Updated on: 22 April, 2021 9:39 PM IST
Curd

തൈരില്‍ calcium, potassium, phosphorous, vitamins, എന്നിവ  ധാരാളമടങ്ങിയിട്ടുണ്ട്.  പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണിത്. ഇത് ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ആയതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഭക്ഷണത്തിനൊടുവില്‍ മോര് കൂട്ടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് മോര് കൂട്ടി ചോറ് കഴിക്കുന്നതും വെറും മോര് കഴിക്കുന്നതും.പ്രത്യേകിച്ചും ഏറെ മസാലകള്‍ കലര്‍ന്ന ഭക്ഷണവും മറ്റും കഴിച്ച ശേഷം വയര്‍, കുടല്‍ ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. സദ്യകളില്‍ അവസാന ഭാഗത്തായി മോര് വിളമ്പുന്നതിന്റെ അടിസ്ഥാനവും ഇതാണ്.

ചൂടുചോറില്‍ മോരൊഴിക്കുന്നത്

ചൂടു ചോറില്‍ മോരൊഴിച്ചാല്‍, അല്ലെങ്കില്‍ തൈര് ഒഴിച്ചാല്‍ ഇത് കീറ്റോണ്‍ ബോഡി ഉത്പാദിപ്പിക്കും. ഇത് ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്യും. നല്ല ചൂടു ചോറില്‍ മോരോ തൈരോ ഒഴിച്ച് ഇത് മണത്തു നോക്കിയാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അസുഖകരമായ ഒരുതരം ഗന്ധം അതില്‍ നിന്ന് വമിക്കുന്നുണ്ടാകും. അതു കൊണ്ട് തന്നെ നല്ല ചൂടു ചോറില്‍ മോരോ തൈരോ ഒഴിച്ച് കഴിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് മാത്രമല്ല ഇത് വിഷത്തിന് തുല്യമാണ്.

തൈര്

നല്ല ബാക്ടീരിയകളുടെ കലവറയാണ് തൈര്. ഇത് കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒരേപോലെ പരിഹാരം കാണുന്നുണ്ട്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഇത് കുടലിനെ ആല്‍ക്കലൈനാക്കുന്നു. ഇതിനാല്‍ തന്നെ വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാകുന്നു. 

അതുകൊണ്ട് തന്നെയാണ് പലരും ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്ലെങ്കില്‍ കഴിക്കുമ്പോള്‍ തൈര് കഴിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഈ നല്ല ബാക്ടീരിയകള്‍ സഹായിക്കുന്നു.

English Summary: Do you know why curd should not be added to hot rice?
Published on: 22 April 2021, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now