Updated on: 22 March, 2021 8:32 AM IST
നമ്മുടെ ശരീരത്തിെന് നിത്യേന ആവശ്യമായ ദ്രാവക ബാലൻസ് നിലനിർത്താനായി കുടിവെള്ളം അത്യാവശ്യമാണ്.

രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ അത് നല്ലതാണ്. കാരണം ശരിയായ ദഹനപ്രക്രിയയ്ക്കും മറ്റ് ഉപാപചയ പ്രവർത്തനങ്ങൾക്കും നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം കൂടിയേ തീരൂ.

ദാഹം ശമിപ്പിക്കുന്നതിനു വേണ്ടിയാണ് ഭക്ഷണം കഴിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം നാം വെള്ളം കുടിക്കുന്നത്. എന്നാൽ ഇടവേളകളിൽ സമയം കണ്ടെത്തി നാം ഇത് ചെയ്യുന്നത് വളരെ വിരളമാണ്. ഇടയ്ക്കിക്കെ വെള്ളം കുടിക്കുന്ന ശീലം ഒരു ജീവിതചര്യയായി മാറ്റിയെടുത്തവർ വളരെ കുറച്ചുപേർ മാത്രമേയുള്ളൂ.

അതിരാവിലെ ഉറക്കമുണർന്നതിനു ശേഷം ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഏറ്റവും മികച്ച ഒന്നാണെന്ന് പല ആരോഗ്യം വിദഗ്ധരും ശുപാർശ ചെയ്യുന്ന കാര്യമാണ്. വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതുവരെ നിങ്ങൾ ഈ പ്രവർത്തി ചെയ്യാൻ ആരംഭിച്ചിട്ടില്ലെങ്കിൽ ഇന്നു മുതൽ ഇത് ശീലമാക്കാൻ തുടങ്ങാം.


ദിവസവും അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിൻ്റെ ചില ആരോഗ്യഗുണങ്ങൾ ഇവയെല്ലാമാണ് :

1. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

നമ്മുടെ ശരീരത്തിെന് നിത്യേന ആവശ്യമായ ദ്രാവക ബാലൻസ് നിലനിർത്താനായി കുടിവെള്ളം അത്യാവശ്യമാണ്. വിവിധതരം അണുബാധകൾക്കെതിരെ പോരാടുന്നതിനായി ശരീരത്തിന് മെച്ചപ്പെട്ട പ്രതിരോധകശേഷി ആശ്യമാണ്. അതോടൊപ്പം നിങ്ങൾ കൂടുതൽ ആരോഗ്യവാനും ഉന്മേഷമുള്ളവരും ആയിരിക്കും.

2.വിസർജന പ്രവർത്തനങ്ങൾ സുഗമമാക്കുന്നു

മലബന്ധം നമ്മുടെ ആരോഗ്യത്തെ വേഗത്തിൽ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അത് മാത്രമല്ല ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. മലവിസർജ്ജന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലം ഗുണം ചെയ്യും. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു.

3. ഉപാപചയ നിരക്ക് വേഗത്തിലാക്കുന്നു

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട ഉപാപചയ നിരക്ക് മെച്ചപ്പെട്ട ദഹനവ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. ഇതുവഴി നിങ്ങളുടെ ഭക്ഷണം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങൾക്ക് കുറച്ചധികം കിലോഗ്രാം ഭാരം ശരീരത്തിൽ നിന്ന് ചൊരിഞ്ഞു കളയാനും സാധിക്കും.

4. വിശപ്പ് മെച്ചപ്പെടുത്തുന്നു

രാവിലെയുള്ള വെള്ളം കുടി ശീലം വിസർജ്ജന പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ കലോറി കത്തിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്ന. ഇതുവഴി സ്വാഭാവികമായ രീതിയിൽ തന്നെ നിങ്ങളുടെ വിശപ്പ് വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ വിശപ്പ് ഉണ്ടാകുന്നത് മികച്ച ആരോഗ്യത്തിൻ്റെ താക്കോലാണ്.

5. യു.ടി.ഐ യുടെ അപകടസാധ്യത കുറയ്ക്കുന്നു

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (Urinary tract infections - UTIs) അഥവാ മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്ന ശീലം ഇത് സംബന്ധിച്ച പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വലിയ രീതിയിൽ ഗുണം ചെയ്യും. ഒരു ഡൈയൂറിറ്റിക് ഏജന്റായി പ്രവർത്തിക്കുന്നത് വഴി മൂത്രസഞ്ചി ശരിയായ രീതിയിൽ ശൂന്യമാക്കി മാറ്റാൻ പതിവായുള്ള ഈ ശീലം സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

6. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു

 അതിരാവിലെ തന്നെ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ,ശരീരത്തിലെ വിഷവസ്തുക്കളെല്ലാം ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളപ്പെടുന്നു. ഇതുവഴി നിങ്ങൾക്ക് കൂടുതൽ ആരോഗ്യവും ഉന്മേഷവും പുതുമയും അനുഭവപ്പെടും.

7. ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്നു

രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരിക്കാനാകും.

8. ചർമ്മത്തിന് കൂടുതൽ തിളക്കം

നാമെല്ലാവരും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മവ്യവസ്ഥിതി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ്. ഒരു ഗ്ലാസ് വെള്ളത്തിലൂടെ നമ്മുടെ ദിവസങ്ങൾ ആരംഭിക്കുന്നത് വഴി നമുക്ക് അത് നേടിയെടുക്കാനാവും. എല്ലാ ദിവസവും വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചർമ്മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും.

അങ്ങനെ രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച് ശീലിച്ചതിന് ശേഷം സ്വയം നമ്മുടെ ആരോഗ്യാവസ്ഥ ഒന്ന് വിലയിരുത്തൂ .

English Summary: Do you know the health benefits of drinking water on an empty stomach in the morning?
Published on: 22 March 2021, 08:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now