Updated on: 22 March, 2023 10:43 PM IST
കണ്ണൂരിൽ മയ്യിൽ റൈസ് സൊസൈറ്റിയും നബാർഡും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തി പ്രശാന്ത് ജഗൻ ജഗൻസ് മില്ലറ്റ് ബാങ്ക്

കണ്ണൂരിൽ മയ്യിൽ റൈസ് സൊസൈറ്റിയും നബാർഡും സംയുക്തമായി സംഘടിപ്പിച്ച -അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023നോട് അനുബന്ധിച്ച് ചെറുധാന്യങ്ങളുടെ പ്രാധാന്യവും, ചെറുധാന്യ കൃഷി പ്രോത്സാഹനവും എന്നവിഷയത്തിൽ കണ്ണൂർ, മുല്ലക്കൊടി കോ -ഓപ്പ് :റേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാലയിൽ "Millet a SUPER FOOD & FODDER" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി പ്രശാന്ത് ജഗൻ
ജഗൻസ് മില്ലറ്റ് ബാങ്ക്.

ഇന്ത്യൻ പാചകരീതികളും കാർഷിക സംസ്കൃതിയും രൂപപ്പെട്ടതിലും ചെറുധാന്യങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. നമ്മുടെ മണ്ണും കാലാവസ്ഥയുമെല്ലാം ചെറുധാന്യകൃഷിക്ക് അനുകൂലമാണ്. വെവ്വേറെ രുചികളിൽ തയ്യാറാക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല ചികിത്സയുടെ ഭാഗം കൂടിയായിരുന്നു. നാടൻ കലാരൂപങ്ങളുടെ വികാസം പരിശോധിച്ചാലും അവ ധാന്യങ്ങളുടെ ഉല്പാദന-സംഭരണ വിതരണവുമായി ബന്ധപ്പെട്ടുണ്ടായതായി കാണാനാകും മുഖ്യപ്രഭാഷണത്തിൽ പ്രശാന്ത് ജഗൻ പറഞ്ഞു.

ചെറുധാന്യങ്ങൾ മനുഷ്യർക്കു മാത്രമല്ല പ്രകൃതിക്കും നല്ലതാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ കാരണം ചെറുധാന്യകൃഷിക്ക് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത വീണ്ടും കൈവന്നു. കൂടാതെ മണ്ണിന്റെ ഫലപുഷ്ടി നിലനിറുത്താനും വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് പോഷകാഹാരം ലഭ്യമാക്കാനും ചെറുധാന്യങ്ങൾ അനിവാര്യമായി. എല്ലാത്തരം മണ്ണിലും വളരാനുള്ള കഴിവ്, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള ശേഷി, പോഷകാംശങ്ങൾ മുതലായവയാണ് ചെറുധാന്യങ്ങളെ കൃഷിക്കും ഭക്ഷണത്തിനും പ്രിയപ്പെട്ടതാക്കുന്നത്. എല്ലായ്പ്പോഴും ഒരേതരം ഭക്ഷ്യ വസ്തുക്കൾക്ക് മുൻതൂക്കം ലഭിക്കുക എന്നത് ഭക്ഷ്യ വ്യവസായത്തിൽ പ്രയാസമാണ്. പോപ്പ്, ചിപ്സ്, കേക്ക് എന്നിങ്ങനെ വിവിധയിനം ആഹാരസാധനങ്ങൾ മില്ലറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്നു.

ചെറുധാന്യങ്ങളുടെ നിരവധി ഗുണങ്ങൾ അദ്ദേഹം അടിവരയിട്ട് പറയുകയുണ്ടായി.

ചെറുധാന്യങ്ങൾ സീസൺ അനുസരിച്ച് കഴിക്കുക;

സീസൺ അനുസരിച്ച് ചിട്ടപ്പെടുത്തിയതായിരുന്നു നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ആവശ്യമായ സമയത്ത് കുറഞ്ഞ ചെലവിൽ പോഷകം ലഭിക്കാൻ ഇത് സഹായിച്ചിരുന്നു. ഏത് സീസണിൽ ഏത് ധാന്യം കഴിക്കണം എന്നത് സംബന്ധിച്ച് പരമ്പരാഗതരീതിയിൽ പാലിച്ച ഒരു ആഹാര പട്ടിക തന്നെയുണ്ടായിരുന്നു. ശൈത്യകാലത്ത് ബജ്റയും മകായ് യും നെയ്യും ശർക്കരയും ചേർത്ത് കഴിച്ചിരുന്നു. വേനൽക്കാലത്ത് ജോവർ ചമ്മന്തി ചേർത്ത് കഴിക്കും. വർഷം മുഴുവനും പ്രത്യേകിച്ച് മഴക്കാലത്ത് കൂവരക് (റാഗി) ഉപയോഗിച്ച് ദോശ, ലഡു, കഞ്ഞി എന്നിവയുണ്ടാക്കി കഴിക്കുമായിരുന്നു.

ഉചിതമായ ചേരുവകൾ ചേർത്ത് ചെറുധാന്യങ്ങൾ കഴിക്കുക;

നമ്മുടെ പാചക സംസ്കാരത്തിന്റെ മറ്റൊരു പ്രത്യേകത ആഹാര പദാർത്ഥങ്ങൾ തമ്മിലുള്ള ചേരുവകളാണ്. പോഷകം ലഭിക്കാനും ദഹനം എളുപ്പമാക്കാനുമൊക്കെ ഈ ചേരുവകൾ സഹായിക്കുന്നു. പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൊഴുപ്പ് എന്നിവ ചേർത്ത് ചെറുധാന്യങ്ങൾ കഴിക്കുന്നത് അമിനോ ആസിഡുകളെ കുറച്ച് ധാരാളം മാംസ്യം ലഭ്യമാക്കുകയും ദഹനശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ആന്റി ന്യൂട്രിയന്റ് സുകളായ phytates, tannins, trypsin മുതലായവയുടെ അളവിനെ കുറയ്ക്കാനും ഇവ അത്യുത്തമമാണ്. ചെറുധാന്യങ്ങൾ പൊതുവേ ദഹിക്കാൻ സമയക്കൂടുതൽ എടുക്കാറുണ്ട്, വെണ്ണ, നെയ്യ്, ശർക്കര എന്നിവ ചേർത്ത് ബജ്റ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

വിവിധ വിഭവങ്ങളായി ചെറുധാന്യങ്ങൾ കഴിക്കുക.

ചെറുധാന്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാം. നമ്മുടെ മുത്തശ്ശിമാർ ഇവയുടെ ഗുണഗണങ്ങൾ മനസ്സിലാക്കി വിവിധ രൂപങ്ങളിൽ അവയെ ആഹാരമാക്കിയിരുന്നു. പായസം, കഞ്ഞി, ലഡു, ഉപ്പുമാവ് തുടങ്ങി പലവിധത്തിൽ ചെറുധാന്യങ്ങളെ പാകപ്പെടുത്തി ഉപയോഗിച്ചിരുന്നു. ഗുണകരം. മാത്രമല്ല രുചികരവുമാണ് ഈ വിഭവങ്ങൾ.

പല ധാന്യങ്ങൾ ഒരുമിച്ച് കഴിക്കരുത്.

ഓരോ ധാന്യവും നല്ലതാണ്. എന്നാൽ പലത് ഒരുമിച്ച് ചേർക്കുന്നത് അത നന്നല്ല. പലത് ഒത്ത് ചേർക്കുമ്പോൾ അവ എങ്ങനെ പ്രവർത്തിക്കും എന്ന് പറയാനാകില്ല. ധാതുക്കൾ, ആന്റി ഓക്സിഡന്റ് സ്, ഫൈബർ, പ്രോട്ടീൻ തുടങ്ങി എല്ലാം ചെറുധാന്യങ്ങളിലുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ മരുന്നുപോലെ ആഹാരം കഴിക്കണം.

എല്ലാ ധാന്യങ്ങൾക്കും പകരമല്ല ചെറുധാന്യങ്ങൾ

നല്ലതാണ് എന്നു കരുതി മറ്റെല്ലാ ധാന്യങ്ങൾക്കും പകരം ചെറുധാന്യങ്ങൾ മതി എന്നു വിചാരിക്കരുത്. അരിയും ഗോതമ്പുമെല്ലാം ഉപയോഗിക്കാം. എന്നാൽ ചെറുധാന്യങ്ങളുടെ പ്രാധാന്യം അവഗണിക്കാതെ, യുക്തിയനുസരിച്ച് വിവേകപൂർവമായിരിക്കണം ഓരോന്നിനും പ്രാധാന്യം നിശ്ചയിക്കൽ, പരമ്പരാഗത ഭക്ഷണശീലത്തിൽ നിന്ന് വലിയ രീതിയിൽ മാറുന്നത് കൃഷിയുടെ പ്രാധാന്യം ഇല്ലാതാക്കും. കൃഷി കുറയുന്നത്. മണ്ണിന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കും. ചെറുധാന്യങ്ങൾക്ക് നിങ്ങളുടെ ഭക്ഷണമേശയിൽ അർഹമായ ഇടം നൽകിയാൽ അത് ഭാവിയോടും പ്രകൃതിയോടും ചെയ്യുന്ന വലിയ സേവനമായിരിക്കും.

ചെറുധാന്യങ്ങൾ കേരളത്തിലെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം ആകണം എന്ന ലക്ഷ്യത്തോടെയാണ് താൻ പ്രവർത്തിക്കുന്നതെന്ന് പ്രശാന്ത് ജഗൻ പറഞ്ഞു.
അതിനാൽ ഇതിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കി എല്ലാവരും ശരിയായ രീതിയിൽ ഇതിനെ ഭക്ഷിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശാന്ത് ജഗൻ
ജഗൻസ് മില്ലറ്റ് ബാങ്ക് - 7356057389

English Summary: Don't mix millets when used as food
Published on: 22 March 2023, 09:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now