1. Fruits

പപ്പായ ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ വിഷമാകുന്നത് എപ്പോൾ?

പപ്പായ (Papaya) ചില ഭക്ഷണത്തോടൊപ്പം കഴിച്ചാൽ അത് വിഷവും ആരോഗ്യത്തിന് ദോഷകരവുമാകുമെന്ന് നിങ്ങൾക്കറിയാമോ?

Anju M U
papaya
പപ്പായ ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ വിഷമാകുന്നത് എപ്പോൾ?

നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ ദഹനം മെച്ചപ്പെടുത്താനോ പ്രമേഹം നിയന്ത്രിക്കാനോ ഉള്ള ശ്രമത്തിലാണോ? ഇത്തരത്തിൽ ദഹന വ്യവസ്ഥയെ മികച്ചതാക്കുന്നതും, അതുപോലെ ശരീരഭാരം നിയന്ത്രിക്കുന്നതുമായ ഒറ്റമൂലിയെന്ന് പപ്പായയെ പറയാം.
വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ ജീവകങ്ങളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പപ്പായ നമ്മുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ നൽകും. എന്നാൽ പപ്പായ (Papaya) ചില ഭക്ഷണത്തോടൊപ്പം കഴിച്ചാൽ അത് വിഷവും ആരോഗ്യത്തിന് ദോഷകരവുമാകുമെന്ന് നിങ്ങൾക്കറിയാമോ? പപ്പായയെക്കുറിച്ചും അത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിയാം.

പപ്പായ എന്തുകൊണ്ട് ആരോഗ്യത്തിന് ഗുണപ്രദം? (Why papaya is good for health?)

നമ്മുടെ വീട്ടുവളപ്പിൽ സ്ഥിരസാന്നിധ്യമായ പപ്പായ കറി വച്ചും, പഴുക്കുമ്പോൾ ഫലമായും കഴിയ്ക്കുന്നത് നല്ലതാണ്.

ഇതിൽ നാരുകൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി, എ, ഇ, ബി, ധാതുക്കൾ, ആൽഫാ- ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു. കൂടാതെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന പോഷകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിന് മികച്ച ഫലം (Best for diabetes)

ഡയറ്ററി ഫൈബറും മിതമായ ഗ്ലൈസെമിക് ഇൻഡക്സും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഇത് ദിവസവും കഴിക്കാൻ നിർദേശിക്കുന്നു. മധുരമേറിയ ഈ പഴത്തിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് അലർജിയെ ചെറുക്കാനും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കുന്നു.
ആരോഗ്യത്തിന് വളരെ പ്രയോജനകരമായ പപ്പായ ഏത് ഭക്ഷണത്തോടൊപ്പം കഴിച്ചാലാണ് വിഷലിപ്തമാകുന്നതെന്ന് ചുവടെ വിശദീകരിക്കുന്നു.

പപ്പായയ്ക്കൊപ്പം നാരങ്ങ (Lemon with papaya)

പപ്പായ സലാഡുകളിൽ ചേർക്കുമ്പോൾ അതിനൊപ്പം നാരങ്ങാനീര് ചേർക്കുകയാണെങ്കിൽ, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

നാരങ്ങയും പപ്പായയും ഒരുമിച്ച് കഴിക്കുന്നത് വിളർച്ചയ്ക്കും ഹീമോഗ്ലോബിൻ അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അപകടം ചെയ്യും. അതിനാൽ, നാരങ്ങയും പപ്പായയും ചേർത്തുള്ള കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: പോഷകപ്രദവും രുചികരവുമായ കാക്കിപ്പഴത്തെ കുറിച്ച് കൂടുതലറിയാം

പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to care when eating papaya)

നിങ്ങളുടെ ശരീരത്തിന് ശരിയായ പോഷകാഹാരം ലഭിക്കണമെങ്കിൽ ശരാശരി ഒരു പപ്പായ അല്ലെങ്കിൽ 3 നേർത്ത കഷ്ണങ്ങൾ കഴിച്ചാൽ മതിയാകും. എന്നാൽ ഈ പഴത്തിന്റെ അമിതമായ ഉപഭോഗം ദോഷകരമാണ്.
പപ്പായയിൽ പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിധ്യം ഉള്ളതിനാൽ അലർജിയുള്ളവരിൽ വീക്കം, തലകറക്കം, തലവേദന, ചുണങ്ങു തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.

English Summary: Papaya Is Good For Your Health, But Harmful When Combined With This

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds