സ്ഥിരമായി ഇയർ ഫോൺ വച്ച് പാട്ടുകേൾക്കുകയോ ജോലിയുടെ ഭാഗമായി കൂടുതൽ ശബ്ദം കേൾക്കുകയോ ചെയ്യുന്നവർക്ക് ചെവി വേദന അല്ലെങ്കിൽ കേൾവിക്കുറവ് ഉണ്ടാകാറുണ്ട്.
തുടക്കത്തിലാണെങ്കിൽ ചികിൽസിച്ച് ഭേദമാക്കാമെങ്കിലും കൂടിയ ശബദം കേൾക്കുന്നതിനാലാണ് ചെവി വേദന അല്ലെങ്കിൽ കേൾവിക്കുറവ് എന്ന് മനസ്സിലാക്കാതെ പോയാൽ ഉറപ്പായും ചികിൽസിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടാണ്
ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്ന ശബ്ദത്തിന്റെ പരിധി 85 ഡെസിബെൽ ആണ്. എന്നാൽ ഇതിൽ കൂടുതൽ കേൾക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തെ ബാധിക്കും. ഒരു സാധാരണ സംഭാഷണം 50-60 ഡെസിബെൽ ആണെന്ന് ഓർക്കുക. കേൾക്കുന്ന ശബ്ദങ്ങൾക്കനുസരിച്ചും അത് കേൾക്കേണ്ടി വരുന്ന ദൈർഘ്യത്തിനനുസരിച്ചും ചെവിവേദനയോ കേൾവിക്കുറവോ കേൾവി നഷ്ടപെടലോ സംഭവിക്കാം .
ആർക്കൊക്കെ വരാം
വാഹനങ്ങൾ ഓടിക്കുന്നവർക്ക് , ട്രാഫിക് പോലീസുകാർക്ക് , സ്ഥിരമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ,വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്ക് , ചെണ്ടകൊട്ടൽ തൊഴിലാക്കിയവർക്ക് , സ്ഥിരമായി ഇയർ ഫോൺ വച്ച് പാട്ടുകേൾക്കുന്നവർക്ക് , ഹെഡ് സെറ്റ് വച്ച് റേഡിയോ പ്രോഗ്രാം ചെയ്യുന്നവർക്ക് ഇങ്ങനെ ശബ്ദവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് വരാൻ സാധ്യതയുള്ളതാണ് ചെവി വേദന അല്ലെങ്കിൽ കേൾവി കുറയൽ. 140 ഡെസിബെൽ ശബ്ദം തുടർച്ചയായി കേട്ടാൽ ചെവിവേദന വരാനുള്ള സാധ്യത കൂടുതലാണ്. 160 ഡെസിബെൽ വരെയെത്തിയാൽ കർണ്ണപുടത്തിന് തകരാറുണ്ടാവുകയും കേൾവി ശക്തി തീരെ നഷ്ടപ്പെടുകയും ചെയ്യും.
ഏതു രീതിയിലുള്ള ശബ്ദമായാലും 85 ഡെസിബലിന് മുകളിൽ ശബ്ദം തുടർച്ചയായി കേട്ടാൽ കേൾവിയെ അത് സാരമായി ബാധിക്കും. നമ്മൾ അത് അറിയുന്നില്ല എന്ന് മാത്രം. എങ്ങനെയാണ് നമ്മുടെ കേൾവി ശ്കതി കുറഞ്ഞത് എന്ന് ചിലപ്പോൾ ഓർത്തെടുക്കേണ്ടി വരും. എങ്കിലും അന്വേഷിച്ചെടുക്കുമ്പോഴാണ് മനസ്സിലാവുന്നത് നമ്മൾ സ്ഥിരമായി ശബ്ദം കേട്ടിട്ടാണല്ലോ എന്ന് .
തുടക്കത്തിൽ തന്നെയെങ്കിൽ ചികിത്സയിലൂടെ മാറ്റിയെടുക്കാൻ കഴിയും എങ്കിലും കൂടിയ ഡെസിബെൽ ശബ്ദം തുടർച്ചയായി കേൾക്കുന്നതിൽ നിന്ന് ഒഴിവാക്കുക. ഭാവിയിൽ കേൾവിയന്ത്രങ്ങൾ അവസ്ഥ വരാതെ നോക്കാം. മാത്രമല്ല അമിത ശബ്ദം കേൾക്കുന്നവരുടെ കേൾവി മാത്രമല്ല നഷ്ടപ്പെടുക, കാഴ്ചയെയും ബാധിക്കും. കൃഷ്ണമണികൾ ചുരുങ്ങുകയും കാഴ്ച മങ്ങുകയും ചെയ്യും.