Updated on: 18 May, 2021 8:21 AM IST
നൂഡില്‍സിന് രുചി കൂട്ടാനായി ചേര്‍ക്കുന്ന ചില ഘടകങ്ങള്‍ അപകടം വിളിച്ചുവരുത്തുന്നവയാണ്

പ്രഭാത ഭക്ഷണം ഏറ്റവും പോഷക സമ്പുഷ്ടമായത് കഴിച്ചാൽ ആ ദിവസം മറ്റു സമയങ്ങളിലെ ഭക്ഷണം എത്ര ഹെൽത്തി അല്ലെങ്കിൽ കൂടി നമ്മുടെ ഊർജ്ജം കുറയില്ല. അതായത് രാവിലത്തെ ഭക്ഷണം ശരിയായ രീതിയിൽ ശരിയായ സമയത്ത് കഴിക്കുക.അത് നമ്മുടെ ശരീരത്തെ കൂടുതൽ ആരോഗ്യകരമാക്കുന്നു.

എന്നാൽ പ്രഭാത ഭക്ഷണസമയത്ത് ഒഴിവാക്കേണ്ട ചിലതുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. അങ്ങനെ കഴിക്കാന്‍ പാടില്ലാത്ത ചില ബ്രേക്ക്ഫാസ്റ്റുകള്‍ ഉണ്ട്. അവയാണ് വെറും വയറ്റിൽ ഫ്രൂട്ട് ജ്യൂസ് , നൂഡിൽസ്, മിഠായി പോലുള്ളവ ,ബേക്കണ്‍, ബ്രേക്ക്ഫാസ്റ്റ് സോസേജ് എന്നിവയൊന്നും പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതില്ല.

ചില ആളുകള്‍ക്ക് പഴങ്ങളുടെ അസിഡിറ്റി സ്വഭാവത്തോട് യോജിക്കാൻ കഴിയില്ല. പഴച്ചാർ കഴിച്ചാലുടൻ വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. എന്നാൽ പലരും ഫ്രൂട്ട് ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കാറുണ്ട്. അത് പലതരം അസ്വസ്ഥതയിലേക്ക് നയിച്ചേക്കാം എന്ന് അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുമുണ്ട് .

നൂഡിൽസ് ഒരു ജംങ് ഫുഡ് ആണെന്ന് എല്ലാവർക്കുമറിയാം. എങ്കിലും തിരക്കിട്ട ദിനചര്യകൾക്കിടയിൽ ചിലപ്പോൾ ബ്രേക്ക് ഫാസ്റ്റിനായി ന്യൂഡിൽസിനെ ആശ്രയിക്കേണ്ടി വരും.

മിഠായി കഴിക്കുമ്പോള്‍, നാം കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ ആരോഗ്യകരമായ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവനഷ്ടപ്പെടുന്നു.

തുടർന്ന് അതൊരു ശീലമാകും. അറിയുക, നൂഡില്‍സിന് രുചി കൂട്ടാനായി ചേര്‍ക്കുന്ന ചില ഘടകങ്ങള്‍ അപകടം വിളിച്ചുവരുത്തുന്നവയാണ്. ദീര്‍ഘകാലം ശരീരത്തില്‍ അമിതമായ ലെഡിന്റെ സാന്നിധ്യമുണ്ടായാല്‍ അത് ദഹന വ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കും. ഓര്‍മക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, വിളര്‍ച്ച, തലവേദന, ഛര്‍ദ്ദി, മലബന്ധം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. .

ജോലിസ്ഥലത്ത് ഒരു മിഠായി കഴിക്കുന്നത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പെട്ടെന്നുള്ള ഊര്‍ജ്ജ ബൂസ്റ്റ് ആയിരിക്കാം. പക്ഷേ നിങ്ങളുടെ ദൈനംദിന പ്രഭാതഭക്ഷണമായി ഇതിനെ ആശ്രയിക്കരുത്. കാന്‍ഡിയില്‍ പഞ്ചസാര, സംസ്‌കരിച്ച കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍, ഫ്‌ലേവര്‍ എന്‍ഹാന്‍സറുകള്‍ എന്നിവ പോലുള്ളവ കൂടുതലാണ്. നിങ്ങള്‍ മിഠായി കഴിക്കുമ്പോള്‍, നാം കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ ആരോഗ്യകരമായ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു.

വാണിജ്യപരമായി ഉല്‍പാദിപ്പിക്കുന്ന ബേക്കണ്‍, ബ്രേക്ക്ഫാസ്റ്റ് സോസേജ് എന്നിവ സംസ്‌കരിച്ച മാംസമായി കണക്കാക്കുന്നു. ഇത് പലപ്പോഴും കാന്‍സറിന് കാരണമാകാറുണ്ട്. ദിവസവും 50 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 18% വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. അത് ഏകദേശം 4 സ്ട്രിപ്പുകള്‍ ബേക്കണ്‍ അല്ലെങ്കില്‍ 1 ഹോട്ട് ഡോഗിന് തുല്യമാണ്. അതുകൊണ്ട് രാവിലെ സോസേജ് കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രഭാത ഭക്ഷണം ഏറ്റവും ഹെൽത്തിയായത് കഴിക്കൂ, ഹെൽത്തിയായിരിക്കൂ

English Summary: Do not include these foods in breakfast
Published on: 18 May 2021, 07:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now