1. Health & Herbs

പാലും വെളുത്തുള്ളിയും ചേർത്ത് ഇങ്ങനെ തയ്യാറാക്കൂ… ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളും മുഖക്കുരുവും പമ്പ കടക്കും

ഹിപ്പോക്രാറ്റസ് ഔഷധമായി ഉപയോഗിച്ചിരുന്ന വെളുത്തുള്ളി, ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും തുടങ്ങി ഹൃദയത്തിനും എല്ലിനും ഗുണകരമായ പാൽ. ഇവ രണ്ടും ഒരുമിച്ച് കുടിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?

Anju M U
milk and garlic
പാലും വെളുത്തുള്ളിയും ചേർത്ത് ഇങ്ങനെ തയ്യാറാക്കൂ…

ശാരീരികാരോഗ്യത്തിനും മാനസിക നിലയ്ക്കുമെല്ലാം പാൽ വളരെ പ്രയോജനകരമാണ്. ശരീരത്തിന്റെ ഊര്‍ജം വർധിപ്പിക്കുന്നതിന് ഇവ വളരെ ഗുണകരമാണ്. കൂടാതെ, കണ്ണിന്റെ കാഴ്ച കൂട്ടാനും പാല്‍ സഹായിക്കും. ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും തുടങ്ങി ഹൃദയത്തിനും എല്ലിനും ആരോഗ്യം നൽകാൻ പാൽ ഉപകാരപ്രദമാണ്. പ്രഭാതഭക്ഷണത്തില്‍ പാല്‍ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തെ സജീവമായി നിലനിര്‍ത്തുന്നതിന് സാധിക്കും. ഇതിന് പുറമെ, രാത്രിയില്‍ ഭക്ഷണത്തിന് ശേഷം പാൽ കുടിയ്ക്കുന്നത് ആരോഗ്യമുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പനിയ്ക്കും ജലദോഷത്തിനുമെല്ലാം വെളുത്തുള്ളിയും ഗുണപ്രദമാണ്. ഹിപ്പോക്രാറ്റസ് ഔഷധമായി ഉപയോഗിച്ചിരുന്ന വെളുത്തുള്ളി ചരകസംഹിതയിലും ആയുർവേദ പദാർഥമായി ഇടംപിടിച്ചിരുന്നു.

ഇങ്ങനെ, നൂറ്റാണ്ടുകൾ മുൻപ് മുതൽ വെളുത്തുള്ളി ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും, അണുബാധ അകറ്റാനും പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിയ്ക്കുമെല്ലാം വെളുത്തുള്ളി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

ഇവ ദിവസേന നമ്മുടെ ഭക്ഷണചൈര്യയിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമാണ്. ഇങ്ങനെ ഔഷധമേന്മയുള്ള പാലും വെളുത്തുള്ളിയും ഒരുമിച്ച് കുടിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? ഇവ രണ്ടും ഒറ്റക്ക് കഴിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ഫലമാണ് ഒരുമിച്ച് ചേർത്ത് കഴിച്ചാലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാരണം, വെളുത്തുള്ളി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. കൂടാതെ, വിറ്റാമിൻ എ, ബി1, ബി2, സി എന്നിവയും ഇവയിൽ ധാരാളമുണ്ട്.

വയറിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനും ഇവ രണ്ടും ഒരുമിച്ച് ചേർക്കാവുന്നതാണ്. ഇവ രണ്ടും സമ്മിശ്രമാക്കി എങ്ങനെയാണ് ശരീരത്തിലെ ഒട്ടനവധി രോഗങ്ങൾക്ക് ശമനമാക്കുന്നതെന്ന് അറിയാം.
വെളുത്തുള്ളി പച്ചയ്ക്ക് തിന്നാലും ചുട്ട് തിന്നാലും കറികളിൽ ചേർത്താലും ശരീരത്തിന്, പ്രത്യേകിച്ച് ദഹനത്തിന് അത്യുത്തമമാണ്. എന്നാൽ, ഇവ പാലിനോട് ചേർക്കുമ്പോൾ അത്ഭുകകരമായ ആയുർവേദ ഗുണം കൈവരിക്കുന്നു. പാലിൽ വെളുത്തുള്ളി ചേർത്തുള്ള ഈ കൂട്ട് തയ്യാറാക്കുന്നതിന് പാൽ, വെളുത്തുള്ളി, വെള്ളം എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.

തയ്യാറാക്കുന്ന വിധം

40 മില്ലി പാലിൽ 40 മില്ലി വെള്ളം ഒഴിക്കുക. 6 അല്ലി വെളുത്തുള്ളി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ശേഷം ഇത് തുറന്നുവച്ച് തിളപ്പിക്കുക. പാലും വെളുത്തുള്ളിയും തിളച്ച് 40 മില്ലിയിലേക്ക് വറ്റും. ആസ്ത്മ രോഗികൾക്ക് രോഗശമനത്തിനായി വെളുത്തുള്ളിയിട്ട് തിളപ്പിച്ച പാൽ കുടിയ്ക്കാം.

ഗ്യാസ്, മലബന്ധം, നെഞ്ചെരിച്ചിൽ, ഹൃദ്രോഗം, രക്തയോട്ടക്കുറവ്, നടുവേദന, വാതരോഗങ്ങൾ എന്നിവയ്ക്കും പരിഹാരമാണ്. ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇവ സഹായിക്കുന്നു.
ഇത് 10 മില്ലി ലിറ്റർ രാവിലെ ഭക്ഷണത്തിന് ശേഷവും 10 മില്ലി ലിറ്റർ തന്നെ രാത്രി ഭക്ഷണത്തിന് ശേഷവും കഴിയ്ക്കുക. ദിവസവും ഒരാൾ 20 മില്ലി ലിറ്റർ എന്ന അളവിലാണ് പാൽ- വെളുത്തുള്ളി കൊണ്ടുള്ള ഈ മരുന്ന് പാനം ചെയ്യേണ്ടത്.

മുഖക്കുരു മാറ്റാം

സ്ഥിരമായി മുഖക്കുരു വരുന്നവര്‍ക്ക് ഗാര്‍ലിക് മില്‍ക്ക് ശീലമാക്കാം. ഇത് ദിവലൃസവും കഴിച്ചാൽ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് സഹായിക്കും. കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിക്കാനും പാലും വെളുത്തുള്ളിയും ചേർത്തുള്ള ഈ പാനീയം കുടിയ്ക്കാം.

ശരീരത്തിന് താപനില നൽകിക്കൊണ്ട് അപചയ പ്രക്രിയ പോഷിപ്പിക്കുന്നതിനും കൊഴുപ്പ് കത്തിച്ചു കളയാനും ഇവ സഹായകരമാണ്.

ഉണരുമ്പോൾ ഉന്മേഷം

രാത്രിയിൽ സുഖമായ ഉറക്കം തരുമെന്നതിനാൽ, ഉന്മേഷത്തോടെ ഉണരാൻ കഴിയും. ഇതിന് രാത്രിയിൽ ഉറപ്പായും ഗാർലിക്- മിൽക് കുടിയ്ക്കുക. ഇത് കുടലിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം പ്രതിരോധശേഷിയ്ക്കും സഹായിക്കുന്നു.

കൂടാതെ, ന്യൂമോണിയയ്ക്കെതിരെയും ഇത് ഫലപ്രദമായ മരുന്നായി ഉപയോഗിക്കാവുന്നതാണ്. അലര്‍ജി നിങ്ങളെ സ്ഥിരമായി അലട്ടുന്ന പ്രശ്നമാണെങ്കി അത് പരിഹരിക്കാനും പാലും വെളുത്തുള്ളിയും ചേർത്തുള്ള ഈ മിശ്രികം കഴിക്കാം. വെളുത്തുള്ളിയിട്ട് തിളപ്പിച്ച പാല്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്കും ശമനമാകുന്നു.

English Summary: Prepare The Ayurvedic Drink With Milk And Garlic, Will Cure Digestive Issues And Pimples

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds