1. Farm Tips

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

പ്രായഭേദമന്യേ എല്ലാവരുടെയും മനം കവരുന്ന പുഷ്പമാണ് റോസ്. പൂന്തോട്ടത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന പനിനീർ പുഷ്പങ്ങൾ കണ്ണിനു മാത്രമല്ല മനസ്സിനും നവോന്മേഷം പകരുന്നു. വിവിധതരം നിറഭേദങ്ങളിൽ ഉള്ള റോസാപുഷ്പങ്ങൾ നമുക്കിന്ന് ചുറ്റിലും കാണാം.

Priyanka Menon

പ്രായഭേദമന്യേ എല്ലാവരുടെയും മനം കവരുന്ന പുഷ്പമാണ് റോസ്. പൂന്തോട്ടത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന പനിനീർ പുഷ്പങ്ങൾ കണ്ണിനു മാത്രമല്ല മനസ്സിനും നവോന്മേഷം പകരുന്നു. വിവിധതരം നിറഭേദങ്ങളിൽ ഉള്ള റോസാപുഷ്പങ്ങൾ നമുക്കിന്ന് ചുറ്റിലും കാണാം. നമ്മുടെ പൂന്തോട്ടങ്ങളിൽ മിഴിവേകാൻ നാടൻ ഇനങ്ങളോടൊപ്പം സങ്കരയിനം റോസാ തൈകളും നട്ടു പരിപാലിക്കുന്നവരാണ് നമ്മളിൽ പലരും. ഏറെ ഔഷധയോഗ്യം ഉള്ള പുഷ്പമാണ് റോസ്. ആൻറി ആക്സിഡൻറ്കളാൽ സമ്പന്നമാണ് റോസ്. റോസയുടെ ഇതളുകൾ കൊണ്ട് ഉണ്ടാക്കുന്ന ചായ അപചയ പ്രക്രിയയെ ശക്തിപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇതിനേക്കാൾ മികച്ചത് വേറൊന്നില്ല. മറ്റു ചായകളിൽ നിന്ന് വ്യത്യസ്തമായി റോസ് ചായയിൽ കഫീൻ ഇല്ല. റോസാ ചായ നിത്യവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും രോഗങ്ങളെ അകറ്റിനിർത്താനും ഉത്തമമാണ്. റോസ് ടീ ഡൈ യൂറിറ്റിക്ക് ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഏറെ നല്ലതാണ്. ഇതിൻറെ ഉപയോഗം ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഉത്തമമാണ്. റോസയുടെ ഇതളുകൾ ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. റോസാ ചായ തയ്യാറാക്കുവാൻ വളരെ എളുപ്പമാണ്.

Rose tea is herbal and is known to improve digestion system. As a healthy digestive system is important for weight loss, drinking a cup or two of rose tea aids weight loss. Helps in removing toxins: Due to its diuretic effect, it also prevents urinary tract infections.

പതിനഞ്ചോളം ഇതളുകൾ 20 മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനുശേഷം അല്പം തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ദിവസവും ഒന്നോ രണ്ടോ കപ്പ് റോസ് ടീ കഴി ക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് ഗുണപ്രദമാണ്. ഈ ചായയുടെ ഉപയോഗം മൂത്രനാളിയിലെ അണുബാധ തടയുവാൻ നല്ലതാണ്. ജീവകം സി ധാരാളമുള്ളതിനാൽ ചുമക്കും ജലദോഷത്തിനും ഇത് ഉത്തമമാണ്. ഏതു കാലാവസ്ഥയിലും റോസാപ്പൂക്കൾ ഉണ്ടാകും. നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശമുള്ള സ്ഥലവും തെരഞ്ഞെടുത്ത ചെടി നട്ടു പിടിപ്പിക്കുകയാണ് വേണ്ടത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിലാണ് റോസ് നടേണ്ടത്. സാധാരണ മണ്ണിലോ അല്ലെങ്കിൽചകിരി ചോറും ചാണകപ്പൊടിയും മണ്ണും മണലും കൂട്ടിക്കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി നട്ടാലും മതി. വേരുപിടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ വീട്ടിൽ ലഭ്യമാകുന്ന തേയില വേസ്റ്റ്, മുട്ടത്തോട്, ഉള്ളിത്തൊലി, മീൻ കഴുകിയ വെള്ളം തുടങ്ങിയവയെല്ലാം ചെടിക്ക് ഒഴിച്ചുകൊടുക്കുന്നത് ഇതിൻറെ വളർച്ചയെ വേഗത്തിൽ ആകുവാൻ നല്ലതാണ്. പഴതൊലി വെള്ളം ചേർത്ത് അരച്ച് ഒഴിച്ചുകൊടുക്കുന്നത് ധാരാളം പൂക്കൾ ഉണ്ടാവാൻ മികച്ചതാണ്. ജലാംശം കൂടുതൽ ചെടിയുടെ തടത്തിൽ കെട്ടി കിടക്കുവാൻ പാടുള്ളതല്ല എന്നകാര്യം പ്രത്യേക ശ്രദ്ധിക്കുക. ഇതുപോലെ റോസാ ചെടിയിൽ കാണുന്ന മുരടിപ്പ് രോഗം മാറുവാൻ പുളിപ്പിച്ച് കഞ്ഞിവെള്ളം അൽപം വെള്ളവും ചേർത്ത് ചെടികളിൽ സ്പ്രേ കൊടുക്കുന്നതും തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും പ്രായോഗികമായ രീതിയാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പനിനീർ പൂക്കൾ കൊണ്ട് ഒരു ചെറു ലോകം നിങ്ങളുടെ ഉദ്യാനത്തി ലും സൃഷ്ടിക്കാം. അതുപോലെതന്നെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ റോസ് ചായ നിങ്ങളുടെ ജീവിതചര്യയി ലും ഉൾപ്പെടുത്താൻ ശ്രമിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Tips for rose

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds