Updated on: 11 November, 2021 5:19 PM IST
പല രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ ശതാവരി കൃഷി ചെയ്തുവരുന്നുണ്ട്

നിരവധി ഔഷധഗുണങ്ങളാല്‍ സമ്പന്നമായ സസ്യമാണ് ശതാവരി. ചെറിയ ഇലകളുളള മുളേളാടുകൂടിയ വളളിയായി പടര്‍ന്നുകയറുന്ന ഇത് ഒറ്റനോട്ടത്തില്‍ അലങ്കാരച്ചെടിയായ എവര്‍ഗ്രീനിനെ ഓര്‍മ്മിപ്പിക്കും. 

കാരണം ഇവയുടെ ഇലകള്‍ ഒരുപോലെയാണ്.  പല രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ ശതാവരി കൃഷി ചെയ്തുവരുന്നുണ്ട്.  പലവിധ രോഗങ്ങള്‍ക്കുളള പ്രതിവിധിയും ഈ സസ്യത്തിലുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറെ ഉത്തമമാണ് ശതാവരി. അതുകൊണ്ടുതന്നെ പ്രമേഹരോഗചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. ശതാവരി സ്ഥിരമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികളില്‍ വൃക്കത്തകരാറ് പോലുളള പ്രശ്‌നങ്ങള്‍ കുറയ്ക്കും. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശതാവരി സഹായിക്കും.

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശതാവരി സഹായകമാണ്. ശതാവരിയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സപ്പോജെനിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിവിധ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കുമെതിരെ പോരാടുന്ന കോശങ്ങളെ ശക്തിപ്പെടുത്തും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ശതാവരി ഗുണകരമാണ്. ഇത് ശരീരത്തിലെ ദഹനരസങ്ങളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കും. ഇതുവഴി ശരീരത്തിലെ കൊഴുപ്പുകളും കാര്‍ബോഹൈഡ്രേറ്റുകളും എളുപ്പം ദഹിക്കും.

പ്രസവശേഷം അമ്മമാരില്‍ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഔഷധമായി ശതാവരിയെ കണക്കാക്കുന്നു. പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന വിളര്‍ച്ച, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവ പാല്‍ ഉത്പാദനത്തില്‍ കുറവുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശതാവരി സഹായിക്കും.മനസ്സിനെ അസ്വസ്ഥമാക്കുന്ന വിഷാദം പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശതാവരി ഉത്തമമാണെന്ന് പറയപ്പെടുന്നു.

അതുപോലെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശതാവരി ഫലപ്രദമായി കണക്കാക്കുന്നു. ചിലയിടങ്ങളില്‍ ചുമ, ജലദോഷം പോലുളള പ്രശ്‌നങ്ങള്‍ക്ക് ശതാവരി വേരുകളുടെ ജ്യൂസ് ഉപയോഗിച്ചുവരുന്നുണ്ട്. പൗഡര്‍, ടാബ്‌ലറ്റ്, എസന്‍സ് രൂപത്തിലെല്ലാം ശതാവരി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ചിലര്‍ക്കിത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമേഹ ചികിത്സക്ക് മാവില

പൂച്ചെടികള്‍ ജീവിതത്തിന് തണലാകുമ്പോള്‍

English Summary: do you know these health benefits of asparagus
Published on: 11 November 2021, 05:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now