി.
വിശന്നിരിക്കുന്ന എലികൾക്ക് കൂടിയ അളവിൽ അദ്ദേഹം സാക്കറിൻ(Saccharin) നൽകി നോക്കി. ഈ എലികൾ എല്ലാം വളരെ വേഗം തൂക്കം കുറയുന്നതായും അവയെല്ലാം ഏതാനും ദിവസത്തിനുള്ളിൽ അന്ത്യശ്വാസം വലിക്കുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു.
പ്രമേഹക്കാർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അതിദാഹത്തിന് ഞാവല്പ്പഴനീര് അതിശയകരമായ ശമനം നൽകും. കൂടാതെ പഴസത്ത് പ്ലീഹവീക്കത്തിനും ഉത്തമ മരുന്നാണ്.
ഉപ്പ് വെള്ളം തളിച്ച് ഞാവൽ പഴം കഴിക്കുന്നത് രക്താർശസ്സ് ശമിപ്പിക്കും.

ഞാവൽ പഴം തടിപ്പിക്കുന്നതും പിത്തകോപം ,രക്തപിത്തം, ക്ഷയം എന്നിവയെ ശമിപ്പിക്കുന്നതും മലത്തെ ബന്ധിപ്പിക്കുന്നതും രക്തദോഷം എന്നിവ അകറ്റുന്നതും ആണ്.

അധികമായ രക്തസമ്മർദ്ദം ഉള്ളവർക്കും ഗുണപ്രദമായ ഒന്നാണ് ഞാവൽ പഴം.

രക്തദോഷം ഇല്ലാതാക്കാനുള്ള പ്രത്യേക ശക്തി ഇതിനുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ജാംബുലിൻ എന്ന ഘടകത്തിന് മധുരതിന്റെ അംശം കുറയ്ക്കുവാനുള്ള കഴിവുമുണ്ട്. പഴ രസത്തിൽ ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് പിത്തരോഗികൾക്ക് ഒരു ടോണിക്കിന്റെ ഫലം നൽകുന്നു.
ആയുർവേദവിധിപ്രകാരം ഉണ്ടാക്കി വരുന്ന ജംബൂഫലാസവം മേൽ വിവരിച്ച മിക്ക അസുഖങ്ങൾക്കും നൽകിവരുന്നു.

ds

ഞാവൽമരത്തോലും പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്. നല്ല പഴക്കമുള്ള ഞാവൽ ഉൾത്തോൽ എടുത്ത് ഉണക്കി കത്തിക്കുക .

എരിഞ്ഞടങ്ങുമ്പോൾ വെളുത്ത ചാരം മാത്രം ബാക്കിയാകും. അതെടുത്തു സൂക്ഷിച്ചു മൂത്ര-രക്തത്തിലെ പഞ്ചസാരയുടെ ശതമാനം കണക്കിലെടുത്ത് ദിവസേന കുറേശ്ശെ സേവിക്കുക.
ഞാവൽ കുരു കൊണ്ട് ഉണ്ടാക്കിയ കാപ്പിയിൽ ഈ ഭസ്മവും ചേർത്ത് കുടിച്ചാൽ കൂടുതൽ നന്ന്.
ഞാവൽ പൂവും സമം തിപ്പലിയും ഉണക്കിപ്പൊടിച്ചു അത്രതന്നെ പനംകൽക്കണ്ടവും ചേർത്ത് ഉപയോഗിക്കുന്നത് ക്ഷയരോഗത്തിന് (Tuberculosis)ഉത്തമം ഔഷധമാണെന്ന് സിദ്ധവിധി.


സ്ത്രീകൾക്ക് ആർത്തവകാലത്ത്(Menses period) അധികമായി രക്തം പോകുന്നത് ശമിക്കുവാൻ ഞാവൽ തോൽ കഷായം സഹായിക്കും.

കാഞ്ഞിരക്കുരു ഭക്ഷിച്ച് ഉണ്ടാകുന്ന വിഷദോഷത്തിന് പ്രതിവിധിയായി ഞാവൽ ഇലയുടെ നീര് നൽകാവുന്നതാണ്.

ഞാവൽ പഴം അധികം കഴിച്ചുണ്ടാകുന്ന വിഷമങ്ങൾക്ക് മറുമരുന്ന് ഉപ്പുവെള്ളമാണ്.


ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്ന മരമാണ് ഞാവൽ. വളരെ ഉയരത്തിൽ വളരുന്ന ഇതിൻറെ ഇലകൾക്ക് നല്ല കട്ടിയും കടും പച്ച നിറവും ആയിരിക്കും. പച്ചനിറത്തിലുള്ള കായ്കൾ പഴുക്കുമ്പോൾ നീലയായി മാറുന്നു.


English Summary: Jamun fruit - Best Fruit For Diabetes Along With The Glycemic Index

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox