Updated on: 10 August, 2022 3:37 PM IST
Drink cinnamon water daily; Protect health

അടുക്കള വിഭവങ്ങളിൽ ഏറ്റവും മണവും രുചിയും നൽകുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ടയ്ക്ക് ആ സുഗന്ധം നൽകുന്നത് സിന്നമൽ ഡിഹൈഡ് എന്ന സംയുക്തത്തിൽ നിന്നും ആണ്. കറുവപ്പട്ട വൃക്ഷത്തിൻ്റെ അകത്തെ തൊലിയിൽ നിന്നുമാണ് സുഗന്ധ വ്യഞ്ജനത്തിനായി പട്ട എടുക്കുന്നത്.

ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ഉള്ള കറുവപ്പട്ട ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. കറുവപ്പട്ട ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്ക് പ്രീ ബയോട്ടിക്ക് ഗുണങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിന് സഹായിക്കുന്നു,

ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകുന്ന ഒന്നാണ് കറുവപ്പട്ട, മാത്രമല്ല ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.

ദിവസവും കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിനെ ബാക്ടീരിയൽ അത് പോലെ തന്നെ ഫംഗൽ അണുബാധകളിൽ നിന്നും നമ്മെ രക്ഷിക്കുന്നു.

എന്തൊക്കെയാണ് ദിവസവും കറുവപ്പട്ട ഇട്ട് വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

• പ്രമേഹത്തിന് നല്ലൊരു മരുന്നാണ് ഇത്,

• പട്ടയ്ക്ക് ഇൻസുലിൻ റെസിസ്റ്റ് കുറയ്ക്കാനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെ തടി കുറയുന്നതിന് ഇത് സഹായിക്കുന്നു.

• എല്ലാ പ്രായക്കാർക്കും ഇത് നല്ലൊരു മരുന്നാണ്, കാരണം ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ, അത് പോലെ തന്നെ ആൻ്റി വൈറൽ ആയും ഇത് നല്ലതാണ്. ഇത്തരത്തിലുള്ള ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇത് ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.

• അസിഡിറ്റി പ്രശ്നമുളളവർ ദിവസവും കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

• തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാൻ ഇത് വളരെ നല്ലതാണ്. ഇത് ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു.

• വാതരോഗമുള്ളവർ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

വ്യായാമത്തോടൊപ്പം തന്നെ ഈ വെള്ളം കുടിക്കുന്നത് അമിത വണ്ണം, രക്ത സമ്മർദ്ദം അത് പോലെ തന്നെ ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു, അതേ സമയം തന്നെ നല്ല കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

പല്ലിൻ്റേയും മോണയുടേയും ആരോഗ്യത്തിന് വളരം നല്ലതാണ്. ഇത് വായിലെ മോശപ്പെട്ട ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. മോണരോഗത്തിനെ പ്രതിരോധിക്കുന്നു. വായ് നാറ്റം അകറ്റുന്നു.

കാൻസറിനെ ചെറുക്കുന്നതിന് വളരെ നല്ലതാണ് കറുവപ്പട്ട വെള്ളം. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ കറുവപ്പട്ട തിളപ്പിച് വെള്ളം വളരെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ : രാത്രി തേങ്ങാ വെള്ളം കുടിച്ചാൽ ഗുണങ്ങൾ പലതാണ്

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Drink cinnamon water daily; Protect health
Published on: 10 August 2022, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now