ഔഷധ ഗുണത്തിന്റെ ഒരു കലവറ തന്നെയാണ് പാവയ്ക്ക. പക്ഷെ ഇതൊക്കെ പറഞ്ഞാലും പാവയ്ക്ക കഴിക്കാൻ എല്ലാവർക്കും മടിയാണ്. അതിന്റെ കയ്പ്പ് തന്നെയാണ് അതിന്റെ കാരണവും. പാവയ്ക്ക പോലെ തന്നെ പാവയ്ക്കയുടെ ജ്യൂസ് ഉം ഏറെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. പക്ഷെ പാവയ്ക്ക ജ്യൂസ് ന്റെ കയ്പ്പ് കുറയ്ക്കാൻ നമുക്ക് അതിൽ കുറച്ച് തേനോ, ശർക്കരയോ ചേർക്കാം. എന്നാൽ പഞ്ചസാര അത്ര നല്ലതല്ല ഏറ്റവും നല്ലത് തേൻ ചേർക്കുന്നതാണ്.
ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിങ്ങനെ പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്നു.
പാവയ്ക്കയിൽ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്, കൂടാതെ കലോറിയും ഫാറ്റും വളരെ കുറവാണ്, അതുകൊണ്ട് തന്നെ വെറും വയറ്റിൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കി രോഗപ്രതിരോധശേഷി കൂട്ടുന്നു.
പാവയ്ക്ക ജ്യൂസ് പതിവായി കുടിച്ചാൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ക്യാൻസർ വന്നവർക്കും പാവയ്ക്ക ജ്യൂസ് കുടിക്കാൻ കൊടുക്കുന്നു.
വിട്ടുമാറാത്ത ചുമയും, ശ്വസന പ്രശ്‌നങ്ങളും ഉള്ളവർ പാവയ്ക്ക ജ്യൂസ് കുടിച്ചാൽ അത് കുറയാൻ സഹായിക്കും. അതിനാല്‍, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നീ അസുഖങ്ങൾ ഉള്ളവർക്ക് ഏറെ ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്.
ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യുന്നു.
പാവയ്ക്കയിൽ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ മോശം കൊളസ്ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ നിറഞ്ഞിരിക്കുന്നു, അതിനാൽ ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ കഴിവുള്ള പി-ഇൻസുലിൻ എന്ന പ്രധാന ഘടകം പാവയ്ക്കയിൽ നിറയെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ നല്ലതാണ് പാവയ്ക്ക. വിറ്റാമിൻ എ, വിറ്റാമിൻ സി, എന്നിവ കൂടാതെ ആന്റിഓക്‌സിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ
കുഞ്ഞന്‍ പാവയ്ക്ക, ഗുണത്തില്‍ കേമന്‍; എങ്ങനെ കൃഷി ചെയ്യാം?
പാവയ്ക്ക മുളകിട്ടത് - പാവയ്ക്ക ഇഷ്ടമില്ലാത്തവർക്കു പോലും ഒന്ന് കഴിക്കാൻ തോന്നുന്ന വിഭവം