എണ്ണ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എണ്ണയുടെ അമിത ഉപയോഗം നമ്മളെ പല അസുഖങ്ങളിലും കൊണ്ടെത്തിക്കുന്നു. ഇത്, ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. എണ്ണ അമിതമായി ഉപയോഗിക്കുമ്പോൾ, കൊഴുപ്പുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും അത് രക്തപ്രവാഹത്തെ ബാധിക്കുകയോ തടയുകയോ ചെയ്യുന്നു. മാത്രമല്ല, ഹൃദയ ധമനികളിലും തടസ്സങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴികൾ എന്തൊക്കെ?
എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ' (എഫ്എസ്എസ്എഐ) വ്യക്തമാക്കുന്നു. എണ്ണയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. എല്ലാത്തരം എണ്ണയിലും അവശ്യ കൊഴുപ്പുകളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം
താഴെ പറയുന്നവ ചെയ്‌താൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാം
- ചിക്കൻ പോലുള്ളവ പരമാവധി ഗ്രിൽ ചെയ്തെടുക്കുക. മാത്രമല്ല, പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക.
- എണ്ണയിലുള്ള ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. പകരം, ആവിയിൽ വേവിച്ച പലഹാരങ്ങൾ കഴിക്കുക.
- അവശ്യ ഫാറ്റി ആസിഡുകൾ ലഭിക്കുന്നതിന് സൂര്യകാന്തി എണ്ണ, തവിട് എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ, എള്ളെണ്ണ, കടുകെണ്ണ, തുടങ്ങിയ എണ്ണകൾ ഉപയോഗിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.