Updated on: 13 May, 2021 9:30 AM IST
ലെമൺ ടീ

നമ്മുടെ ദിവസങ്ങൾ ഊർജ്വസ്വലമാക്കുകയാണ് നമ്മുടെ ലക്‌ഷ്യം. അതിനു വേണ്ട ഭക്ഷണങ്ങൾ ദിവസവും നമ്മടെ മെനുവിൽ ഉൾപ്പെടുത്തേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത്യാവശ്യമാണ് .

ദിവസം തുടങ്ങുന്നത് തന്നെ ഏതെങ്കിലും ഊർജ്ജദായകമായ ഒരു പാനീയം കുടിച്ചു കൊണ്ടാണ് . അത് ചിലപ്പോൾ ചായയാകാം, ചിലപ്പോൾ കട്ടൻചായയാകാം , ചിലപ്പോൾ ഗ്രീൻ ടീ, അല്ലെങ്കിൽ ലെമൺ ടീ.അല്ലെങ്കിൽ ചൂട് വെള്ളം അങ്ങനെ എന്തുമാകാം.

ഇന്ന് നമുക്ക് ലെമൺ ടീ കുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സംസാരിക്കാം. നാരങ്ങാ സ്വന്തമായി തന്നെ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്. ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ നാരങ്ങയും തേയിലയും കൂടി ചേരുമ്പോൾ നമുക്കറിയാം നിരവധി രോഗങ്ങൾക്ക് പോലും പ്രതിവിധിയായി കുടിക്കുന്നതാണ് ലെമൺ ടീ

ലെമൺ ടീയിൽ പഞ്ചസാരയ്ക്ക് പകരംകരിപ്പെട്ടിയോ, തേനോ ചേര്‍ക്കാം.

ലെമൺ ടീ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം Let's see how to make lemon tea

സാധാരണ പോലെ തന്നെ വെള്ളം തിളപ്ച്ച് ചായപ്പൊടിയോ, ഗ്രീന്‍ ടീയോ ചേര്‍ക്കുക.വാങ്ങിവച്ച ശേഷം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇനി ഇതിലേക്ക് പഞ്ചസാരയ്ക്ക് പകരംകരിപ്പെട്ടിയോ, തേനോ ചേര്‍ക്കാം. അതോടൊപ്പം തന്നെ ഒരു നുള്ള് ബ്ലാക്ക് സോള്‍ട്ട്, ഇഞ്ചി പൊടിച്ചത് (അല്ലെങ്കില്‍ ചതച്ചത്) എന്നിവയും ചേര്‍ക്കാം. രുചിക്കും ഗുണങ്ങള്‍ക്കും ഒരുപോലെ ഗ്യാരണ്ടിയാണ് ഈ ചായ

ലെമൺ ടീയുടെ ആരോഗ്യ ഗുണങ്ങൾ Health Benefits of Lemon Tea

വൈറ്റമിന്‍-സിവൈറ്റമിന്‍ ബി-6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫ്‌ളേവനോയിഡ്‌സ്, ആന്റി-ശരീരത്തിലെ വിഷാംശം പുറത്തുകളയാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, വണ്ണം കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായകമാണ് നാരങ്ങച്ചായ.കൂടാതെ വയറിളക്കം ഉണ്ടാകുമ്പോൾ ഒരു ലെമൺ ടീ കുടിച്ചാൽ വായിരിക്കാം പിടിച്ചു കെട്ടിയതു പോലെ നിൽക്കും.

ഇതിലേക്ക് ചേര്‍ക്കുന്നത് സാധാരണ ചായപ്പൊടിയോ ഗ്രീന്‍ ടീയോ ആകട്ടെ, രണ്ടും ആന്റി-ഓക്‌സിഡന്റുകളുടെ നല്ലൊരു സ്രോതസ്സാണ്. ഇത് പ്രതിരോധശക്തിയെ ശക്തിപ്പെടുത്താന്‍.വളരെയധികം പ്രയോജനപ്രദമാണ്. ഇനി ഇതിലേക്ക് അവസാനമായി ചേര്‍ക്കുന്ന ബ്ലാക്ക് സോള്‍ട്ടോ, ഇഞ്ചിയോ, തേനോ ശര്‍ക്കരയോ ആകട്ടെ എല്ലാം രുചിക്കൊപ്പം തന്നെപ്രതിരോധശേഷി അടക്കമുള്ള ആരോഗ്യഗുണങ്ങളും ഉറപ്പുവരുത്തുന്നതാണ്. അപ്പോൾ ഇടയ്ക്കൊരു ലെമൺ ടീ കുടിക്കാൻ എല്ലാവരും മനസ്സ് വച്ചോളൂ .

English Summary: Drink lemon tea and you will feel refreshed
Published on: 13 May 2021, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now