Health & Herbs

'നോനി'' ദുര്‍ഗന്ധത്തിലൊളിപ്പിച്ച ഔഷധകലവറ

noni fruit
പഴവര്‍ഗ്ഗങ്ങളെ നമുക്ക് പ്രിയങ്കരമാക്കുന്നതിന്റെ ആദ്യഘടകം അവയുടെ സ്വാദും നിറവും മണവും ഒക്കെയാണ്. രണ്ടാമതായി മാത്രമേ നാം അതിന്റെ ഗുണത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. പക്ഷേ, ഗുണമേറെ ഉണ്ടായാലും അരുചിയും ദുര്‍ഗന്ധവുമാണെങ്കില്‍ അതിന് നമ്മുടെ തീന്‍മേശയില്‍ സ്ഥാനമുണ്ടാകില്ല. അത്തരത്തില്‍ അവഗണനയേറ്റ് കഴിയുന്ന ഒരു പഴമാണ് നോനി. 
 
മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനിയുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ ആസ്‌ട്രേലിയ വരെയുള്ള ഭാഗങ്ങളാണ്. ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിന്‍ഡ, കാക്കപ്പഴം, മഞ്ഞണാത്തി, കടപ്ലാവ് എന്നീ പേരുകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നോനി അറിയപ്പെടുന്നു. 
 
പറഞ്ഞാല്‍ തീരാത്ത ഔഷധ ഗുണങ്ങളാണ് നോനിയില്‍ അടങ്ങിയിരിക്കുന്നത്. ദുര്‍ഗന്ധം കാരണം അവഗണനയേറ്റു കഴിയുകയായിരുന്ന നോനിയുടെ ഗുണങ്ങള്‍ മനസിലാക്കിയതോടെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ നോനി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ് ആണ് നോനിയുടെ പ്രധാന ഉല്‍പ്പാദന സ്ഥലം. കേരളത്തില്‍ പ്രധാനമായും കാസര്‍കോഡ് ജില്ലയിലാണ് നോനി കൃഷിചെയ്യുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയാണ് കേരളത്തിലെ നോനി കൃഷി എന്നതും ശ്രദ്ധേയമാണഅ. തെങ്ങിന് ഇടവിളയായിട്ടാണ് കേരളത്തില്‍ നോനി കൃഷി ചെയ്യുന്നത്. തെങ്ങിന്‍തോപ്പുകളില്‍ ഇവ സമൃദ്ധമായി വളരുന്നതായി കാണുന്നു. നട്ട് ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതല്‍ 40 വര്‍ഷം വരെ ചെടികള്‍ക്ക് ആയുസുണ്ട്. വര്‍ഷത്തില്‍ എല്ലാമാസവും 4 മുതല്‍ 8 കിലോഗ്രാം വരെ പഴം ലഭിക്കും. 
 
noni fruit for health
നോനിപ്പഴത്തില്‍ നിന്നു തയാറാക്കുന്ന പാനീയങ്ങള്‍ക്ക് നല്ല ഡിമാന്റും വിലയുമുണ്ടിപ്പോള്‍. അസഹ്യമായ ഗന്ധമുള്ളതിനാല്‍ നേരിട്ട് നോനിപ്പഴം അധികം ഉപയോഗിക്കാറില്ല. ഇതിനാല്‍ പ്രത്യേക തരം പാനീയങ്ങള്‍ തയാറാക്കിയാണ് ഉപയോഗം. അമേരിക്കയിലും മറ്റും വലിയ പ്രചാരമാണ് നോനിയില്‍ നിന്നു തയാറാക്കുന്ന പാനീയങ്ങള്‍ക്ക്. ചായ, സോപ്പ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍ എന്നിവ നോനിയില്‍ നിന്നു തയാറാക്കുന്നു. പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കന്‍ വിപണിയില്‍ നോനി സുലഭമാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന നോനി ജ്യൂസിന്റെ 70 ശതമാനവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ലിറ്ററിന് 1500 രൂപയ്ക്ക് മുകളിലാണ് നോനി ജ്യൂസിന്റെ വില. 
 
ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടേയും പ്രധാന ചേരുവയാണ് ഈ സസ്യം. ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള മരുന്നു നിര്‍മ്മാണത്തിലെ ഒരു പ്രധാന ചേരുവയാണ് നോനി. കൂടാതെ, സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം നോനി പഴത്തിനുണ്ട്. മാത്രമല്ല, നോനിച്ചെടിയുടെ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും പ്രവര്‍ത്തിച്ച് വരുന്നു. ജപ്പാന്‍കാര്‍ നടത്തിയ ഒരു പഠനത്തില്‍ കാന്‍സര്‍ രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അഞ്ഞൂറ് ഔഷധചെടികളില്‍ പ്രഥമ സ്ഥാനം ലഭിച്ചത് നോനിക്കാണ്. 

പല അസുഖത്തിനും നോനി മരുന്നാണെങ്കിലും അത് കഴിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വൃക്കയെയാണെന്ന് പറയപ്പെടുന്നു. അഞ്ച് തുള്ളി നോനി ജ്യൂസ് ഒരുദിവസം കഴിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് കണക്ക്. അത്രയ്ക്ക് ശക്തമായ മരുന്നാണ് നോനി. നോനി ജ്യൂസ് കഴിച്ചശേഷം വേണ്ടത്ര വെള്ളം ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അത്രയും ശക്തമായ മരുന്ന് ഫില്‍ട്ടര്‍ ചെയ്ത് കളയാനുള്ള ശക്തി നമ്മുടെ വൃക്കയ്ക്ക് ഇല്ല.
 

 
 (കടപ്പാട് വിക്കിപീഡിയ)

English Summary: noni fruit for health medicinal fruit

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox