Updated on: 15 February, 2022 5:01 PM IST
മല്ലിവെള്ളം

ജീവിതചൈര്യ അസുഖങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ രാവിലെയും ഉറങ്ങുന്നതിന് മുൻപും എന്തൊക്കെ കഴിയ്ക്കണമെന്നും കുടിയ്ക്കണമെന്നുമുള്ള കാര്യത്തിൽ ജാഗരൂകരാണ് മിക്കയുള്ളവരും. തെറ്റായ ആഹാരക്രമം പല പല രോഗങ്ങളെ കരുതിവയ്കക്കുമെന്ന് ആരോഗ്യ വിദഗ്ധരും പഠനങ്ങളും വിശദമാക്കുന്നു. ഇതിൽ വെറും വയറ്റിൽ എന്തൊക്കെ കഴിയ്ക്കണമെന്നതും എത്രയളവിൽ കഴിയ്ക്കണമെന്നതും വ്യക്തമായി മനസിലാക്കി ജീവിതചൈര്യ ചിട്ടപ്പെടുത്തേണ്ടതുണ്ട്.
കാരണം, രാവിലെ നാം പിന്തുടരുന്ന കാര്യങ്ങളും കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം ആരോഗ്യപരമായി വലിയ സ്വാധീനമുണ്ടാക്കുന്നു. ദിവസവും 8 ലിറ്റർ വെള്ളം കുടിക്കണമെന്നത് പോലെ എപ്പോഴൊക്കെ കുടിയ്ക്കുന്നതാണ് മികച്ച ഫലം തരുന്നതെന്നും പറയാറുണ്ട്.

വെറും വയറ്റിൽ വെള്ളം കുടിയ്ക്കുന്നവരിൽ തന്നെ പല പദാർഥങ്ങളും ചേർത്ത് പോഷക സമൃദ്ധമായ പാനീയമുണ്ടാക്കുന്നവരുമുണ്ട്. ഇങ്ങനെ പരീക്ഷിയ്ക്കാവുന്ന പോഷകമൂല്യമുള്ള പാനീയമാണ് മല്ലി വെള്ളം. ശരീരത്തിന് അത്യധികം ഗുണകരമായ ഒരുപാട് ഘടകങ്ങൾ മല്ലിവെള്ളത്തിലുണ്ട്. ഇത് വെറും വയറ്റിൽ കുടിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മല്ലിയിലയ്ക്ക് ബാൽക്കണി ധാരാളം; നന്നായി വളരാൻ തേയിലവെള്ളം കൊണ്ടൊരു സൂത്രം

തലേന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം തിളപ്പിച്ച മല്ലി വെള്ളമാണ് കുടിയ്ക്കേണ്ടത്. ഇങ്ങനെ മല്ലിവെള്ളം പ്രഭാതത്തിൽ ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് അവ ഏതൊക്കെ രീതിയിൽ പ്രയോജനകരമാകുമെന്നാണ് ചുവടെ വിവരിക്കുന്നത്.

മുടി കൊഴിച്ചിലിന് പരിഹാരം (Best Remedy To Reduce Hair fall)

മുടി കൊഴിച്ചിൽ കുറയ്ക്കാൻ മല്ലി ചേർത്ത വെള്ളം നല്ലതാണ്. മല്ലിയിലെ പോഷകങ്ങൾ മുടിയ്ക്ക് ആരോഗ്യം തരുന്നു. കേശ സംരക്ഷണത്തിന് മാത്രമല്ല ചർമ സംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിവെള്ളം പ്രതിവിധിയാകുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുകയും ചർമത്തിന് ഇറുക്കം നൽകുകയും ചെയ്യുന്നു. അലര്‍ജി, ചൊറിച്ചിൽ പോലുളള ആരോഗ്യപ്രശ്നങ്ങളും മല്ലിവെള്ളത്തിലൂടെ പരിഹരിക്കാം. മല്ലിവെള്ളത്തിലെ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തിലെ കുരുക്കൾക്കെതിരെ പ്രവർത്തിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കും (Boosts Your Immune System)

രോഗങ്ങളിൽ നിന്ന് ശരീരത്തിന് പ്രതിരോധം നല്‍കുന്നതിന് മല്ലി വെളളം ഉത്തമമാണ്. കാരണം ഇവയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നതിനും ഇവ നല്ലതാണെന്ന് പറയാം. കൂടാതെ, ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റി രോഗമുക്തമാക്കാനും ഇത് സഹായകരമാണ്.

ദഹനത്തിനും ​വയറിനും മികച്ചത് (Good For Digestion And Stomach)

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും മല്ലി വെള്ളം മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ദിവസവും രാവിലെ വെറും വയറ്റിൽ മല്ലിവെള്ളം കുടിയ്ക്കുക. കാരണം, മല്ലിയിലെ നാരുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വണ്ണം കുറയ്ക്കാനും ഗുണകരമാണ്.

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കും (Regulate Diabetes And Cholesterol)

പ്രമേഹം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായകരമാണ് മല്ലിവെള്ളം. ഇവയിൽ ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിരിക്കുന്നു. മല്ലിയിലെ പോഷകമൂല്യങ്ങൾ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിയ്ക്കാനും ഏറെ നല്ലതാണ് മല്ലിവെള്ളം.
10-15 ഗ്രം മല്ലി ചതച്ച് രണ്ടു ലിറ്റര്‍ വെള്ളത്തിലിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. രാവില എഴുന്നേറ്റ് വെറും വയറ്റിലും ദിവസം മുഴുവനും ഈ പാനീയം കുടിയ്ക്കുന്നത് ഹൃദയത്തിന് ആരോഗ്യം നൽകും.

English Summary: Do You Know The Amazing Benefits Of Drinking Coriander Water In Empty Stomach
Published on: 15 February 2022, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now