Updated on: 12 July, 2022 3:19 PM IST
ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ അരുത്! ആരോഗ്യത്തിന് അപകടം

ചായപ്രേമികളാണ് ഭൂരിഭാഗവും. ഒരു ദിവസം ഒരു കപ്പ് ചായയ്ക്കും പത്രത്തിനുമൊപ്പം ആരംഭിച്ചിരുന്ന മലയാളി, ജീവിതചൈര്യയിൽ കുറച്ചധികം മുന്നോട്ട് പോയെങ്കിലും അതിരാവിലെയുള്ള ചായകുടിയിൽ നിന്ന് മാറിയിട്ടില്ല. നാട്ടുവർത്തമാനം അറിയാൻ ഒരുപക്ഷേ പത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്ല എന്ന് മാത്രം.

ബന്ധപ്പെട്ട വാർത്തകൾ: പപ്പായ ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ വിഷമാകുന്നത് എപ്പോൾ?

പകരം സ്മാർട്ട്ഫോണിലെ ഡിജിറ്റൽ വാർത്തയും നുണഞ്ഞ്, ഒരു കപ്പ് ചായ കുടിക്കുന്ന ശീലത്തിലേക്ക് ചുവട് മാറിക്കഴിഞ്ഞു. മലയാളികൾ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ഈ ശീലം എത്തിയിരിക്കുന്നു.

എന്നും രാവിലെ ഒരു കപ്പ് ചായ കുടിക്കുന്നത് ഉറക്കം മാറി ഉൻമേഷം കൈവരിക്കാൻ സഹായിക്കും. മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കി, ദഹനം മെച്ചപ്പെടുത്താനും ഇത് ഗുണപ്രദമാണ്.
എന്നാൽ ചായപ്രേമികൾ അറിയേണ്ട പ്രധാന കാര്യമെന്തെന്നാൽ ചായക്കൊപ്പം കഴിക്കാനായി നിങ്ങൾ തെരഞ്ഞെടുക്കുന്ന ആഹാരങ്ങളിലും നല്ല ശ്രദ്ധ വേണമെന്നതാണ്. അതായത്, ചായയ്‌ക്കൊപ്പം തെറ്റായ ഭക്ഷണങ്ങൾ (Wrong foods combo with tea) തെരഞ്ഞെടുക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനെ മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് ചായയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിയുക.

ചായയ്‌ക്കൊപ്പം നാരങ്ങ അരുത് (Do not choose lemon with tea)

പലരും ലെമൺ ടീ കുടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ പാൽ ചായയിൽ നാരങ്ങ കലർത്തിയാൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മോശമാക്കാൻ ഇടയാക്കും.

ഇരുമ്പ് അടങ്ങിയ പച്ചക്കറികൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കരുത് (Do not eat foods like iron-rich vegetables)

ചിലർ ചായയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ പച്ചക്കറികളും കഴിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ചീര പോലുള്ള ഇലക്കറികളിലും, പരിപ്പ്, ബദാം, ഉരുളക്കിഴങ്ങ് തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്.

ചായക്കൊപ്പം മഞ്ഞൾ ചേർത്ത ഭക്ഷണം കഴിക്കരുത് (Do not eat foods contain turmeric)

ചായയ്‌ക്കൊപ്പം മഞ്ഞൾ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുന്നതാണ്. മഞ്ഞൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ ചായയുടെ കൂടെ കഴിച്ചാൽ അത് വയറിനെ ദോഷകരമായി ബാധിക്കും.

തണുത്ത ഭക്ഷണങ്ങൾ വേണ്ട (Do not choose cold foods)

ഫ്രിഡ്ജിൽ നിന്നുമെടുത്ത തണുത്ത ഭക്ഷണങ്ങളും മറ്റും ചായയ്‌ക്കൊപ്പം കഴിക്കരുത്. ഇത് ആരോഗ്യത്തിനെയും നിങ്ങളുടെ ആമാശയത്തെയും ദഹനത്തെയും ദോഷകരമായി ബാധിക്കുന്നു.

English Summary: Do Not Consume These Foods While Drinking Tea, It Will Harm To Your Health
Published on: 12 July 2022, 03:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now